കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഹമ്മദിന്റെ മരണത്തില്‍ ദുരൂഹതയെന്ന്!! അന്വേഷണം വേണം, ആവശ്യപ്പെട്ടത് ഡിവൈഎഫ്‌ഐ

ദേശീയ പ്രസിഡന്‍റ് മുഹമ്മദ് റിയാസ് അഹമ്മദിന്‍റെ വീട് സന്ദര്‍ശിച്ചു

  • By Manu
Google Oneindia Malayalam News

കണ്ണൂര്‍: എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ അഹമ്മദിന്റെ മരണത്തെക്കുറിച്ചുള്ള ദുരൂഹത ഒഴിവാക്കാന്‍ അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്‌ഐയുടെ പുതിയ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. കണ്ണൂരില്‍ അഹമ്മദിന്റെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

dyfi

ലോക്‌സഭാ അംഗമായിരുന്ന അഹമ്മദിന് അതിന് അനുസരിച്ചുള്ള ആദരവ് ലഭിച്ചില്ല. മരണവുമായി ബന്ധപ്പെട്ട് നിരവധി ദുരൂഹതകള്‍ ഇപ്പോഴുമുണ്ട്. അദ്ദേഹത്തിന്റെ മരണാനന്തര നടപടികള്‍ ധൃതി പിടിച്ച് ചെയ്തതു പോലും സംശയകരമാണ്. ചികില്‍സ നല്‍കിയ ആര്‍എംഎല്‍ ആശുപത്രിക്കു സംഭവിച്ച പിഴവിനെക്കുറിച്ച് ഇതിനകം എല്ലാവരും അറിഞ്ഞു കഴിഞ്ഞെന്നും റിയാസ് ചൂണ്ടിക്കാട്ടി.

ahmed

ആശുപത്രി അധികൃതരുടെ വാദങ്ങള്‍ സംശയമുണര്‍ത്തുന്നതാണ്. അഹമ്മദിന്റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നാണ് അവര്‍ നേരത്തേ പറഞ്ഞത്. ആരോഗ്യമേഖലയില്‍ തന്നെ ജോലി ചെയ്ത് പരിചയമുള്ള മക്കളെപ്പോലും അദ്ദേഹത്തെ കാണാന്‍ അനുവദിച്ചില്ല. രോഗവിവരത്തെക്കുറിച്ച് പോലും അറിയിച്ചില്ല. ഇവയെക്കുറിച്ചെല്ലാം കേന്ദ്ര സര്‍ക്കാര്‍ വിദഗ്ധ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ മാസം അഞ്ചിനാണ് എറണാകുളത്തു നടന്ന ഡിവൈഎഫ്‌ഐയുടെ ദേശീയ സമ്മേളനത്തില്‍ റിയാസിനെ പ്രസിഡന്റായി തിരഞ്ഞെടുത്തത്. എംബി രാജേഷിനു പകരമാണ് റിയാസ് സ്ഥാനമേറ്റെടുത്തത്.

English summary
Dyfi national president asked probe in former union minister e ahmed's death. Riyas visited ahmed's house in kannur.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X