'വർഗീയ ധ്രുവീകരണവും മുസ്ലിം വിദ്വേഷവും', 'ദ കേരള സ്റ്റോറി'ക്കെതിരെ ഡിജിപിക്ക് പരാതി നൽകി ഡിവൈഎഫ്ഐ
തിരുവനന്തപുരം: വിവാദ ചിത്രം ദ കേരള സ്റ്റോറിക്കെതിരെ ഡിജിപിക്ക് പരാതി നൽകി ഡിവൈഎഫ്ഐ. നാളെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ മതസ്പർധ ഉണ്ടാക്കുന്നതാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. വർഗീയ ധ്രുവീകരണവും മുസ്ലിം വിദ്വേഷവും ലക്ഷ്യം വെച്ചുളള നീക്കത്തിൽ ചിത്രത്തിന്റെ സംവിധായകനും നിർമ്മാതാവിനും എതിരെ കേസെടുക്കണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.
ഡിവൈഎഫ്ഐ നൽകിയ പരാതിയുടെ പൂർണരൂപം:
ബഹുമാനപ്പെട്ട സംസ്ഥാന പോലീസ് മേധാവി മുമ്പാകെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ബോധിപ്പിക്കുന്ന പരാതി.
സർ
Vipul Amrutlal Shah Sunshine Pictures Private Ltd അവതരിപ്പിക്കുന്ന The Kerala story എന്ന ചിത്രത്തിൻറെ ട്രെയിലർ ഏപ്രിൽ 26ന് പുറത്തിറങ്ങിയിട്ടുണ്ട്.
The truth shall set us free, thousands of innocent women have been systematically converted redicalized and their lives destroyed എന്ന തലക്കെട്ടോടെ പുറത്തിറങ്ങിയ ട്രെയിലർ മതസ്പർദ്ധ ഉണ്ടാക്കുന്നതും മുസ്ലിം സമുദായത്തെ ISIS എന്ന തീവ്രവാദി സംഘടനയുടെ റിക്രൂട്ടിംഗ് ഏജന്റായി ചിത്രീകരിക്കുന്നതുമാണ്.

ട്രെയിലർ പ്രദർശനം വർഗീയ ധ്രുവീകരണവും മുസ്ലിം വിദ്വേഷം ജനിപ്പിക്കുകയും ചെയ്യുന്നതാണ്. വർഗീയ കലാപങ്ങൾക്ക് കാരണമാവുകയും ചെയ്യും. കേരളത്തിൽ നിലവിലില്ലാത്ത സാഹചര്യത്തിനെ വ്യാജമായി നിർമ്മിച്ച് കേരളത്തിന്റെ കഥയാണ് എന്ന് തലക്കെട്ട് പ്രദർശിപ്പിക്കുന്നത് ഗൂഢലക്ഷ്യത്തോടെയാണ്.
ലോകത്തിനാകെ മാതൃകയായ മഹത്തായ കേരള മോഡലിനെ കരിവാരി തേക്കുന്നതുമാണ്.
ഇത് സാധാരണക്കാരായ ജനങ്ങളിൽ ഭയവും ഭീതിപ്പിക്കും ജനിപ്പിക്കും.
കേരളത്തിന് പുറത്തുള്ളവരിൽ കേരളീയരോട് സ്പർദ്ദയും വെറുപ്പും ഉണ്ടാവാൻ ഇത് കാരണമാവും. ഈ വ്യാജ നിർമ്മിതിയെ ന്യായീകരിക്കാൻ ചിലർ സംഘടിതമായി മുന്നോട്ടു വരുന്നത് കേരളത്തിന്റെ മതനിരപേക്ഷ സാഹചര്യത്തെ ബാധിക്കും. ഇത് തടയേണ്ടതുണ്ട്.
മുസ്ലിം സമുദായത്തിൽ പെട്ടവർ മറ്റു സമുദായത്തിൽപ്പെട്ട സ്ത്രീകളെ പ്രണയത്തിലൂടെ ആകർഷിച്ച് മതപരിവർത്തനത്തിന് പ്രേരിപ്പിച്ച് തീവ്രവാദ സംഘടനയിലേക്ക് തിരഞ്ഞെടുത്ത് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതായാണ് ട്രെയിലറിലൂടെ പ്രചരിപ്പിക്കുന്നത്. സിനിമയുടെ ട്രെയിലർ IPC Sec 153 A,295 A പ്രകാരം ക്രിമിനൽ കുറ്റകൃത്യമാണ്.
വിദ്വേഷ പ്രചരണം സംബന്ധിച്ച സുപ്രീം കോടതി രേഖപ്പെടുത്തിയ ആശങ്ക കൂടി അങ്ങയുടെ ശ്രദ്ധയിൽപ്പെടുത്തുന്നു. എനിക്ക് മേൽ വിഷയത്തിൽ പരാതിയുണ്ട്. സംവിധായകനും നിർമ്മാതാവിനും എതിരെ മേൽ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുന്നു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications