സ്‌നേഹലത റെഡി എന്ന് കേള്‍ക്കുമ്പോള്‍ അസ്വസ്ഥത സ്വാഭാവികം; മിസ വിമര്‍ശകര്‍ക്കെതിരെ വികെ സനോജ്

മിസ എന്ന നാടകത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കെതിരെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് എംഎല്‍എ. അടിയന്തരാവസ്ഥയുടെ നടുക്കുന്ന ഓര്‍മകള്‍ പങ്കുവെക്കുന്നത് ചിലര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുമെന്ന് അദ്ദേഹം പറയുന്നു. നാടകത്തിലെ ചില രംഗങ്ങള്‍ സദാചാര കണ്ണിലൂടെ നോക്കുന്നവര്‍ മറയ്ക്കാന്‍ ശ്രമിക്കുന്നത് അടിയന്തരാവസ്ഥയില്‍ ഒരു ജനത അനുഭവിച്ച തീഷ്ണമായ പീഡനങ്ങളാണ് എന്നും സനോജ് പറയുന്നു.

'കൊച്ചി മെട്രോ' ഇല്ലാതാകുന്നു; ഇനി പുതിയ പേരിലേക്ക്, എതിര്‍പ്പ് അറിയിച്ച് ഹൈബി ഈഡന്‍ എംപി
'കൊച്ചി മെട്രോ' ഇല്ലാതാകുന്നു; ഇനി പുതിയ പേരിലേക്ക്, എതിര്‍പ്പ് അറിയിച്ച് ഹൈബി ഈഡന്‍ എംപി

വികെ സനോജ് പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ''സ്നേഹലത റെഡ്ഡിയെ ആര്‌ മറന്നാലും കോട്ടയംകാർ അത്ര വേഗം മറക്കില്ല.
1978-79 കാലം, കേരള സർവ്വകലാശാലയുടെ ചരിത്രത്തിലെ ആദ്യ എസ്‌ എഫ്‌ ഐ ചെയർമാനായി സ: സുരേഷ്‌ കുറുപ്പ്‌ തിരഞ്ഞെടുക്കപ്പെട്ടു തുടർന്ന് കോട്ടയത്ത്‌ വെച്ച്‌ നടന്ന സർവ്വകലാശാല കലോത്സവത്തിൽ മുഖ്യാതിഥിയായി എത്തിയത്‌ സ്നേഹലത റെഡ്ഡിയുടെ മകൾ നന്ദന റെഡ്ഡി ആയിരുന്നു.

vk sanoj on misa play

അന്ന് അടിയന്തിരാവസ്ഥയുടെ പ്രേതം വിട്ടൊഴിയാത്ത കോട്ടയത്തെ കോൺഗ്രസ്സുകാർ പ്രഖ്യാപിച്ചു, നന്ദനയെ കോട്ടയത്ത്‌ കാല്‌ കുത്തിക്കില്ല, പ്രഖ്യാപനം കേട്ട കോട്ടയത്തെ ചുമട്ടുതൊഴിലാളി സഖാക്കൾ നാഗമ്പടത്ത്‌ ഒത്തുകൂടി, തടയാൻ ധൈര്യമുള്ളവർ വരിക എന്ന് വെല്ലുവിളിയോടെ പിന്നാലെ നന്ദന വരികയും ചടങ്ങിൽ പങ്കെടുത്ത്‌ മടങ്ങുകയും ചെയ്തു.

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്; ചെലവ് വഹിക്കാം, വെള്ളം നല്‍കാമെന്നും കേരളം, വേണ്ടെന്ന് വിജയ് സര്‍ക്കാര്‍
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്; ചെലവ് വഹിക്കാം, വെള്ളം നല്‍കാമെന്നും കേരളം, വേണ്ടെന്ന് വിജയ് സര്‍ക്കാര്‍

അന്ന് മാളത്തിൽ ഒളിച്ച അതേ കോൺഗ്രസ്സിന്റെ പിൻ തലമുറയ്ക്ക്‌ ഇന്നും മിസയെന്നും അടിയന്തിരാവസ്ഥയെന്നും സ്നേഹലത റെഡി എന്നുമൊക്കെ കേൾക്കുമ്പോൾ അസ്വസ്ഥയുണ്ടാകുന്നത്‌ സ്വാഭാവികം. DYFI സമ്മേളനത്തിൻ്റെ പ്രദർശന വേദിയിൽ അവതരിപ്പിക്കപ്പെട്ട' മിസ' എന്ന നാടകവും അതിലെ രംഗങ്ങളും അവരുടെ പിൻ തലമുറ സദാചാര വാദികളെ ഇന്നും അസ്വസ്ഥമാക്കുന്നതിൽ അത്ഭുതമൊന്നും തോന്നുന്നില്ല. കാരണം ആ നാടകം മുന്നോട്ട്‌ വെയ്ക്കുന്നത്‌ അത്രമേൽ തീഷ്ണമായ ഒരു ചരിത്രമാണ്‌ .

ഒരു ജനതയുടെ സ്വാതന്ത്ര്യത്തിന് മേൽ വീണ ഇരുണ്ട അധ്യായമായിരുന്നു 1975-ലെ അടിയന്തരാവസ്ഥ. കലാകാരിയായതിന്റെയും ചോദ്യം ചോദിച്ചതിന്റെയും പേരിൽ അടിയന്തരാവസ്ഥക്കാലത്ത് കൊടിയ ഭരണകൂട പീഡനം നേരിട്ട ജീവിതമാണ്‌ സ്നേഹലതയുടേത്‌. ആ സ്നേഹലതയുടെ കഥയാണ്‌ മിസ എന്ന നാടകം പറയുന്നത്‌.
കരിമ്പിൻ തോട്ടങ്ങളിലും ഫാക്ടറികളിലും ചൂഷണം അനുഭവിക്കുന്ന സ്ത്രീ തൊഴിലാളികളിൽ നിന്ന്, ആരംഭിച്ച്‌ ഇന്നും തുടരുന്ന അധികാരത്തിന്റെയും ചൂഷണത്തിന്റെയും കഥകളിലൂടെയാണ് മിസ എന്ന നാടകം സഞ്ചരിക്കുന്നത്.
ചോദ്യം ചോദിക്കുന്നവരെ നിശബ്ദരാക്കാനുള്ള അധികാരത്തിന്റെ രാഷ്ട്രീയം ഇന്നും അവസാനിക്കുന്നില്ല എന്ന സന്ദേശമാണ്‌ സ്നേഹലതയുടെ ജീവിതം വരച്ച്‌ കാട്ടുന്ന
' മിസ ' മുന്നോട്ട്‌ വെയ്ക്കുന്നത്‌.

അതിലെ ഒരു രംഗത്തെ മാത്രം മുറിച്ചെടുത്ത് സദാചാരത്തിന്റെ കണ്ണടയിലൂടെ നോക്കുന്നവർ, മറയ്ക്കാനും മറക്കാനും ശ്രമിക്കുന്നത്‌ അടിയന്തിരാവസ്ഥയുടെ ഇരുണ്ട നാളുകളിൽ ഒരു ജനത അനുഭവിച്ച തീഷ്ണമായ പീഢനങ്ങളെയാണ്‌ .
കോഴിക്കോട് ചിലങ്ക ഫ്ലോട്ടിംഗ് തിയ്യേറ്റർ നിരവധി വേദികളിൽ അവതരിപ്പിച്ച നാടകം ആ സന്ദർഭത്തിൽ ഒന്നും എവിടെയും ചർച്ചയായി കണ്ടില്ല.
കലാവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം.''

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q