കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ ശ്രമിക്കുന്നത് അതിജീവനത്തിന്, കോണ്‍ഗ്രസുകാര്‍ ആ ശ്രമങ്ങള്‍ക്ക് തീ കൊളുത്തുന്നു; കുറിപ്പ്

Google Oneindia Malayalam News

തിരുവനന്തപുരം: കൊറോണയെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാന സര്‍ക്കാരിനെ സഹായിക്കാന്‍ സാലറി ചലഞ്ചുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ മാസശമ്പളത്തില്‍ നിന്ന് ആറ് ദിവസത്തെ ശമ്പളം കുറച്ച് അഞ്ച് മാസങ്ങളിലായി ഒരു മാസത്തെ ശമ്പളം പിടിച്ചെടുക്കാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ടഉത്തരവ് സര്‍ക്കാര്‍ ഇന്നലെ പുറത്തുവിട്ടിരുന്നു.

aa rahim

എന്നാല്‍ ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ അധ്യാപക സംഘടനകള്‍ ഈ ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചിരുന്നു. കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷനാണ് പ്രതിഷേധിച്ച് ഉത്തരവ് കത്തിച്ചത്. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ച് അധ്യാപകരുടെ വീടുകളില്‍ കേന്ദ്രീകരിച്ചായിരുന്നു പ്രതിഷേധം. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം രംഗത്ത്. ഒരു കൂട്ടം കോണ്‍ഗ്രസ്സുകാര്‍ നാടിന്റെ അതിജീവന ശ്രമങ്ങള്‍ക്കാണ് തീ കൊളുത്തുന്നതെന്ന് റഹീം പറഞ്ഞു. ഉത്തരവ് അല്ല, നാട് തന്നെ കത്തട്ടെ എന്ന് കരുതുകയാണിവര്‍.

കൊച്ചു കുഞ്ഞുങ്ങളും, അഥിതി തൊഴിലാളികളും, ഭിന്നശേഷിക്കാരും അങ്ങനെ എത്രയോ പേരാണ് അഭിമാനത്തോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നത്? ഇന്നലെ കോണ്‍ഗ്രസ്സിന്റെ അധ്യാപക സംഘടന സര്‍ക്കാര്‍ ഉത്തരവ് കത്തിച്ചു. ഒരു മാസം വെറും ആറു ദിവസത്തെ ശമ്പളം വീതം സര്‍ക്കാര്‍ പിടിച്ചു. അങ്ങനെ അഞ്ചു മാസം കൊണ്ട് ഒരു മാസത്തെ ശമ്പളം സര്‍ക്കാര്‍ പിടിക്കും. ഈ തീരുമാനത്തിനെതിരെയാണ് കോണ്‍ഗ്രസ്സ് അധ്യാപക സംഘടന 'തീ കൊളുത്താന്‍ തുനിഞ്ഞത്'- എഎ റഹീം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് റഹീമിന്റെ പ്രതികരണം. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം.

Recommended Video

cmsvideo
ഏറ്റവും കൂടുതല്‍ രോഗികളെ രക്ഷപ്പെടുത്തി കേരളം മുന്നോട്ട് | Oneindia Malayalam

കൊച്ചു കുഞ്ഞുങ്ങളും, അഥിതി തൊഴിലാളികളും, ഭിന്നശേഷിക്കാരും അങ്ങനെ എത്രയോ പേരാണ് അഭിമാനത്തോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നത്? ഇന്നലെ കോണ്‍ഗ്രസ്സിന്റെ അധ്യാപക സംഘടന സര്‍ക്കാര്‍ ഉത്തരവ് കത്തിച്ചു. ഒരു മാസം വെറും ആറു ദിവസത്തെ ശമ്പളം വീതം സര്‍ക്കാര്‍ പിടിച്ചു. അങ്ങനെ അഞ്ചു മാസം കൊണ്ട് ഒരു മാസത്തെ ശമ്പളം സര്‍ക്കാര്‍ പിടിക്കും. ഈ തീരുമാനത്തിനെതിരെയാണ് കോണ്‍ഗ്രസ്സ് അധ്യാപക സംഘടന 'തീ കൊളുത്താന്‍ തുനിഞ്ഞത്'
കൂടുതല്‍ ഒന്നും എഴുതുന്നില്ല,
ലോക് ഡൗണില്‍ വരുമാനം നിലച്ചു പോയ, നാളെ എന്തു ചെയ്യും എന്ന് ഉറപ്പില്ലാതെ അനിശ്ചിതത്വങ്ങളുടെ നടുക്കടലില്‍ നില്‍ക്കുന്നവരാണ് അധികവും. ആ സഹോദരങ്ങള്‍ക്കാകെ അതിജീവനത്തിനുള്ള ആത്മവിശ്വാസവും അതിനുള്ള പണവും കണ്ടെത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഒരു കൂട്ടം കോണ്‍ഗ്രസ്സുകാര്‍ നാടിന്റെ അതിജീവന ശ്രമങ്ങള്‍ക്കാണ് തീ കൊളുത്തുന്നത്.
ഉത്തരവ് അല്ല, നാട് തന്നെ കത്തട്ടെ എന്ന് കരുതുകയാണിവര്‍.

English summary
DYFI Leader AA Rahim Criticizes The Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X