• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കെഎം ഷാജിയുടെ വീടിന് നാല് കോടി രൂപ വിലമതിക്കും; കള്ളപ്പണക്കാരന്‍, ചോദ്യങ്ങളുമായി എഎ റഹീം

തിരുവനന്തപുരം: അഴീക്കോട് എംഎല്‍എ കെഎം ഷാജിയുടെ കോഴിക്കോടുള്ള വീടിന് കോര്‍പറേഷന്‍ അധികൃതര്‍ നോട്ടീസ് നല്‍കിയത് കഴിഞ്ഞ ദിവസം വലിയ വാര്‍ത്തയായിരുന്നു. പിഴ അടച്ചാല്‍ അനധികൃതമായ നിര്‍മാണം ക്രമപ്പെടുത്താമെന്ന് കോര്‍പറേഷന്‍ അറിയിച്ചതോടെ അതുമായി ബന്ധപ്പെട്ട നടപടികളിലാണ് ഷാജി എന്നാണ് വിവരം. അതേസമയം, ഷാജിയുടെ വീടിന് നാല് കോടി രൂപ വിലമതിക്കുമെന്നാണ് ഡിവൈഎഫ്‌ഐ നേതാവ് എഎ റഹീം പറയുന്നത്. ഇത്രയും പണം ഷാജിക്ക് എവിടെ നിന്ന് കിട്ടിയെന്ന് അദ്ദേഹം ചോദിക്കുന്നു. ഷാജിക്ക് കള്ളപ്പണ ഇടപാടുണ്ട് എന്ന സംശയവും ഡിവൈഎഫ്‌ഐ നേതാവ് ഉന്നയിക്കുന്നു. വളരെ ഗൗരവമുള്ള ആരോപണങ്ങളുമായിട്ടാണ് റഹീം രംഗത്തുവന്നിട്ടുള്ളത്....

ഷാജി കള്ളപ്പണക്കാരനോ

ഷാജി കള്ളപ്പണക്കാരനോ

കെഎം ഷാജി കള്ളപ്പണക്കാരനാണെന്നും എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്നുമാണ് ഡിവൈഎഫ്‌ഐയുടെ ആവശ്യം. ഷാജിയുടെ വീടിന് നാല് കോടി രൂപ വിലമതിക്കും. അതിനുള്ള പണം ഇഞ്ചികൃഷിയില്‍ നിന്ന് ലഭിച്ചതാണെങ്കില്‍ അക്കാര്യം തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ കാണിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും റഹീം ചോദിക്കുന്നു.

ഷാജിയുടെ മോദി സ്തുതി

ഷാജിയുടെ മോദി സ്തുതി

ഷാജിയുടെ ആസ്തിയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഉറവിടം വെളിപ്പെടുത്തണം. അനധികൃത സ്വത്ത് സമ്പാദനമുള്ളത് കൊണ്ടാണ് ഷാജി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്തുതിക്കുന്നത്. ഷാജിയുടെ ആസ്തി വര്‍ധനവ് സംബന്ധിച്ച് പാണക്കാട് തങ്ങളും മുസ്ലിം ലീഗും നിലപാട് വ്യക്തമാക്കണമെന്നും റഹീം ആവശ്യപ്പെട്ടു

ഇഡി അന്വേഷണം

ഇഡി അന്വേഷണം

കണ്ണൂരിലെ സ്‌കൂളിന് പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങി എന്ന ആരോപണം ഷാജി നേരിടുന്നുണ്ട്. ഷാജി ഇക്കാര്യം നിഷേധിക്കുന്നു. എന്‍ഫോഴ്‌സമെന്റ് ഡയറക്ട്രേറ്റ് അന്വേഷണം തുടരുകയാണ്. ഈ ഘട്ടത്തിലാണ് ഷാജിയുടെ ആസ്തി സംബന്ധിച്ച് ഡിവൈഎഫ്‌ഐ സംശയം പ്രകടിപ്പിച്ച് രംഗത്തുവന്നിരിക്കുന്നത്.

47 ലക്ഷം രൂപ

47 ലക്ഷം രൂപ

2016ലെ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ 47 ലക്ഷം രൂപയാണ് ആസ്തിയായി ഷാജി കാണിച്ചത്. മൂന്ന് മാസത്തിന് ശേഷം വേങ്ങേരി വില്ലേജ് ഓഫീസര്‍ ഷാജിയുടെ വീട് അളന്നു. മൂന്ന് നിലകളിലാണ് വീട്. 5660 ചതുരശ്രയടിയിലാണ് വീട് നിര്‍മിച്ചത്. സര്‍ക്കാര്‍ നിരക്ക് കണക്കാക്കിയാല്‍ നാല് കോടി രൂപയിലധികം ചെലവ് വരുമെന്നും റഹീം പറയുന്നു.

പണം എവിടെ നിന്ന്, രേഖ എവിടെ

പണം എവിടെ നിന്ന്, രേഖ എവിടെ

ഷാജി ബാങ്കില്‍ നിന്ന് വായ്പ എടുത്തതായി രേഖയില്ല. ആസ്തികള്‍ പണയം വച്ചിട്ടില്ല. ഇഞ്ചി കൃഷി നടത്തിയതിലൂടെ ലഭിച്ച വരുമാനമാണ് വീട് നിര്‍മാണത്തിന് ഉപയോിച്ചതെന്ന് പറയുന്ന ഷാജി അക്കാര്യം സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ ഷാജിയുടെ സ്വത്ത് സംബന്ധിച്ച് അന്വേഷണം നടത്തണം. ഷാജിയുടെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രതിഷേധം സംഘടിപ്പിക്കുമെന്നും റഹീം പറഞ്ഞു.

ബഫര്‍സോണില്‍ പെട്ടതായിരുന്നു

ബഫര്‍സോണില്‍ പെട്ടതായിരുന്നു

അതേസമയം, വിവാദത്തില്‍ കഴിഞ്ഞ ദിവസം ഷാജി നല്‍കിയ വിശദീകരത്തില്‍ പറയുന്നത് ഇങ്ങനെയാണ്. ഒരു തവണ പെര്‍മിറ്റ് എടുത്താല്‍ ഒമ്പത് വര്‍ഷത്തേക്കാണ് കാലാവധി. വീട് എടുക്കുന്ന സമയം അവിടം ബഫര്‍സോണില്‍ പെട്ടതായിരുന്നു. അതാണ് മൂന്ന് നിലയില്‍ പണിയേണ്ടി വന്നത്. വീടിന്റെ നിയമപരമായ കാര്യങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. ഇപ്പോഴും കോര്‍പറേഷന്റെ കൈയ്യില്‍ തന്നെയാണ് വീട് എന്നും ഷാജി പറഞ്ഞു.

10 ലക്ഷം പിഴ

10 ലക്ഷം പിഴ

നിയമവിരുദ്ധമായ ഒരു നിര്‍മാണവും നടന്നിട്ടില്ലെന്നും കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ചിട്ടില്ലെന്നും ഷാജി അവകാശപ്പെടുന്നുണ്ട്. അതേസമയം, വീടിന്റെ പ്ലാനോ എസ്റ്റിമേറ്റോ സമര്‍പ്പിച്ചിട്ടില്ലെന്നും 10 ലക്ഷം രൂപയെങ്കിലും പിഴയടച്ചാല്‍ നിയമപരമാക്കാമെന്നും കോഴിക്കോട് കേര്‍പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു. നാലര വര്‍ഷം കഴിഞ്ഞിട്ടും നികുതി സ്വീകരിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും മേയര്‍ അറിയിച്ചു.

ജോസിനെ അമ്പരപ്പിച്ച് ജോസഫിന്റെ നീക്കം; മാണിയുടെ വിശ്വസ്തന്‍ കളംമാറി, യുഡിഎഫ് ചെയര്‍മാനാകും

സുരേഷ് ഗോപി പാലായില്‍; മാണി സി കാപ്പനുമായി കൂടിക്കാഴ്ച, അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നു

English summary
DYFI Leader AA Rahim demands Muslim League MLA KM Shaji should reveal Source of income
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X