കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഒരു സമുദായത്തെ മറയാക്കി,തടിച്ചു കൊഴുത്ത കൊള്ളസംഘം', മുസ്ലീം ലീഗിനെതിരെ എഎ റഹീം

Google Oneindia Malayalam News

തിരുവനന്തപുരം: മുസ്ലീം ലീഗിനെ അതിരൂക്ഷമായി വിമർശിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. പാണക്കാട് തങ്ങളെ മറയാക്കി പിക കുഞ്ഞാലിക്കുട്ടി മാഫിയാ പ്രവര്‍ത്തനം നടത്തുന്നുവെന്ന് മുന്‍ മന്ത്രിയും തവനൂര്‍ എംഎല്‍എയുമായ കെടി ജലീല്‍ ആരോപിച്ചിരുന്നു. മലപ്പുറത്തെ സഹകരണ ബാങ്കില്‍ കുഞ്ഞാലിക്കുട്ടിക്കും മകനും കള്ളപ്പണമുണ്ടെന്ന ആരോപണവും കെടി ജലീല്‍ ഉന്നയിച്ചു. ചന്ദ്രിക ദിനപത്രത്തില്‍ കോടികളുടെ നിക്ഷേപമുണ്ടെന്ന ആരോപണത്തില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ഇഡി ചോദ്യം ചെയതിരുന്നുവെന്നും കെടി ജലീല്‍ ആരോപിച്ചു.

തങ്ങളുടെ കയ്യിലുളള കള്ളപ്പണം വെളുപ്പിക്കുന്നതിന് വേണ്ടി കുഞ്ഞാലിക്കുട്ടി മുസ്ലീം ലീഗിനേയും അതിന് കീഴിലുളള സ്ഥാപനങ്ങളേയും മറയാക്കുകയാണ് എന്നും കെടി ജലീല്‍ ആരോപിച്ചു. മലപ്പുറം അബ്ദുറഹ്മാന്‍ നഗര്‍ സര്‍വ്വീസ് കോര്‍പറേറ്റീവ് ബാങ്കില്‍ കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ഹാഷിക്കിന്റെത് ഉള്‍പ്പെടെ 110 കോടി രൂപ കണ്ടെത്തി ഇന്‍കം ടാസ്‌ക് കണ്ടുകെട്ടി എന്നും ജലീല്‍ ആരോപിച്ചിരുന്നു.

Recommended Video

cmsvideo
മലപ്പുറം; കൊള്ളസംഘമാണ് മുസ്ലീംലീഗ്; എഎ റഹീം

ഒരു സമുദായത്തെ മറയാക്കി,തടിച്ചു കൊഴുത്ത കൊള്ളസംഘമാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എന്ന് എഎ റഹീം ആരോപിച്ചു. ''അധികാരം, ലീഗിന് അഴിമതിക്കും, കോടികളുടെ കള്ളപ്പണ ഇടപാടുകൾക്കുമുള്ള ഉപകരണം മാത്രമാണ്. ലീഗിനും അതിന്റെ നേതാക്കൾക്കുമെതിരെ എപ്പോഴൊക്കെ ആക്ഷേപം ഉന്നയിക്കപ്പെടുമോ, അപ്പോഴെല്ലാം, മതത്തെ, വിശ്വാസത്തെ മുൻ നിർത്തി അവർ ഇരവാദം ഉയർത്തും. ഐസ്ക്രീം പാർലറിലെ പെൺവാണിഭം, പാലാരിവട്ടം, ചന്ദ്രികയിലെ കള്ളപ്പണ ഇടപാട്,ഖത്വയിലെ ഉൾപ്പെടെ ഇരകൾക്കായി പിരിച്ച പണം തിരിമറി നടത്തിയത്, മുതൽ മാറാട് കലാപത്തിൽ ലീഗ് നേതാക്കൾക്കുള്ള ബന്ധം വരെ,എത്ര വലിയ ആരോപണങ്ങൾ എന്നൊക്കെ ഉയർന്നാലും, മുസ്ലിം വേട്ടയെന്ന ഇരവാദം വച്ച് ലീഗ് പ്രതിരോധം തീർക്കും''.

അയാൾ ചെയ്തത് വളരെ മോശം പരിപാടിയാണ്; അവള്‍ ബോള്‍ഡായി നേരിട്ടു, ഋതു മന്ത്രയെക്കുറിച്ച് കിടിലം ഫിറോസ്അയാൾ ചെയ്തത് വളരെ മോശം പരിപാടിയാണ്; അവള്‍ ബോള്‍ഡായി നേരിട്ടു, ഋതു മന്ത്രയെക്കുറിച്ച് കിടിലം ഫിറോസ്

1

''അത് നേതാക്കൾ നേരിട്ട് പറയുന്നത് മാത്രമല്ല, സാമൂഹ്യ മാധ്യമങ്ങളിൽ വിഷലിപ്തമായ വംശീയ ഇരവാദം അവർ പ്രസരിപ്പിക്കും. ലീഗ് ചെയ്യുന്ന നിയമ വിരുദ്ധ പ്രവർത്തനങ്ങൾ സൃഷ്ടിക്കുന്ന ആഘാതത്തെക്കാൾ അപകടകരമാണ് ഇരവാദത്തിന്റെ ഭാഗമായി ലീഗ് സൃഷ്ടിക്കുന്ന സാമുദായിക സ്പർദ്ധ. ശ്രീ കെ ടി ജലീൽ ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിന് ശേഷം ശ്രീ കുഞ്ഞാലിക്കുട്ടി നടത്തിയ പ്രതികരണം നോക്കൂ.. ശ്രീ കുഞ്ഞാലിക്കുട്ടിയുടെ മറുപടി അവസാനിച്ചു. ശ്രീ വി ഡി സതീശൻ കൂട്ടിച്ചേർക്കലുകളും നടത്തി.അവസാനിപ്പിക്കാം എന്ന് പ്രതിപക്ഷ നേതാവ് പറയുന്നു. പൊടുന്നനെ, ശ്രീ കുഞ്ഞാലിക്കുട്ടി വീണ്ടും മൈക്ക് വാങ്ങുന്നു.

പാണക്കാട് തങ്ങളെ ഇ ഡി ചോദ്യം ചെയ്ത സംഭവം പഴയതാണെന്നും, അതിപ്പോൾ വീണ്ടും ആവർത്തിച്ചു അദ്ദേഹത്തെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും കുഞ്ഞാലിക്കുക്കുട്ടി ആവർത്തിക്കുന്നു. "പാണക്കാട് തങ്ങളെ വേട്ടയാടുന്നു"എന്ന ഇരവാദം ഉയർത്തിയാണ് തന്റെ നേർക്കുയർന്ന ഗുരുതരമായ ആരോപണത്തെ ശ്രീ കുഞ്ഞാലിക്കുട്ടി പ്രതിരോധിക്കുന്നത്. ഒരു വിഭാഗം ഇസ്ലാം മത വിശ്വാസികൾക്കിടയിൽ ഏറെ ആദരവോടെ കാണുന്ന തങ്ങൾ കുടുംബത്തെ മുൻ നിർത്തി എതിരാളികളുടെ വായടപ്പിക്കാൻ നടത്തുന്ന സൈക്കോളജിക്കൽ മൂവ്.....''

ചിലപ്പോൾ, സമുദായത്തെ, മറ്റു ചിലപ്പോൾ തങ്ങൾ കുടുംബത്തെ മുൻ നിർത്തി ശ്രീ കുഞ്ഞാലിക്കുട്ടിയും ഒരു വിഭാഗം മുസ്ലിം ലീഗ് നേതാക്കളും ആർജ്ജിച്ച സ്വത്ത് എത്രമാത്രമാണ്? സംഘപരിവാർ രാഷ്ട്രീയത്തിന് കോൺഗ്രസ്സ് വിനീത വിധേയരായപ്പോൾ 'നൊമ്പരം' മാത്രം രേഖപ്പെടുത്തി മൗനവ്രതം സ്വീകരിച്ച ലീഗ്, കോൺഗ്രസ്സിനെ ചില സന്ദർഭങ്ങളിൽ മാത്രം സമ്മർദ്ദത്തിലാക്കും. അത്, അഴിമതിക്കും, സ്ഥാനമാനങ്ങൾക്കും, ചില ലീഗ് നേതാക്കൾ നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ മറുവാക്ക് പറയാതിരിക്കാനും വേണ്ടി മാത്രമാണ്. മതം, നല്ല ഒന്നാംതരം മറയാണ് ലീഗിന്.

എന്നാൽ അതേ മതം ശക്തമായി വിലക്കിയ അഴിമതിയും, അധികാരത്തിലുള്ളവരുടെ ആർഭാടവും, മുതൽ സർവ അരാചക പ്രവണതകളും ലീഗ് ആഘോഷപൂർവം തുടരും. ഇതിന് അറുതി വേണം. ശ്രീ കെ ടി ജലീൽ ഉയർത്തിയ ആരോപണങ്ങൾ വളരെ പ്രസക്തമാണ്. ചന്ദ്രിക ദിനപ്പത്രത്തിൽ വന്ന് വെളുപ്പിച്ചു കൊണ്ട് പോയ കോടികളെക്കുറിച്ചു വിശദീകരിക്കാൻ പ്രയാസപ്പെടുന്ന ലീഗ്, ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കാതെ ചന്ദ്രികയിലെ തൊഴിലാളികൾ പട്ടിണി സമരം നടത്തേണ്ടി വന്നത് എന്ത് കൊണ്ട്, എന്ന് കൂടി മറുപടി പറയാൻ തയ്യാറാകണം. സംസ്ഥാനത്തെ പൊതുഖജനാവ്‌ മാത്രമല്ല, സ്വന്തം ചന്ദ്രികയെയും കൊള്ളയടിക്കുന്നവരാണ് ലീഗ് നേതൃത്വം.

ശ്രീ കെ എം ഷാജിക്കെതിരായ ആരോപണം, ശ്രീ എം സി ഖമറുദീന് എതിരായ ആരോപണം, യൂത്ത് ലീഗ്, എംഎസ്എഫ് തുടങ്ങിയ സംഘടനകൾ നടത്തിയ വിവിധ ഫണ്ട് തട്ടിപ്പുകൾ, ഒന്നിൽ പോലും ലീഗ് അന്വഷണം നടത്തിയതായോ ആർക്കെങ്കിലും എതിരെ നടപടി സ്വീകരിച്ചതായോ ആർക്കും അറിയില്ല . സമീപകാലത്തെ ഏറ്റവും വലിയ അഴിമതിയായിരുന്നു പാലാരിവട്ടം പാലം. പ്രതിയായ ഇബ്രാഹിം കുഞ്ഞിനെ ഒരു മണിക്കൂർ നേരം പോലും അദ്ദേഹം ഉൾപ്പെടുന്ന ഘടകത്തിൽ നിന്നും ലീഗ് മാറ്റി നിർത്തിയിട്ടില്ല.!!. ലീഗിൽ ഇപ്പോൾ ഇങ്ങനെയൊക്കെയാണ്. പരസ്പരം കണ്ണടയ്ക്കുന്ന, പരസ്പരം സഹായിക്കുന്ന കൊള്ളസംഘമായി ലീഗ് മാറി.

ശ്രീ കെ എം ഷാജിയുടെ വീട് സംബന്ധിച്ച വിവാദം നോക്കൂ.. വീടിന് പൊടുന്നനെ പുതിയ അവകാശികൾ അവതരിക്കുന്നു.. അതിൽ ഒരാൾ ലീഗിന്റെ പ്രമുഖനായ നേതാവ്. ഷാജിയുടെ റിയൽ എസ്റ്റേറ്റ് പങ്കാളിയാണ് അദ്ദേഹം. ലീഗ് നേതാക്കൾ തന്നെയാണ് ശ്രീ ഷാജിയുടെ ബിസിനസ്സ് പങ്കാളികളും. മുസ്ലിംലീഗ് വിമര്ശിക്കപ്പെടാൻ പാടില്ലാത്ത വിശുദ്ധ പശുവാണെന്ന് പ്രതീതിയുണ്ടാക്കി ഇനിയും ഇവരെ രക്ഷപെടാൻ അനുവദിക്കരുത്. പുതിയ കള്ളപ്പണ ഇടപാട് സംബന്ധിച്ച് ആരോപണം ഉയർന്നു വരുന്ന പശ്ചാത്തലത്തിൽ വരും മണിക്കൂറുകളിൽ പതിവ് ഇരവാദത്തിനെതിരെ സമൂഹം കരുതിയിരിക്കണം. ലീഗിന്റെ കള്ളപ്പണ കഥകൾ ഇനിയും വരാനിരിക്കുന്നതേയുള്ളൂ...stay tuned..''

English summary
DYFI leader AA Rahim slams PK Kunhalikutty and Muslim League after KT Jaleel's allegation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X