കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പികെ ശശിക്കെതിരെ വീണ്ടും പരാതി നൽകി ഡിവൈഎഫ്ഐ വനിതാ നേതാവ്, പരാതി ഓഡിയോ ക്ലിപ്പ് സഹിതം

  • By Anamika Nath
Google Oneindia Malayalam News

ഷൊര്‍ണ്ണൂര്‍: സിപിഎം നേതാവും ഷൊര്‍ണ്ണൂര്‍ എംഎല്‍എയുമായ പികെ ശശിക്കെതിരെ വീണ്ടും പരാതിയുമായി ഡിവൈഎഫ്‌ഐ വനിതാ നേതാവ്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. പികെ ശശിക്കെതിരെ താന്‍ നല്‍കിയ ലൈംഗിക പീഡന പരാതി അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്നും തന്നെ വാഗ്ദാനങ്ങള്‍ നല്‍കി പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നുമാണ് യെച്ചൂരിക്ക് ഇ മെയില്‍ വഴി അയച്ച പരാതിയില്‍ വനിതാ നേതാവ് ചൂണ്ടിക്കാണിക്കുന്നത്.

'ഒറ്റയ്ക്ക് നാലായിരം പേരെ കൊന്നിട്ടുണ്ടെങ്കിൽ മോദി അവതാരപുരുഷൻ'! വത്സൻ തില്ലങ്കേരിയുടെ പ്രസംഗം വൈറൽ'ഒറ്റയ്ക്ക് നാലായിരം പേരെ കൊന്നിട്ടുണ്ടെങ്കിൽ മോദി അവതാരപുരുഷൻ'! വത്സൻ തില്ലങ്കേരിയുടെ പ്രസംഗം വൈറൽ

പികെ ശശിയുടെ വിവാദ ഓഡിയോ അടക്കം ഉള്‍പ്പെടുത്തിയാണ് യുവതി കേന്ദ്ര നേതൃത്വത്തിന് വീണ്ടും പരാതി നല്‍കിയിരിക്കുന്നത്. ആരോപണ വിധേയനായ പികെ ശശി ഇപ്പോഴും പാര്‍ട്ടി പരിപാടികളില്‍ സജീവമാണ് എന്നും പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ അംഗങ്ങള്‍ക്കൊപ്പം വേദി പങ്കിടുന്നുണ്ട് എന്നും പരാതിക്കാരി ചൂണ്ടിക്കാട്ടുന്നു. യെച്ചൂരിയുടെ നിര്‍ദേശ പ്രകാരമുളള അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് വൈകിപ്പിക്കാനും ശ്രമം നടക്കുന്നുവെന്നും ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതിയില്‍ പറയുന്നു.

sasi

പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ താനടക്കമുളളവരില്‍ നിന്ന് മൊഴിയെടുത്തിട്ടുണ്ട്. എന്നാല്‍ ഇതുവരെ തുടര്‍നടപടികളൊന്നും ഉണ്ടായിട്ടില്ല. അടുത്ത കാലത്തുണ്ടായ ചില സംഭവങ്ങള്‍ അന്വേഷണത്തെക്കുറിച്ചും നേതൃത്വത്തിന്റെ വിശ്വാസ്യതയെക്കുറിച്ചും സംശയമുണ്ടാക്കുന്നതാണ് എന്നും പരാതിയില്‍ വ്യക്തമാക്കുന്നു. കെജിഒഎ സെക്രട്ടറി നാസര്‍ ഉള്‍പ്പെടെ ഉളളവര്‍ പരാതി പിന്‍വലിക്കാന്‍ തനിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നും യുവതി പരാതിയില്‍ വെളിപ്പെടുത്തുന്നു.

പാര്‍ട്ടിയില്‍ നിന്ന് വിലക്കിയ വ്യക്തിയായിട്ട് പോലും പാര്‍ട്ടി വേദികളില്‍ സ്ഥിരമായി പികെ ശശി പ്രത്യക്ഷപ്പെടുന്നുവെന്നതിന്റെ വിശദാംശങ്ങളും പരാതിക്കാരി ചൂണ്ടിക്കാട്ടുന്നു. ചെര്‍പ്പുളശ്ശേരിയില്‍ സെപ്റ്റംബര്‍ 7ന് പികെ ശശിക്ക് സ്വീകരണം സംഘടിപ്പിക്കുകയും മുതിര്‍ന്ന നേടാക്കളടക്കമുളളവര്‍ മാലയിട്ട് സ്വീകരിക്കുകയും ചെയ്തു. അന്വേഷണ കമ്മീഷന്‍ അംഗം കൂടിയായ മന്ത്രി എകെ ബാലന്‍ പികെ ശശിയുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

ആർഎസ്എസ് നേതാക്കൾ കെ സുധാകരനെ കണ്ടു, ബിജെപിയിലേക്ക് ക്ഷണം! സ്ഥിരീകരിച്ച് സുധാകരൻആർഎസ്എസ് നേതാക്കൾ കെ സുധാകരനെ കണ്ടു, ബിജെപിയിലേക്ക് ക്ഷണം! സ്ഥിരീകരിച്ച് സുധാകരൻ

നവംബര്‍ 21ന് ആരംഭിക്കുന്ന നാല് ദിവസത്തെ പാര്‍ട്ടി ജാഥകളുടെ ക്യാപ്റ്റനായി പികെ ശശിയെ തെരഞ്ഞെടുത്തിരിക്കുന്നു എന്നതും പരാതിക്കാരി ചൂണ്ടിക്കാട്ടുന്നു. പാര്‍ട്ടിയിലെ സഖാക്കള്‍ തന്നെ ഇതിനൊക്കെ എതിരെ എതിര്‍പ്പ് രേഖപ്പെടുത്തുന്നുണ്ട്. ഇത്തരം നീക്കങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് താന്‍ സംശയിക്കുന്നതായും തനിക്ക് നീതി ലഭിക്കാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ ഇടപെടലുണ്ടാകണമെന്നും അഭ്യര്‍ത്ഥിച്ച് കൊണ്ടാണ് യുവതി കത്ത് അവസാനിപ്പിച്ചിരിക്കുന്നത്.

{document1}

English summary
DYFI leader again sent complaint to Sitaram Yechuri against PK Sasi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X