Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിവൈഎഫ്‌ഐ നേതാവിനു വെട്ടേറ്റു...വിരല്‍ അറ്റുവീണു!! പിന്നില്‍ മയക്കുമരുന്ന് ലോബി!!

ശനിയാഴ്ച രാത്രി കായംകുളത്താണ് സംഭവം നടന്നത്

കായംകുളം: ആലപ്പുഴ ജില്ലയിലെ കായംകുളത്ത് ഡിവൈഎഫ്‌ഐ നേതാവിനു വെട്ടേറ്റു. ഡിവൈഎഫ്‌ഐയുടെ ബ്ലോക്ക് കമ്മിറ്റിയംഗവുമായ യുവാവിനാണ് വെട്ടേറ്റത്. ശനിയാഴ്ച രാത്രി 10 മണിക്കു ശേഷമാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. പിന്നില്‍ മയക്കുമരുന്ന് ലോബിയാണന്ന് യുവാവ് പോലീസിനു മൊഴി നല്‍കി. പരിക്കേറ്റ ഷാനിനെ എറണാകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പരിക്കേറ്റത്

പരിക്കേറ്റത്

ഡിവൈഎഫ്‌ഐയുടെ ബ്ലോക്ക് കമ്മിറ്റിയംഗവും മേഖല സെക്രട്ടറിയുമായിരുന്ന കരീലക്കുളങ്ങര കളരിവാതുക്കല്‍ തെക്കതില്‍ ഷാനിനാണ് (27) വെട്ടേറ്റത്. കരീലക്കുളങ്ങര വായനശാലയ്ക്കു സമീപത്തു വച്ചാണ് ആക്രമണം നടന്നത്.

ആക്രമിച്ചത്

ആക്രമിച്ചത്

നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയായിട്ടുള്ള പിടികിട്ടാപ്പുള്ളി കൂടിയായ മനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തന്നെ ആക്രമിച്ചതെന്ന് ഷാന്‍ പോലീസിനു മൊഴി നല്‍കി.

അക്രമികള്‍ ബൈക്കിലെത്തി

അക്രമികള്‍ ബൈക്കിലെത്തി

ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ഷാനിനെ ആക്രമിച്ചത്. സുഹൃത്തുക്കളുമായി ഷാന്‍ സംസാരിച്ചു നില്‍ക്കവെയായിരുന്നു സംഭവം.

വിരലുകള്‍ വെട്ടിമാറ്റി

വിരലുകള്‍ വെട്ടിമാറ്റി

ചാക്കില്‍ സോഡാക്കുപ്പി നിറച്ച് അതുകൊണ്ട് ഷാനിനെ അടിച്ചുവീഴ്ത്തുകയായിരുന്നു. വടിവാള്‍ വീശിയപ്പോള്‍ ഷാന്‍ ഒഴിഞ്ഞുമാറി. തുടര്‍ന്ന് പിന്തുടര്‍ന്നെത്തിയ സംഘം ഷാനിനെ വെട്ടുകയായിരുന്നു. ഇടതു കൈപ്പത്തിയിലെ വിരലുകള്‍ ആക്രമണത്തില്‍ അറ്റുപോയി.

തോളിനും വെട്ടേറ്റു

തോളിനും വെട്ടേറ്റു

ഷാനിന്റെ തോളിലും വെട്ടേറ്റിട്ടുണ്ട്. തലയില്‍ വെട്ടാന്‍ ആക്രമികള്‍ ശ്രമിച്ചെങ്കിലും ഷാന്‍ ഇടതുകൈ കൊണ്ട് തടയുകയായിരുന്നു. തുടര്‍ന്ന് സമീപത്തുള്ള വീട്ടിലേക്ക് ഓടിക്കയറി ഷാന്‍ രക്ഷപ്പെടുകയായിരുന്നു.

ആശുപത്രിയില്‍

ആശുപത്രിയില്‍

പരിക്കേറ്റ ഷാനിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് .പരിക്ക് സാരമുള്ളതല്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.

ആക്രമണത്തിനു കാരണം

ആക്രമണത്തിനു കാരണം

മനീഷിന്റെ നേതൃത്വത്തിലുള്ള ലഹരിമരുന്ന് മാഫിയക്കെതിരേ ഷാനിന്റെ നേതത്വത്തില്‍ നേരത്തേ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. ഇതാവാം ആക്രമണത്തിനു കാരണമെന്നാണ് പോലീസ് സംശയിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+