കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിവൈഎഫ്ഐക്കാരന് പെണ്ണുകൊടുക്കരുതെന്ന് ഉസ്താദ്; വര്‍ഗ്ഗീയവാദികളുടെ പെങ്ങളെ കെട്ടിച്ചു തരേണ്ട- മറുപടി

  • By Desk
Google Oneindia Malayalam News

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവരുടെ മതവിശ്വാസങ്ങളെക്കുറിച്ച് എക്കാലത്തും സമൂഹത്തിനിടയില്‍ ചര്‍ച്ചയുണ്ടാകാറുണ്ട്. പ്രത്യേകിച്ച് സെമറ്റിക് മതങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് വിശ്വാസത്തിന്റെ പേരില്‍ പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിട്ടുള്ളത്. ഇത്തരത്തില്‍ മതത്തിന്റെ പേരിലുള്ള ഒരു ദുരനുഭവം ആണ് പത്തനംതിട്ടയിലെ ഡിവൈഎഫ്‌ഐ നേതാവ് ടിഎ അന്‍സാരിക്ക് ഉണ്ടായിട്ടുള്ളത്.

ചെറിയ പെരുന്നാളിനോടുനുബന്ധിച്ച് പള്ളിയില്‍ പായസവിതരണം നടത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കൊടുവിലാണ് ഡിവൈഎഫ്‌ഐ നേതാവിന് പെണ്ണ് നല്‍കരുതെന്ന് ആവശ്യപ്പെട്ട് കൊണ്ട് പള്ളിയിലെ ഉസ്താതിന്‍റേത് എന്ന് കരുതുന്ന വാട്‌സാപ്പ് സന്ദേശം പ്രചരിച്ചു തുടങ്ങിയത്.

പെരുന്നാളിനോടനുബന്ധിച്ച്

പെരുന്നാളിനോടനുബന്ധിച്ച്

കഴിഞ്ഞ ചെറിയ പെരുന്നാളിനോടനുബന്ധിച്ച് കാട്ടൂര്‍ പേട്ടയിലെ പുത്തന്‍പ്പള്ളി ജുമാമസ്ജിദിലേക്കും പഴയപള്ളിയിലേക്കും ഡിവൈഎഫ്ഐ പായസവിതരണം നടത്തിയിരുന്നു. ഈ വിഷയം ചൂണ്ടിക്കാണിച്ച് ഡിവൈഎഫ്‌ഐ മതങ്ങളുടെ പിറകേയാണെന്ന് പറഞ്ഞുകൊണ്ട് സിബി എന്നയാള്‍ വാട്‌സാപ്പില്‍ സന്ദേശമിട്ടിരുന്നു.

പ്രകോപിപ്പിച്ചത്

പ്രകോപിപ്പിച്ചത്

സിബിക്ക് മറുപടിയായി ഡിവൈഎഫ്ഐ മതേതര സംഘടനയാണെന്നും വര്‍ഗീയ വാദികള്‍ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് പിടിമുറുക്കുമ്പോള്‍ പള്ളികളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കരുതെന്നുമുള്ള സന്ദേശം അന്‍സാരി വാട്‌സാപ്പിലിട്ടു. ഈ സന്ദേശമായിരുന്നു ഉസ്താദിനെ പ്രകോപിപ്പിച്ചത്.

ഡിവൈഎഫ്‌ഐ

ഡിവൈഎഫ്‌ഐ

ഡിവൈഎഫ്‌ഐ ചെറുകോല്‍ മേഖല കമ്മറ്റി അംഗവും എസ്എഫ് ഐ കോഴഞ്ചോരി ഏരിയാ പ്രസിഡന്റുമായ ടി എ അന്‍സാരിക്ക് പെണ്ണ നല്‍കരുതെന്നും ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കണമെന്നുമായിരുന്നു ഉസ്താദിന്റെ വാട്‌സാപ്പ് സന്ദേശം. ഇത് സംബന്ധിച്ച് ചെറുകോല്‍ കാട്ടൂര്‍ പേട്ടയിലെ പഴയ പള്ളിയിലെ ഉസ്താദിനെതിരെ പള്ളി ഭാരവാഹികള്‍ക്ക് പരാതി ലഭിച്ചു.

വാട്‌സാപ്പുകളില്‍

വാട്‌സാപ്പുകളില്‍

പള്ളിയിലെ പായസവിതരണത്തെക്കുറിച്ചുള്ള വിവാദങ്ങള്‍ നേരത്തേ ചര്‍ച്ചയായിരുന്നു. അന്ന് അന്‍സാരിയുടെ ഫോട്ടോ ഉള്‍പ്പടേ ഉപയോഗിച്ച് ഇവന് പെണ്ണ് നല്‍കരുതെന്ന സന്ദേശം വാട്‌സാപ്പുകളില്‍ പ്രചരിച്ചിരുന്നു. ഇതിന് അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ തന്നെ മറുപടി നല്‍കുകയും ചെയ്തിരുന്നു.

പായസ വിതരണം

പായസ വിതരണം

എന്റെ നാട്ടിലെ 2 പള്ളിക്ക് മുന്നിലും ഞങള്‍ സഖാക്കള്‍ പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായ് പായസ വിതരണം നടത്തുകയുണ്ടായ്. ഇതിന്റെ ഭാഗമായ് പലതരം ആരോപണങള്‍ ഒരു വാട്‌സാപ്പ് ഗ്രൂപ്പില്‍ ചോദ്യങളായ് വരുകയുമുണ്ടായ്. പള്ളിയില്‍ സ്ഥിരമായ് കയറാത്ത ചിലര്‍ എന്തിനാണു പായസം കൊടുക്കാന്‍ വന്നത് അല്ലെങ്കില്‍ ഇത് മതപ്രീണനമല്ലേ ഇത് മതങളെ സുഖിപ്പിക്കാനല്ലേ ഇതുകൊണ്ട് എന്ത് മാറ്റമാണു രാഷ്ട്രീയമായ് ഉണ്ടാവുന്നത് എന്നൊക്കെ തരത്തിലായിരുന്നു ചര്‍ച്ചകളെന്ന് അന്‍സാരി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യ്ക്തമാക്കുന്നു.

ആരാധനാലയങ്ങള്‍

ആരാധനാലയങ്ങള്‍

അവിടെ ഞാനെന്റെ മതപരമായ വിശ്വാസത്തെ പറ്റി നിലപാട് പറയുകയുണ്ടായ്. പള്ളിയില്‍ 5 നേരം പോകുന്ന ശീലമില്ലാത്ത ഞാന്‍ ഇടയ്‌ക്കൊക്കെ പോകുന്നത് ഒരു സഖാവെന്ന നിലയില്‍ മതപ്രീണനമായ് കാണേണ്ടതില്ല. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് വിശ്വാസികള്‍ക്കിടയില്‍ കമ്മ്യൂണിസത്തെ പറ്റി തെറ്റായ പ്രചാരണങള്‍ നടത്തുന്ന വര്‍ഗീയവാദികള്‍ ഉള്ളിടങളില്‍ നാം മാറി നില്‍ക്കരുതെന്നും അദ്ദേഹം പറയുന്നു.

പാര്‍ട്ടി

പാര്‍ട്ടി

മറിച്ച് അവിടെ നാം ചെന്ന് വര്‍ഗീയവാദികള്‍ക്ക് സ്‌പെയ്‌സ് ഇല്ലാത്ത തരത്തില്‍ പ്രവര്‍ത്തനങള്‍ നടത്തി ജനങളെ നമ്മിലേക്ക് കൊണ്ട് വരുകയാണു വേണ്ടത്. അതിന്റെ ഒക്കെ ഭാഗമായ് നിങള്‍ ചോദിച്ച പോലെയല്ല കാര്യങള്‍, പാര്‍ട്ടി എല്ലാവരുടെയും സൗകര്യം നോക്കി പൊതുവായ് ഒരു പരിപാടി വെച്ചാല്‍ അതില്‍ മതപരമായ കാരണങള്‍ പറഞ് മാറില്‍നില്‍ക്കാതെ വരുന്നവരും ഉണ്ടായിട്ടുണ്ട് എന്നും ഞാനതില്‍ പറയുന്നുണ്ടണ്ടെന്നും അന്‍സാരി ഓര്‍മ്മപ്പെടുത്തുന്നു.

രാഷ്ട്രീയം

രാഷ്ട്രീയം

ഇതില്‍ മതത്തെ അവഹേളിക്കുകയോ മതത്തെ മോശപ്പെടുത്തുകയോ ദൈവത്തെ മോശപ്പെടുത്തുകയോ അത്തരം കാര്യങള്‍ പറയുകയോ ചെയ്യുന്നില്ല. എന്നിട്ടും ഞാന്‍ വിശ്വാസികളെ നിരീശ്വരവാദി ആക്കി മാറ്റുന്ന ഒരു കമ്മ്യൂണിസ്റ്റ് തീവ്രവാദി ആണെന്ന നിലക്കാണു പലരും ഇത് ഷെയര്‍ ചെയ്തതു. അതിന്റെ പിന്നിലെ രാഷ്ട്രീയത്തെ ഞാന്‍ മനസ്സിലാക്കുന്നു. നിങള്‍ക്ക് നിങള്‍ടെ രാഷ്ട്രീയം എനിക്കെന്റെ രാഷ്ട്രീയം അതില്‍ ഞാനൊന്നും പറയുന്നില്ല. അത് ഉള്‍കൊള്ളുന്നവരും ഉള്‍കൊള്ളാത്തവരും എന്റെ നാട്ടിലുണ്ടെന്നും ഡിവൈഎഫ്‌ഐ നേതാവ് ഒര്‍മിപ്പിച്ചു.

കള്ള് കുടിയന്‍

കള്ള് കുടിയന്‍

എന്നാല്‍ ചില ആള്‍ക്കാര്‍ ഞാന്‍ വിഷവിത്താണു അസുരജന്മമാണു മുനാഫിക്കോ കാഫിറോ അങനെ മറ്റെന്തൊക്കെയോ ആണു ഇവനു ഒരിക്കലും പെണ്ണ് കിട്ടാന്‍ പാടില്ല എന്ന് പറഞുകൊണ്ടാണു എന്റെ ഫോട്ടോ വെച്ച് ഷെയര്‍ ചെയ്യുന്നത്. കള്ള് കുടിക്കാനും പെണ്ണ് പിടിക്കാനും പുകവലിക്കാനും പോകാത്ത അതിനോട് ഒക്കെ എതിര്‍പ്പ് പ്രകടിപ്പിക്കുന്ന ഒരു വ്യക്തിയായ എന്നെ ഈ ഒരു കാരണത്തിന്റെ പേരില്‍ ബലാല്‍സംഘവീരന്മാര്‍ക്ക് തുല്യമായ് കണ്ടാണു ചിലര്‍ വിദേശത്ത് ഇരുന്ന് ഫെയ്ക്ക് ഐടികളില്‍ അടക്കം ആക്ഷേപിച്ച് പോസ്റ്റുകള്‍ ഇട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

നമസ്‌ക്കാര സമയത്ത്

നമസ്‌ക്കാര സമയത്ത്

കള്ളന്മാരെയോ കൊലപാതകികളെയോ വര്‍ഗീയവാദികളെയോ പീഡനക്കാരെയോ മതത്തില്‍ നിന്ന് പുറത്താക്കാനും ഫോട്ടോ ഷെയര്‍ ചെയ്യാനും പറഞ് ഇവര്‍ പ്രവര്‍ത്തിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. നമസ്‌ക്കാര സമയത്ത് ഇവരില്‍ എത്ര പേര്‍ നമസ്‌ക്കരിക്കും. ആ നേരത്ത് മറ്റ് പല പണിയും ചെയ്യുന്നവര്‍ക്ക് എതിരെ ഇവരൊന്നും ഒന്നും പറഞ് കണ്ടിട്ടില്ല. ഞാന്‍ ഖുറാന്‍ അതിന്റെ അര്‍ഥമറിഞ് മലയാളപരിഭാഷ അടക്കം വായിച്ചിട്ടുള്ള വ്യക്തിയാണു. എനിക്കതില്‍ ഉള്‍കൊള്ളാന്‍ പറ്റുന്നത് ഞാനുള്‍കൊള്ളുന്നു അതെന്റെ സ്വാതന്ത്ര്യമാണെന്നും അന്‍സാരി വ്യക്തമാക്കുന്നു.

ആര്‍എസ്എസ്

ആര്‍എസ്എസ്

ഞാനെന്താണു എന്നത് കുട്ടിക്കാലം മുതല്‍ എന്നെ മനസ്സിലാക്കുന്ന എന്റെ നാട്ടുകാര്‍ക്ക് അറിയാം. വെളുത്ത പാലില്‍ ഒന്നോ രണ്ടോ തുള്ളി വിഷം വീണാല്‍ മതി അതു ഇല്ലാതാവാന്‍. അതുപോലെ ചിലര്‍ നടത്തിയ വ്യക്തിഹത്യക്ക് പിന്നിലെ രാഷ്ട്രീയം എന്തെന്ന് മനസ്സിലാക്കുന്ന ഒരുപാട് പേര്‍ ഉണ്ട്. ആര്‍,എസ്.എസ് നെ എതിര്‍ക്കുമ്പോള്‍ കയ്യടിക്കുന്ന മാന്യന്മാര്‍ക്ക് സുഡാപ്പികളെ പറയുമ്പോള്‍ പൊള്ളുന്നുണ്ടെങ്കില്‍ അതിന്റെ രാഷ്ട്രീയം വേറെയാണു. എല്ലാ മതസ്ഥരെയും മനുഷ്യരായ് കാണുന്ന എനിക്ക് എല്ലാ വര്‍ഗീയതയും എതിര്‍ക്കപ്പെടേണ്ട ഒന്നാണു. അതിനിയും തുടമെന്ന് നിലപാട് അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കുന്നു.

പെണ്ണ് കിട്ടില്ലാ

പെണ്ണ് കിട്ടില്ലാ

വ്യക്തിഹത്യക്കൊപ്പം എനിക്ക് പെണ്ണ് കിട്ടില്ലാ തരില്ലാന്നൊക്കെ പറഞ് നടക്കുന്നവരോട് ഒന്നേ പറയാനുള്ളു ഞാന്‍ പെണ്ണ് കെട്ടാന്‍ മുട്ടി നില്‍ക്കുന്ന വ്യക്തിയല്ല. ഒരു വര്‍ഗീയവാദിയുടെയും പെങന്മാരെ കെട്ടിച്ച് തരണമെന്ന് ഞാന്‍ ആരോടും പറഞിട്ടില്ല. വിശ്വാസി ആയാലും വിശ്വാസം കുറഞയാളായാലും അല്പം വിവരവും ബോധവുമുള്ള ഞാനെന്താന്ന് മനസിലാക്കുന്ന എന്നെ നോക്കി ഇല്ലെങ്കിലും എന്റെ ഉമ്മായെ നോക്കാന്‍ കെല്പുള്ള ഒരു പെണ്ണ് ഉണ്ടായാല്‍ സാമ്പത്തികം നോക്കാതെ അതിനെ ഞാന്‍ കെട്ടിക്കോളാം.

മതവിശ്വാസം

മതവിശ്വാസം

അല്ലെങ്കില്‍ അത്യാവിശ്യം സാമ്പത്തികമുള്ള നല്ല ജോലിയുള്ള മറ്റ് ദുശീലങള്‍ ഇല്ലാത്ത ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്ത് ഗള്‍ഫില്‍ പോകാതെ നാട്ടില്‍ നിന്ന് ഈ നിലയിലെത്തിയ എനിക്ക് മതവിശ്വാസം കുറവാണു എന്ന കാരണം മാറ്റി നിര്‍ത്തി പെണ്ണ് കെട്ടിച്ച് തരുന്ന മാതാപിതാക്കള്‍ ഉണ്ടെങ്കില്‍ ഞാനാ വഴി നോക്കിക്കോളാമെന്നും യുവാവ് വ്യക്തമാക്കുന്നു

'ലക്കും ദീനക്കും വലിയദ്ദീന്‍'

'ലക്കും ദീനക്കും വലിയദ്ദീന്‍'

ഒരു ക്രൈസ്തവനായ മനുഷ്യനോട് സംസാരിച്ചാല്‍ ദൈവം നിന്റെ പാപം പൊറുത്ത് തരട്ടെ എന്ന് പറയും. ഒരു ഹൈന്ദവനോട് ആയാല്‍ ശബരിമലയില്‍ പോലും തത്വമസി എന്നാണു എഴുതിയിരിക്കുന്നത്, ഞാന്‍ നീയാകുന്നു എന്നാണു, അവനവന്‍ ചെയ്യുന്ന കര്‍മഭലമാണു ലഭിക്കുക എന്നൊക്കെയാവും പറയുക. ഒരു നല്ല മുസ്ലീം വിശ്വാസിയാവട്ടെ 'ലക്കും ദീനക്കും വലിയദ്ദീന്‍' എനിക്ക് എന്റെ മതം നിനക്ക് നിന്റെ മതം എന്നാവും പറയുക. അല്ലെങ്കില്‍ സഹോദരാ അള്ളാഹു ക്ഷമയുള്ളവനാണു പൊറുത്ത് തരട്ടെ താങ്കള്‍ കൂടുതലായ് പഠിക്കു എന്നാവും പറയുക.

പിന്നോട്ടില്ല

പിന്നോട്ടില്ല

എന്നാല്‍ ഇവന്മാരെപോലുള്ള വര്‍ഗീയവാദികളെ കണ്ട് ആരെങ്കിലും മതത്തെ വിലയിരുത്തിയാലുള്ള അവസ്ഥ എന്തായിരിക്കും! ഇവന്മാരെപോലുള്ള ചിന്താഗതിക്കാര്‍ അല്ലെ സമാധാനമുള്ള നാട്ടില്‍ വിവാദമുണ്ടാക്കി തീവ്രവാദികളെ സൃഷ്ടിച്ച് കൊല്ലണം ഓടിക്കണം എന്നൊക്കെ പറഞ് ഇസ്ലാമിനെ അവഹേളിക്കുന്നത്..? പൊട്ടകിണറ്റിലെ തവളകള്‍ ആയ വര്‍ഗീയവാദികള്‍ എന്തൊക്കെ പറഞാലും അതിന്റെ ഭാഗമായ് ജീവഹാനി ഉണ്ടായാലും കയ്യോ കാലോ പോകേണ്ടി വന്നാലും വര്‍ഗീയവാദികള്‍ക്ക് എതിരായ പോരാട്ടതില്‍ നിന്ന് പിന്നോട്ടില്ലെന്നും അന്‍സാരി വ്യക്തമാക്കുന്നു

നന്ദി പറയുന്നു

നന്ദി പറയുന്നു

ഈ വിഷയത്തില്‍ രാഷ്ട്രീയം നോക്കാതെ മതം നോക്കാതെ അനുകൂലിച്ചും പ്രതികൂലിച്ചും എന്നെ മനസ്സിലാക്കിയവര്‍ക്ക്, എന്നോടൊപ്പം നിന്ന പ്രിയ സുഹൃത്തുക്കള്‍ക്ക്, കാലുവാരാതെ ഒപ്പം നിന്ന എന്റെ മേഖലയിലെ പാര്‍ട്ടിയിലെ പ്രിയ സഖാക്കള്‍ക്ക്, ഉപദേശങള്‍ തന്ന പ്രായമേറിയ സുഹൃത്തുക്കള്‍ക്ക്, എഫ്ബിയിലെയും വാട്‌സാപ്പിലെയും എന്റെ കൂട്ടുകാര്‍ക്ക് ഹൃദയത്തില്‍ നിന്നും നന്ദി പറയുന്നു. ഒരു ഭാഗം കേട്ടവര്‍ മറുഭാഗം കൂടി കേള്‍പ്പിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു

സുഡാപ്പി

സുഡാപ്പി

ഒരു ഗ്രൂപ്പില്‍ ഒതുങേണ്ടുന്ന വിഷയത്തെ വിവാദമാക്കിയതിലൂടെ ആരൊക്കെയാണു എന്റെ യഥാര്‍ഥ സുഹൃത്തുക്കള്‍ ആരൊക്കെയാണു വര്‍ഗീയവാദികള്‍ എന്നൊക്കെ എനിക്ക് മനസ്സിലാക്കിതരാനും പഴയകാല പ്രവര്‍ത്തകരെ പോലും ഞങളുടെ പ്രസ്ഥാനത്തില്‍ ഇതിലൂടെ വീണ്ടും ആക്ടീവ് ആയ് എത്തിക്കാനും കാരണക്കാരനായ എന്റെ നാട്ടിലെ കൊച്ചു സുഡാപ്പിക്കും നന്ദി പറയുന്നെന്നും അന്‍സാരി പോസ്റ്റില്‍ വ്യക്തമാക്കുന്നു.

സഖാക്കളെ

സഖാക്കളെ

പകരാന്‍ താങ്കള്‍ക്ക് കഴിയട്ടെ എന്നാശംസിക്കുന്നു. വര്‍ഗീയവാദികളുടെ പേമാരി വന്നിട്ട് കുലുങാത്ത സഖാക്കളെ തീവ്രവാദികളുടെ ചാറ്റല്‍മഴ പെയ്യിച്ച് തളര്‍ത്താന്‍ നോക്കിയവരെ നിങള്‍ക്ക് എന്റെ നല്ല നമസ്‌ക്കാരംഎന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഫെയ്സ്ബുക്ക് പോസ്റ്റ്

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

English summary
DYFI leader gives rapid reply to the Ustad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X