കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മതപരമായ ചടങ്ങുകളോ ആർഭാടമോ ഇല്ലാതെ ജെയ്കിന്റെ വിവാഹം, നിറ സാന്നിധ്യമായി പിണറായി വിജയൻ

Google Oneindia Malayalam News

കോട്ടയം: എസ്എഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡണ്ട് ജെയ്ക് സി തോമസിന് മതപരമായ ചടങ്ങുകളോ ആര്‍ഭാടങ്ങളോ ഇല്ലാതെ ലളിത വിവാഹം. ഉപതിരഞ്ഞെടുപ്പ് കൊട്ടിക്കലാശം നടന്ന ഞായറാഴ്ചയാണ് സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി അംഗം കൂടിയായ ജെയ്ക് വിവാഹിതനായത്. തിരഞ്ഞെടുപ്പ് തിരക്കുകള്‍ക്കിടയിലും വിവാഹവേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സജീവ സാന്നിധ്യമായിരുന്നു. കോട്ടയത്തെ തെള്ളകം ചൈതന്യ പാസ്റ്ററില്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു വിവാഹം.

കോയമ്പത്തൂരിലും ചെന്നൈയിലും ജോളി പോയത് 11 തവണ, ഒപ്പം ജോൺസണല്ല, മറ്റ് രണ്ട് പുരുഷ സുഹൃത്തുക്കളെന്ന്!കോയമ്പത്തൂരിലും ചെന്നൈയിലും ജോളി പോയത് 11 തവണ, ഒപ്പം ജോൺസണല്ല, മറ്റ് രണ്ട് പുരുഷ സുഹൃത്തുക്കളെന്ന്!

ചടങ്ങുകളുടെ തുടക്കം മുതല്‍ പിണറായിയുടെ സാന്നിധ്യമുണ്ടായിരുന്നു. മതപരമായ ചടങ്ങുകള്‍ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടുളള വിവാഹത്തില്‍ വധൂവരന്മാര്‍ പരസ്പരം ഹാരം അണിയിക്കുകയും മിന്ന് ചാര്‍ത്തുകയും മാത്രമാണുണ്ടായത്. റോസാപ്പൂക്കള്‍ കോര്‍ത്ത മാല എടുത്ത് നല്‍കാന്‍ ബന്ധുക്കള്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചുവെങ്കിലും അദ്ദേഹം ആ ക്ഷണം ചിരിയോടെ നിരസിക്കുകയായിരുന്നു.

jaick

വധൂവരന്മാര്‍ക്ക് മാല എടുത്ത് നല്‍കേണ്ടത് താനല്ല, അച്ഛനമ്മമാരാണ് എന്നതായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. 5 മിനുറ്റ് മാത്രം നീണ്ട ചടങ്ങിന് ശേഷം അതിഥികള്‍ക്ക് കേക്കും നാരങ്ങാ വെള്ളവും വിതരണം ചെയ്തു. മുഖ്യമന്ത്രിയെ കൂടാതെ ധനമന്ത്രി ടിഎം തോമസ് ഐസക്, എംഎല്‍എമാരായ സുരേഷ് കുറുപ്പ്, മാണി സി കാപ്പന്‍, എം സ്വരാജ്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, നേതാക്കളായ വൈക്കം വിശ്വന്‍, പി ജയരാജന്‍, വിഎന്‍ വാസവന്‍ അടക്കമുളളവരും ചടങ്ങില്‍ പങ്കെടുത്തു.

ജോളിയുടെ ഉറ്റ കൂട്ടുകാരി റാണി, തലശ്ശേരിയിൽ നിന്ന് ഓട്ടോയിലെത്തി, എൻഐടി രഹസ്യങ്ങൾ തുറക്കാൻ പോലീസ്!ജോളിയുടെ ഉറ്റ കൂട്ടുകാരി റാണി, തലശ്ശേരിയിൽ നിന്ന് ഓട്ടോയിലെത്തി, എൻഐടി രഹസ്യങ്ങൾ തുറക്കാൻ പോലീസ്!

എസ് ജെ തോമസിന്റെയും ലീന തോമസിന്റെയും മകളായ ഗീതു തോമസ് ആണ് ജെയ്കിന്റെ വധു. നിലവില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയായ ജെയ്ക് പരേതനായ എംടി തോമസിന്റെയും അന്നമ്മ തോമസിന്റെയും മകനാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ വളര്‍ന്നു വന്ന ജെയ്ക് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡണ്ടായി 2016ല്‍ തിരഞ്ഞെടുക്കപ്പെട്ടു. 2016ല്‍ പുതുപ്പളളിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെയുളള എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു ജെയ്ക് സി തോമസ്.

English summary
DYFI leader Jaick C Thomas got married at Kottayam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X