Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരേഷ് ഗോപിയോട് ഡിവൈഎഫ്‌ഐയ്ക്ക് എതിര്‍പ്പില്ല; വിശദീകരണവുമായി സ്വരാജ്

കോഴിക്കോട്: നടന്‍ സുരേഷ് ഗോപിക്ക് മുന്നറിയിപ്പെന്ന തരത്തില്‍ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയ്ക്ക് വിശദീകരണവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ്. തന്റെ ഫേസ്ബുക്ക് പേജിലെ കുറിപ്പില്‍ സുരേഷ് ഗോപിയുമായി ഡിവൈഎഫ്‌ഐയ്്ക്ക് യാതൊരുവിധ തര്‍ക്കവുമില്ലെന്ന് സ്വരാജ് വ്യക്തമാക്കി.

സുരേഷ് ഗോപിയോടല്ല എതിര്‍പ്പ്. പാലായില്‍ നടക്കുന്ന പരിപാടിയില്‍ അദ്ദേഹം കെ എം മാണിക്കൊപ്പം വേദി പങ്കിടുന്നതിലാണ് എതിര്‍പ്പ്. സുരേഷ് ഗോപിയെപ്പോലെ ആദരണീയനായ ഒരു നടന്‍ അഴിമതി ആരോപണ വിധേയനായ മന്ത്രിക്കൊപ്പം വേദി പങ്കിടുന്നത് അഴിമതിക്കുള്ള പിന്തുണയായി തെറ്റിദ്ധരിപ്പിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

m-swaraj

നവമാധ്യമങ്ങളെ കുറ്റപ്പെടുത്തിക്കൊണ്ടാണ് സ്വരാജിന്റെ ഫേസ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്. നവമാധ്യമങ്ങളുടെ അനന്തമായ സാധ്യതകളെ അങ്ങേയറ്റം പ്രതിലോമകരമായും അസംബന്ധ പ്രചരണത്തിനായും ഉപയോഗിക്കുന്നത് വേദനാജനകമാണെന്ന് സ്വരാജ് പറയുന്നു. സുരേഷ് ഗോപിയുടെ ആരാധകരാണെന്നു തോന്നിപ്പിക്കുന്ന വിധത്തില്‍ ചിലര്‍ നടത്തിക്കൊണ്ടിരിക്കുന്ന സോഷ്യല്‍ മീഡിയയിലെ ഇടപെടല്‍ അപഹാസ്യവും അതിര്‍വരമ്പുകള്‍ ലംഘിച്ചുകൊണ്ടുള്ളതുമാണ്.
sureshgopi-vizhinjam

സുരേഷ് ഗോപിക്കെതിരെ മുന്നറിയിപ്പെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്ന് അദ്ദേഹവുമായി ഇക്കാര്യം സംസാരിച്ചിരുന്നു. മാണി പങ്കെടുക്കുന്ന പരിപാടിയില്‍ വേദി പങ്കിടേണ്ടെന്ന് അദ്ദേഹം തീരുമാനിച്ചതായാണ് അറിയിച്ചത്. ബജറ്റ് സെഷനില്‍ സഭയിലുണ്ടായ സംഭവങ്ങളെത്തുടര്‍ന്ന് ഇനി പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കേണ്ടെന്നാണ് സുരേഷ് ഗോപിയുടെ തീരുമാനമെന്നും സ്വരാജ് അറിയിച്ചു.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+