Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിവൈഎഫ്‌ഐ നേതാവിന്റെ കൊലപാതകം: എട്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ എട്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവി ശിക്ഷ.

തിരുവനന്തപുരത്തെ പാലോട് ഡിവൈഎഫ്‌ഐ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന ദില്‍ഷാദിനെ 2004ല്‍ കൊലപ്പെടുത്തിയ കേസിലെ പ്രതികളെയാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് സെഷന്‍സ് കോടതി ജീവപര്യന്തത്തിന് ശിക്ഷിച്ചത്.

jail

കേസില്‍ ഒന്നാം പ്രതിയായ ഗൗതകുമാര്‍, ഗോപകുമാര്‍, സുമേഷ്, കുഞ്ഞുമോന്‍, ഗിരീഷ്, സുധീഷ്, റിനീഷ്‌കുമാര്‍, കരുനാഗം ബിജു എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.

കുറ്റവാളികളായവര്‍ക്ക് ഓരോ ലക്ഷം രൂപയും പിഴയായി കോടതി വിധിച്ചു. പ്രതികള്‍ പിഴ അടയ്ക്കുകയാണെങ്കില്‍ ആ തുക ദില്‍ഷാദിന്റെ കുടുംബത്തിന് നല്‍കണം.

കൊലപാതകം, ഗൂഡാലോചന, അന്യായമായി സംഘം ചേരല്‍, ലഹള, എന്നീ കുറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് ശിക്ഷവിധിച്ചത്. 2004 ജൂലൈ 18ന് രാത്രിയാണ് അക്രമിസംഘം ദില്‍ഷാദിനെ വെട്ടിക്കൊന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+