ഡിവൈഎഫ്ഐയിൽ പൊട്ടിത്തെറി; പികെ ശശിക്കെതിരെ പരാതി നൽകിയ വനിതാ നേതാവ് രാജിവെച്ചു
പാലക്കാട്: ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റിയിൽ പൊട്ടിത്തെറി. ഷൊർണൂർ എംഎൽഎ പികെ ശശിക്കെതിരെ ലൈംഗികാതിക്രമത്തിന് പരാതി നൽകിയ ഡിവൈഎഫ്ഐ വനിതാ നേതാവ് രാജിക്കത്ത് നൽകി. വിഷയത്തിൽ യുവതിക്ക് പിന്തുണയുമായി ഒപ്പം നിന്നവരെ തരംതാഴ്ത്തിയ നടപടിയിൽ പ്രതിഷേധിച്ചാണ് രാജി. ഞായറാഴ്ച ചേർന്ന ഡിവൈഎഫ്ഐ ജില്ലാ നേതൃയോഗത്തിലായിരുന്നു നടപടി.
പരാതിക്കാരിയായ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അവഹേളിച്ച നേതാവിനെ ജില്ലാ വൈസ് പ്രസിഡന്റാക്കുകയും ചെയ്തിരുന്നു. ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പീഡന പരാതിയെ തുടർന്ന് പികെ ശശിയെ സിപിഎം സസ്പെന്റ് ചെയ്തിരുന്നു. കഴിഞ്ഞ മാസത്തോടെ അച്ചടക്ക നടപടി പൂർത്തിയായിരുന്നു. കഴിഞ്ഞ നവംബർ 26നാണ് ആറു മാസത്തേയ്ക്ക് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പികെ ശശിയെ സസ്പെന്റ് ചെയ്തത്.

യുവതിയുടെ പരാതി അന്വേഷിക്കാൻ ശ്രീമതി ടീച്ചർ, എകെ ബാലൻ എന്നിവർ അംഗങ്ങളായ അന്വേഷണ കമ്മീഷനെ പാർട്ടി നിയോഗിച്ചിരുന്നു. ഇവരുടെ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു ശശിക്കെതിരെ നടപടി എടുത്തത്. ലൈംഗീകാതിക്രമം ഉണ്ടായിട്ടില്ലെന്നും ഫോണിലൂടെ അപമര്യാദയായി പെരുമാറിയതിന് നടപടിയെടുക്കാമെന്നുമായിരുന്നു കമ്മീഷന്റെ ശുപാർശ.
ജില്ലാ നേതൃത്വത്തിന് മുന്നില്‍ ആദ്യമെത്തിയ പരാതിയില്‍ നടപടിയൊന്നും ഉണ്ടാവാതിരുന്നതോടെ യുവതി സംസ്ഥാന നേതൃത്വത്തേയും കേന്ദ്ര നേതൃത്വത്തേയും പരാതിയുമായി സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് സിപിഎം പരാതി അന്വേഷിക്കുന്നതിന് മന്ത്രി എകെ ബാലനേയും പികെ ശ്രീമതിയേയും ഉള്‍പ്പെടുത്തി അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.
-
തുടര്‍ച്ചയായ മൂന്ന് തവണ ഇടതിനെ തുണച്ച 51 മണ്ഡലങ്ങള്‍; ഒരിക്കലും കൂറുമാറാതെ ‘24 പേർ’ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പരാമർശം: മറുപടിയുമായി ജി. സുധാകരൻ; വിവാദം പുകയുന്നു -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല'












Click it and Unblock the Notifications