• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഭാര്യയുടെ ദുരൂഹമരണത്തില്‍ പ്രതിയായ നേതാവിനൊപ്പം ഓടിച്ചാടി വിടി ബല്‍റാം; ആരോപണവുമായി ഡിവൈഎഫ്ഐ

പാലക്കാട്: ചെര്‍പ്പുളശ്ശേരി പീഡനക്കേസില്‍ സിപിഎമ്മിനെ പരിഹസിക്കാന്‍ വേണ്ടി ഫേസ്ബുക്കില്‍ റേപ് ജോക്ക് പോസ്റ്റ് ചെയ്ത വിടി ബല്‍റാം ​എംഎല്‍എക്കെതെിരെ വലിയ വിമര്‍ശനമായിരുന്നു സാമൂഹമാധ്യമങ്ങളിലടക്കം ഉയര്‍ന്നു വന്നത്. സംഭവത്തിന് പിന്നാലെ ബല്‍റാമിന്‍റെ ഭാര്യയുടെ ചിത്രം അടക്കം ഉപയോഗിച്ചുള്ള സൈബര്‍ ആക്രമണവും എംഎല്‍എയ്ക്ക് നേരിടേണ്ടി വന്നു.

വിമര്‍ശനം ശക്തമായപ്പോള്‍ ഫേസ്ബുക്കില്‍ നിന്ന് വിടി ബല്‍റാം പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. ഈ വിവാദം കെട്ടടങ്ങും മുമ്പാണ് ബല്‍റാമിനെതിരെ പുതിയൊരു ആരോപണം ഉയര്‍ന്നു വരുന്നത്. ഭാര്യയുടെ ദുരൂഹമരണത്തില്‍ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച പ്രതിക്കൊപ്പമുള്ള ചിത്രം ചൂണ്ടിക്കാട്ടിയാണ് ബല്‍റാമിനെതിരെ സോഷ്യല്‍ മീഡിയയില്‍ ആരോപണം ശക്തമാകുന്നത്.

പിൻവലിച്ച പോസ്റ്റ്

പിൻവലിച്ച പോസ്റ്റ്

ഒരൽപം നീണ്ട എഴുത്താണ് വായിക്കണമെന്ന് അപേക്ഷ

കേരളത്തിലെ യുവ എം എൽ എ രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ ഫേസ്ബുക്കിലിട്ട പോസ്റ്റാണത് ... വിമർശനങ്ങളേറേ വന്നപ്പോൾ ആ പോസ്റ്റ് പിൻവലിച്ചെന്നും കേൾക്കുന്നു.

വിടി ബൽറാം

വിടി ബൽറാം

യഥാർത്ഥത്തിൽ വിടി ബൽറാം സ്ത്രീത്വത്തെ ബഹുമാനിക്കുന്നവനോ അവരുടെ സംരക്ഷകനോ അല്ല .. അദ്ദേഹത്തിന്റെ കപട മുഖങ്ങൾ എത്രതവണ അഴിഞ്ഞു വീണിരിക്കുന്നു. ബൽറാമും അദ്ദേഹത്തിന്റെ പാർട്ടിയും എന്തെന്നറിയാൻ ഇതുകൂടി ശ്രദ്ധയിലേക്ക്.

കൊപ്രക്കളം സ്വദേശി

കൊപ്രക്കളം സ്വദേശി

കോട്ടയം പൊൻകുന്നം കൊപ്രക്കളം സ്വദേശി മോനിഷ ആസ്ട്രേലിയായിലെ മെൽബണിൽ ആത്മഹത്യ ചെയ്ത വാർത്തയും കഥകളുമാണിത്. 2017 ഫെബ്രുവരിയിലാണ് സംഭവം. മോനിഷ പാല മുരുക്കുംപുഴ സ്വദേശി അരുണുമായി പ്രണയത്തിലായി രജിസ്റ്റർ വിവാഹം നടത്തുന്നു.

വിവാഹം

വിവാഹം

പിന്നീട് ബന്ധുക്കൾ ഇടപ്പെട്ട് മതാചാരപ്രകാരം വിവാഹം നടത്തികൊടുക്കുന്നു .. വിവാഹത്തിനു മുൻപ് തന്നെ അരുൺ വലിയൊരു തുക പെൺവീട്ടുകാരിൽ നിന്ന് വാങ്ങുന്നു. ഓസ്ട്രേലിയയിൽ മെയിൽ നഴ്സായ അരുൺ മെൽബണിലിലെ ആശുപത്രിയിൽ അഡ്മിനിസ്ട്രേറ്റർ ഓഫീസിൽ വർക്ക് ചെയ്യുന്നു എന്ന് തെറ്റിദ്ധരിപ്പിച്ചാണ് മോനിഷയുമായി പ്രണയത്തിലായത്.

സ്ത്രീധനം

സ്ത്രീധനം

മെൽബണിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി കിട്ടിയ മോനിഷ പിന്നീടാണ് സത്യങ്ങൾ തിരിച്ചറിയുന്നത്. മോനിഷയുടെ അമ്മ റിട്ടയർ ആവുന്ന വേളയിൽ വൻതുക സ്ത്രീധന വകയിൽചോദിച്ച് അരുൺ അവരെയെല്ലാം ശല്യപ്പെടുത്തിയിരുന്നു.

നാട്ടിൽനിന്നു സ്ഥലംവിട്ടു

നാട്ടിൽനിന്നു സ്ഥലംവിട്ടു

താനൊരു ഗ്യാസ് ചേമ്പറിലാണ് താമസിക്കുന്നത് എന്ന് മരിക്കുന്നതിനു കുറച്ചുദിവസം മുമ്പ് മോനിഷ അമ്മയോട് വെളിപ്പെടുത്തിയിരുന്നു. മരണപ്പെട്ട മോനിഷയുടെ മൃതദേഹം നാട്ടിലെത്തിച്ചു മണിക്കൂറുകൾക്കുള്ളിൽ ഭർത്താവായ അരുൺ നാട്ടിൽനിന്നു സ്ഥലംവിട്ടു

പോലീസിൽ പരാതി

പോലീസിൽ പരാതി

മോനിഷയുടെ മരണത്തിൽ ഭർത്താവായ അരുണിന് സംശയമുണ്ടെന്ന് കാണിച്ചു അമ്മ പോലീസിൽ പരാതി നൽകുന്നു. സ്വന്തം ഭാര്യയുടെ സംസ്കാര ചടങ്ങിന് പോലും പങ്കെടുക്കാത്ത അരുൺ രായ്ക്കുരാമാനം നാടുവിട്ടതായി പൊലീസ് സ്ഥിരീകരിച്ചു.

ലുക്കൗട്ട് നോട്ടീസ്

ലുക്കൗട്ട് നോട്ടീസ്

പ്രതിയായ അരുണിനെ വേണ്ടി കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ക്രൈം നമ്പർ 240/17 ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളത് ആവുന്നു

കോൺഗ്രസിൻറെ പോഷകസംഘടന

കോൺഗ്രസിൻറെ പോഷകസംഘടന

നാടുവിട്ട അരുണിന്റെ ഫേസ്ബുക്ക് പ്രൊഫൈൽ. അതെ അരുൺ ഇപ്പോൾ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (OICC) ഓസ്ട്രേലിയയിലെ ജനറൽ സെക്രട്ടറിയാണ് ... അതെ വി വി ടി ബൽറാമിന്റെ അതേ കോൺഗ്രസിൻറെ പോഷകസംഘടന

ഓടുന്നു ചാടുന്നു

ഓടുന്നു ചാടുന്നു

OICC ഓസ്ട്രേലിയ സംഘടിപ്പിച്ച നെഹ്റു അനുസ്മരണം. ഓസ്ട്രേലിയ സുഖവാസം.. അരുണിനോടൊത്ത് ഓടുന്നു ചാടുന്നു പോസ്റ്റിടുന്നു ലൈക്ക് വാങ്ങുന്നു. അരുണിനെ നാട്ടിൽ വരാൻ കേസ് ഒതുക്കാൻ വലിയ ശ്രമം നടത്തുന്നു. സോഷ്യൽ ഓഡിറ്റർ ഓഫ് ഇന്ത്യൻ പൊളിറ്റിക്സ്.

ബൽറാമിനെ വില കല്പിക്കേണ്ട

ബൽറാമിനെ വില കല്പിക്കേണ്ട

അവസാനമായി:

ചെറുപ്പുളശ്ശേരി ഒന്നാം പോസ്റ്റ് പിൻവലിച്ച് ആളായി രണ്ടാം പോസ്റ്റിലിട്ട തിരുമൊഴികൾ..

1 : നാട്ടിൽ നടക്കുന്ന നിയമസംവിധാനങ്ങളെ നോക്കുകുത്തിയാക്കി ...... എന്നാൽ ലുക്കൗട്ട് നോട്ടീസ് എന്ന നിയമ നടപടിയെ ബൽറാമിനെ വില കല്പിക്കേണ്ട

എത്ര താപ്പിന് ഉടമയാണ്

എത്ര താപ്പിന് ഉടമയാണ്

2: കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇരട്ടതാപ്പിനെ കുറിച്ച് പറയുന്ന ബൽറാം സ്വയം എത്ര താപ്പിന് ഉടമയാണ്

3: പോലീസ് എഫ് ഐ ആറിൽ ഇടംപിടിച്ച ചെറുപ്പുളശ്ശേരി പാർട്ടി ഓഫീസ്.... എത്രകാലം കഴിഞ്ഞാലും നിലമ്പൂരിലെ കോൺഗ്രസ് പാർട്ടി ഓഫീസ് ഒന്നു ഓർക്കുക പോലും ചെയ്യാത്ത ബൽറാം

കടപ്പുറത്ത് മണ്ടി നടക്കാം…

കടപ്പുറത്ത് മണ്ടി നടക്കാം…

4 : മുഖ്യശത്രുവായ മുഖ്യമന്ത്രിയെ ചൂണ്ടി പ്രതിയോടൊപ്പം വേദി പങ്കിടുന്നത് ലജ്ജാകരം എന്ന് വിശേഷിപ്പിക്കുമ്പോൾ രാഹുൽ ഗാന്ധിക്ക് പോക്സോ കേസിൽ പ്രതിയായ നാട്ടികയിലെ കെഎസ്‌യു നേതാവ് യദുകൃഷ്ണൻ കൈ കൊടുക്കുന്ന ചിത്രം കണ്ടില്ലെന്നു നടിക്കാം. നാട്ടിൽ കണ്ടാൽ കണ്ടം വഴി ജനങ്ങൾ ഓടിക്കുന്നവരോടൊപ്പം വിദേശത്ത് കടപ്പുറത്ത് ഇഷ്ടംപോലെ മണ്ടി നടക്കാം....

കപട രാഷ്ട്രീയം

കപട രാഷ്ട്രീയം

അതെ ബൽറാം നിങ്ങൾ ഒരു കപട രാഷ്ട്രീയം കളിക്കുന്നവൻ തന്നെ .... നിങ്ങൾക്ക് ഈ ഭൂമുഖത്ത് ഏതൊരു സ്ത്രീത്വം വേട്ടയാടപ്പെട്ടാലും യാതൊരു മനോവിഷമവുമില്ല ... സംഭവത്തിൽ സി പി ഐ (എം) പ്രതിയാവുന്നത് മാത്രമാണ് ഉന്നം ... എത്രപേർ കൊല ചെയ്യപ്പെട്ടാലും പ്രതികൾ സി പി ഐ (എം) ബന്ധമുള്ളവരാണം എന്ന് മാത്രമാണ് നിങ്ങളുടെ പ്രാർത്ഥന

സിപിഐ (എം) വിരോധത്താൽ

സിപിഐ (എം) വിരോധത്താൽ

അതെ അന്ധമായ ‘സിപിഐ (എം) വിരോധത്താൽ ഒരാൾ അതും ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവർ ഇങ്ങനെയാവരുത് ... രാഷ്ട്രീയത്തെ ഇങ്ങനെ മലീമസമാക്കരുത്

അനൂപ് പിബി

ഫേസ്ബുക്ക് പോസ്റ്റ്

English summary
dyfi leader's allegation against vt balram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more