ഹെഡ് പോസ്റ്റ് ഓഫീസ് ജനൽ ചില്ലുകൾ അടിച്ചു തകർത്ത കേസ്സിൽ ഡിവൈഎഫ്ഐ നേതാക്കൾക്ക് പിഴ
വടകര:പോസ്റ്റ് ഓഫീസ് പിക്കറ്റിങ്ങിനിടയിൽ അക്രമം നടത്തിയ ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡണ്ട് അടക്കം 12 നേതാക്കൾക്ക് പിഴ ശിക്ഷ വിധിച്ചു.
ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡണ്ട് കോഴിക്കോട് കോട്ടൂളി പുതുക്കുടി പറമ്പിൽ മുഹമ്മദ് റിയാസ്(38),കായക്കൊടി മാണിക്കോത്ത് കുന്നുമ്മൽ
കെ.എം.ശശി(43),വടകര കീഴൽ പറയർ കണ്ടി അശോകൻ(43),വടകര കരിമ്പനപ്പാലം സഫ്ദർ ഹൗസിൽ പ്രജിത്ത്(41),ചോമ്പാല നീലംകണ്ടിയിൽ കെ.ഷാജി(41),കാവിലുംപാറ കുണ്ടുതോട് അഞ്ചപ്പുരയിൽ റഷീദ് കുന്നുമ്മൽ(40),തുണേരി ഇരിങ്ങണ്ണൂർ തയ്യുള്ളതിൽ അനിൽ(45),മന്തരത്തുർ കിഴക്കേ കുറ്റിയിൽ കെ.കെ.പ്രദീപൻ(43),മണിയൂർ പാലയാട് നട കോറോത്ത് മീത്തൽ കെ.എം.മനോജൻ(43),വള്ള്യാട് പുനത്തും താഴ കുനിയിൽ പി.ടി.കെ.രാജീവൻ(38),മയ്യന്നൂർ തവര പറമ്പത്ത് അഖിലേഷ്(36),വടകര ചോളംവയലിൽ നടക്കൽ സജിത്ത് കുമാർ(41)എന്നിവർക്കാണ് 126190 രൂപ പിഴയടക്കാൻ വടകര അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജ് എം.വി.രാജകുമാര ഉത്തരവിട്ടത്.

2011 ജനുവരി 19 നാണ് കേസിനാസ്പദമായ സംഭവം.പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് വടകര ഹെഡ് പോസ്റ്റ് ഓഫീസ് പിക്കറ്റ് ചെയ്ത പ്രവർത്തകർ ഓഫീസിനുള്ളിൽ അതിക്രമിച്ച് കയറി ജനൽ ചില്ലുകളും, വാതിൽ,ഫോൺ, കിയോസ്‌ക് മുതലായ ഉപകരണങ്ങളും അടിച്ചു തകർക്കുകയും,മുറ്റത്ത് നിരത്തിയ പൂച്ചെട്ടികൾ തകർക്കുകയും ചെയ്ത കേസ്സിലാണ് പിഴ അടയ്ക്കാൻ കോടതി ഉത്തരവിട്ടത്.അന്ന് മുതലുള്ള 18 ശതമാനം പലിശ സഹിതം പിഴ അടക്കണം.നേരത്തെ വടകര സബ് കോടതി വിധി മേൽ കോടതി ശരി വെക്കുകയായിരുന്നു.സർക്കാരിന് വേണ്ടി സ്റ്റാന്റിംഗ് കൗൺസിൽ അഡ്വ:എം.രാജേഷ് ഹാജരായി.












Click it and Unblock the Notifications