പിഎസ്സി സമരം: എല്ലാ ജില്ലകളിലേയും ഉദ്യോഗാർത്ഥികളുമായി ചർച്ച നടത്തി ഡിവൈഎഫ്ഐ
തിരുവനന്തപുരം: നിയമന വിവാദത്തിൽ പി എസ് സി ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടരുകയാണ്. അതിനിടെ വിവിധ ജില്ലകളിൽ നിന്നുളള ഉദ്യോഗാർഥികളുടെ പ്രതിനിധികളുമായി ഡിവൈഎഫ്ഐ നേതാക്കൾ ചർച്ച നടത്തി.
എഎ റഹീമിന്റെ ഫേസ്ബുക്ക് കുറിപ്പ്: പ്രിയപ്പെട്ടവരേ, ഇന്ന് എൽ ഡി സി റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥികൾക്ക് ഒപ്പമായിരുന്നു. ഡിവൈഎഫ്ഐ വിളിച്ചു ചേർത്ത യോഗത്തിൽ എല്ലാ ജില്ലകളിൽ നിന്നുമുള്ള ഉദ്യോഗാർഥികളുടെ പ്രതിനിധികൾ പങ്കെടുത്തു. കഴിഞ്ഞ ദിവസം ഈ പ്രതിനിധികൾ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസിൽ എത്തിയിരുന്നു. മാർച്ച് മാസത്തിൽ ഉണ്ടാകുന്ന റിട്ടയർമെന്റ് ഒഴിവുകൾ കാലതാമസം ഇല്ലാതെ റിപ്പോർട്ട് ചെയ്യാൻ ഇടപെടൽ നടത്തുകയാണ് ലക്ഷ്യം. എൻ ജി ഒ യൂണിയൻ ഇക്കാര്യത്തിൽ കാര്യക്ഷമമായ സഹായമാണ് ഡിവൈഎഫ്ഐ ക്കും റാങ്ക് ഹോൾഡേഴ്സിനും നൽകുന്നത്.

ഉദ്യോഗസ്ഥർ തമ്മിലുള്ള നിയമ തർക്കങ്ങൾ പ്രമോഷൻ നടപടികൾ വൈകിപ്പിച്ചിരുന്നു. ഇത് നിയമന നടപടികൾ താമസിപ്പിക്കുന്ന രീതി നിരവധി ഉദ്യോഗാർഥികളുടെ അവസരം ഇല്ലാതാക്കിയിരുന്നു. ഇക്കാര്യത്തിൽ ചരിത്ര പരമായ തീരുമാനമാണ് പിണറായി സർക്കാർ എടുത്തത്. കേസുകളിൽ പെട്ട് പ്രമോഷൻ തടസപ്പെട്ടാൽ നിയമനം വൈകാതിരിക്കാൻ, കേഡർ തന്നെ ഡീഗ്രേഡ് ചെയ്ത് എൻട്രി കേഡറിൽ നിയമനം നടത്താനുള്ള സർക്കാർ തീരുമാനം ചരിത്രപരമാണ്. ഇതോടെ ഇത്തരം തർക്കങ്ങൾ കാരണം ഒരു ഉദ്യോഗാർത്ഥിയുടെ പോലും അവസരം നഷ്ടപ്പെടില്ല. പ്രൊവിഷണലായി പ്രമോഷൻ നടത്താനും സർക്കാർ തീരുമാനിച്ചു.
ഇതിനകം തന്നെ സർക്കാർ നൂറുകണക്കിന് തസ്തികകളാണ് സൃഷ്ടിച്ചിട്ടുള്ളത്. ഈ തസ്തികകൾ ഉടൻ റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്. ഇക്കാര്യങ്ങൾ ചുവപ്പ് നാടകളില്ലാതെ വേഗതയിൽ നടന്നാൽ ഇപ്പോൾ റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥികൾക്ക് അതിന്റെ ഗുണം ലഭിക്കും. ഇക്കാര്യത്തിൽ ക്രിയാത്മകമായ ഇടപെടലാണ് ഡിവൈഎഫ്ഐ നടത്തുന്നത്.
കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി
എം എ അജിത്ത്കുമാർ, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി വി കെ സനോജ്, എൻ ജി ഓ യൂണിയൻ സംസ്ഥാന ട്രഷറർ എൻ നിമൽ കുമാർ എന്നിവർ പങ്കെടുത്തു. എല്ലാജില്ലകളിൽ നിന്നുമുള്ള റാങ്ക് ലിസ്റ്റിലെ പ്രതിനിധികൾക്ക് പുറമേ, എല്ലാ ജില്ലകളിൽ നിന്നുമുള്ള എൻ ജി ഓ യൂണിയൻ നേതാക്കളും, എല്ലാ ജില്ലകളിലെയും, ഇക്കാര്യങ്ങളിൽ ചുമതലയുള്ള ഡിവൈഎഫ്ഐ സഖാക്കളും പങ്കെടുത്തു.
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications