കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഎസ്സി സമരം: എല്ലാ ജില്ലകളിലേയും ഉദ്യോഗാർത്ഥികളുമായി ചർച്ച നടത്തി ഡിവൈഎഫ്ഐ

Google Oneindia Malayalam News

തിരുവനന്തപുരം: നിയമന വിവാദത്തിൽ പി എസ് സി ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടരുകയാണ്. അതിനിടെ വിവിധ ജില്ലകളിൽ നിന്നുളള ഉദ്യോഗാർഥികളുടെ പ്രതിനിധികളുമായി ഡിവൈഎഫ്ഐ നേതാക്കൾ ചർച്ച നടത്തി.

എഎ റഹീമിന്റെ ഫേസ്ബുക്ക് കുറിപ്പ്: പ്രിയപ്പെട്ടവരേ, ഇന്ന് എൽ ഡി സി റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥികൾക്ക് ഒപ്പമായിരുന്നു. ഡിവൈഎഫ്ഐ വിളിച്ചു ചേർത്ത യോഗത്തിൽ എല്ലാ ജില്ലകളിൽ നിന്നുമുള്ള ഉദ്യോഗാർഥികളുടെ പ്രതിനിധികൾ പങ്കെടുത്തു. കഴിഞ്ഞ ദിവസം ഈ പ്രതിനിധികൾ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസിൽ എത്തിയിരുന്നു. മാർച്ച് മാസത്തിൽ ഉണ്ടാകുന്ന റിട്ടയർമെന്റ് ഒഴിവുകൾ കാലതാമസം ഇല്ലാതെ റിപ്പോർട്ട് ചെയ്യാൻ ഇടപെടൽ നടത്തുകയാണ് ലക്ഷ്യം. എൻ ജി ഒ യൂണിയൻ ഇക്കാര്യത്തിൽ കാര്യക്ഷമമായ സഹായമാണ് ഡിവൈഎഫ്ഐ ക്കും റാങ്ക് ഹോൾഡേഴ്സിനും നൽകുന്നത്.

dyfi

ഉദ്യോഗസ്ഥർ തമ്മിലുള്ള നിയമ തർക്കങ്ങൾ പ്രമോഷൻ നടപടികൾ വൈകിപ്പിച്ചിരുന്നു. ഇത് നിയമന നടപടികൾ താമസിപ്പിക്കുന്ന രീതി നിരവധി ഉദ്യോഗാർഥികളുടെ അവസരം ഇല്ലാതാക്കിയിരുന്നു. ഇക്കാര്യത്തിൽ ചരിത്ര പരമായ തീരുമാനമാണ് പിണറായി സർക്കാർ എടുത്തത്. കേസുകളിൽ പെട്ട് പ്രമോഷൻ തടസപ്പെട്ടാൽ നിയമനം വൈകാതിരിക്കാൻ, കേഡർ തന്നെ ഡീഗ്രേഡ് ചെയ്ത് എൻട്രി കേഡറിൽ നിയമനം നടത്താനുള്ള സർക്കാർ തീരുമാനം ചരിത്രപരമാണ്. ഇതോടെ ഇത്തരം തർക്കങ്ങൾ കാരണം ഒരു ഉദ്യോഗാർത്ഥിയുടെ പോലും അവസരം നഷ്ടപ്പെടില്ല. പ്രൊവിഷണലായി പ്രമോഷൻ നടത്താനും സർക്കാർ തീരുമാനിച്ചു.

ഇതിനകം തന്നെ സർക്കാർ നൂറുകണക്കിന് തസ്തികകളാണ് സൃഷ്ടിച്ചിട്ടുള്ളത്. ഈ തസ്തികകൾ ഉടൻ റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്. ഇക്കാര്യങ്ങൾ ചുവപ്പ് നാടകളില്ലാതെ വേഗതയിൽ നടന്നാൽ ഇപ്പോൾ റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥികൾക്ക് അതിന്റെ ഗുണം ലഭിക്കും. ഇക്കാര്യത്തിൽ ക്രിയാത്മകമായ ഇടപെടലാണ് ഡിവൈഎഫ്ഐ നടത്തുന്നത്.

കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി
എം എ അജിത്ത്കുമാർ, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്‌ എസ് സതീഷ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി വി കെ സനോജ്, എൻ ജി ഓ യൂണിയൻ സംസ്ഥാന ട്രഷറർ എൻ നിമൽ കുമാർ എന്നിവർ പങ്കെടുത്തു. എല്ലാജില്ലകളിൽ നിന്നുമുള്ള റാങ്ക് ലിസ്റ്റിലെ പ്രതിനിധികൾക്ക് പുറമേ, എല്ലാ ജില്ലകളിൽ നിന്നുമുള്ള എൻ ജി ഓ യൂണിയൻ നേതാക്കളും, എല്ലാ ജില്ലകളിലെയും, ഇക്കാര്യങ്ങളിൽ ചുമതലയുള്ള ഡിവൈഎഫ്ഐ സഖാക്കളും പങ്കെടുത്തു.

English summary
DYFI leaders met PSC rank holders from all districts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X