Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തരേന്ത്യയല്ല,ഇത് കേരളമാണ്.. നാഗ്പ്പൂറിലെ “തമ്പുരാക്കന്മാരോട്” “സംഘപുത്രന്മാർ” പറഞ്ഞുകൊടുക്കണം

എത്ര പരിശ്രമിച്ചിട്ടും ബിജെപിക്ക് ഒരു ചെറു ചലനം പോലും സൃഷ്ടിക്കാന്‍ കഴിയാത്ത സംസ്ഥാനമാണ് കേരളം. വര്‍ഷങ്ങളായി കേരളത്തിന്‍റെ മണ്ണില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ വിത്തുകള്‍ വിതയ്ക്കാന്‍ സംഘപരിവാര്‍ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ടെങ്കിലും കേരളത്തിന്‍റെ മതേതര മണ്ണ് ഈ നീക്കങ്ങളേയെല്ലാം ചെറുത്തു.ഇപ്പോള്‍ ശബരിമല ആയുധമാക്കി കേരളത്തില്‍ വേരുറപ്പിക്കാനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തികൊണ്ടിരിക്കുന്നത്. എന്നാല്‍ എന്തൊക്കെ ശ്രമങ്ങള്‍ നടത്തിയാലും കേരളത്തില്‍ ബിജെപിക്ക് കാലുറപ്പിക്കാന്‍ കഴിയില്ലെന്ന് ഡിവൈഎഫ്ഐ നേതാവ് എഎ റഹീം തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു. റഹീമിന്‍റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

 ഇത് കേരളമാണ്

ഇത് കേരളമാണ്

ഭീഷണി ഉത്തരേന്ത്യയിൽ മതി.. ഇത് കേരളമാണ്
ശബരിമലയിൽ കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ആർഎസ്എസ്, പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി അവരുടെ ആത്മവീര്യം തകർക്കാൻ ശ്രമിക്കുകയാണ്.ഡ്യൂട്ടി ചെയ്ത ഐ ജി മനോജ് എബ്രഹാമിൽ തുടങ്ങി ഇപ്പോൾ യതീഷ് ചന്ദ്രയ്ക്ക് നേരെ വരെ എത്തി നിൽക്കുകയാണ് ഈ ഭീഷണി.

ഉത്തരേന്ത്യയില്‍ സ്വീകരിച്ച രീതി

ഉത്തരേന്ത്യയില്‍ സ്വീകരിച്ച രീതി

ഇത് ആർഎസ്എസ് ഉത്തരേന്ത്യയിൽ വ്യാപകമായി സ്വീകരിച്ചു വരുന്ന രീതിയാണ്.വ്യാപം അഴിമതി അന്വഷിക്കാനിറങ്ങിയ മാധ്യമപ്രവർത്തകരെയും ഉദ്യോഗസ്ഥരെയും സമാനതകളില്ലാത്ത വിധമാണ് ആർഎസ്എസ് വേട്ടയാടിയത്.

 അട്ടിമറിക്കാനുള്ള ശ്രമം

അട്ടിമറിക്കാനുള്ള ശ്രമം

ന്യായാധിപരെപ്പോലും ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും നിയമ വ്യവസ്ഥയെ അട്ടിമറിക്കുന്ന ആർഎസ്എസ് രീതി കേരളത്തിലും ആവർത്തിക്കാനാണ് അവർ ശ്രമിക്കുന്നത്.സോഷ്യൽ മീഡിയ വഴി സംഘടിതമായ ആക്രമണമാണ് ഉദ്യോഗസ്ഥർക്കെതിരെയും മാധ്യപ്രവർത്തകർക്കെതിരെയും ഈ ദിവസങ്ങളിൽ ആർഎസ്എസ് കേന്ദ്രങ്ങൾ നടത്തുന്നത്.

 പൊതുസമൂഹത്തിനുണ്ട്

പൊതുസമൂഹത്തിനുണ്ട്

സംഘടിതമായി വ്യക്തിഹത്യ നടത്തിയും ഭീഷണിപ്പെടുത്തിയും ഉദ്യോഗസ്ഥരെയും മാധ്യമ പ്രവർത്തകരെയും തങ്ങളുടെ കാൽക്കീഴിലാക്കാനുള്ള ശ്രമം ചെറുത്തു തോൽപ്പിക്കേണ്ട ബാധ്യത പൊതുസമൂഹത്തിനുണ്ട്.

 പറഞ്ഞുകൊടുക്കണം

പറഞ്ഞുകൊടുക്കണം

വ്യക്തിഹത്യ നടത്തുന്ന ക്രിമിനൽ സംഘങ്ങൾക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണം.ഉത്തരേന്ത്യയല്ല,ഇത് കേരളമാണ്. അവിടുത്തെ തന്ത്രങ്ങൾ പ്രയോഗിക്കാൻ പറ്റിയ മണ്ണല്ല കേരളമെന്നു നാഗ്പ്പൂറിലെ "തമ്പുരാക്കന്മാരോട്" ഇവിടെയുള്ള "സംഘപുത്രന്മാർ"
പറഞ്ഞുകൊടുക്കണം.

 ഇത് കേരളമാണ്

ഇത് കേരളമാണ്

ഭീഷണിപ്പെടിത്തിയും കൊലവിളി നടത്തിയും ആത്മവീര്യം തകർക്കാൻ ആർഎസ്എസ് ശ്രമിക്കുന്തോറും അക്രമിക്കപ്പെടുന്നവർക്ക് പൊതുസമൂഹത്തിന്റെ പിന്തുണ വർധിക്കുന്ന അനുഭവമാണ് കേരളത്തിലുള്ളത്.

 ഭീഷണി കൊണ്ട് മാത്രം

ഭീഷണി കൊണ്ട് മാത്രം

നിങ്ങൾ കാണരുതെന്ന് വിലക്കിയ ചലച്ചിത്രങ്ങളൊക്കെ മലായാളികൾ തിയറ്റർ നിറഞ്ഞു ഹർഷാരവത്തോടെ വരവേറ്റു.ശരാശരി തമിഴ് ചിത്രമായ വിജയ് ചിത്രം "മെർസൽ" ഒരു മെഗാഹിറ്റാക്കി മാറിയതു നിങ്ങളുടെ ഭീഷണിയും വിലക്കും കൊണ്ട് മാത്രമാണ്.

 ബീഫ് കഴിച്ച മലയാളികള്‍

ബീഫ് കഴിച്ച മലയാളികള്‍

ബീഫ് കഴിച്ചാൽ കൊല്ലുമെന്ന് പറഞ്ഞ നിങ്ങളുടെ മുന്നിൽ നിരന്നു നിന്ന് ബീഫ് കഴിച്ചവരാണ് മലയാളികൾ. ആദ്യം നട തുറന്ന ദിവസം നിലയ്ക്കലിൽ പോലീസ് നടപടിക്ക് നേതൃത്വം നൽകിയ മനോജ് എബ്രഹാമിനെതിരെ മതം പറഞ്ഞു അക്രമം നടത്തിയത്,തുടർന്നുള്ള ദിവസങ്ങളിൽ പോലീസ് നടപടി ദുര്ബലപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു.

 മാതൃകാപരം

മാതൃകാപരം

എന്നാൽ കൂടുതൽ ശക്തമായ നടപടികളുമായി പോലീസ് തുടർന്നും മുന്നോട്ട് പോകുകയാണ് ചെയ്തത്.ഇത് മാതൃകാപരമാണ്.നിയമ വാഴ്ചയെ അട്ടിമറിക്കാനുള്ള ആർഎസ്എസ് ശ്രമത്തിന്റെ ഭാഗമാണ് ഈ ഭീഷണിപ്രയോഗം.

 ബാധ്യത ഉണ്ട്

ബാധ്യത ഉണ്ട്

ഒരിഞ്ചും പുറകോട്ട് പോകാൻ കേരളത്തിനാകില്ല.അക്രമിക്കപ്പെടുന്നവർക്ക് ആത്മവീര്യം പകരാൻ നമുക്കോരോരുത്തർക്കും ബാധ്യതയുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+