'എന്തൊക്കെ ബഹളമായിരുന്നു; മാധ്യമങ്ങളുടെ ക്യാമറകൾ മടങ്ങിയതിനു പിന്നാലെ 'മിത്രങ്ങളും' സ്ഥലം കാലിയാക്കി
തിരുവനന്തപുരം: മണ്ണിടിച്ചിലില്‍ ദുരന്തം നേരിട്ട ഇടുക്കിയിലെ പെട്ടിമുടിയില്‍ സന്ദര്‍ശനം നടത്തി ഡിവൈഎഫ്ഐ നേതൃസംഘം. അഖിലേന്ത്യ പ്രസിഡന്റു പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലായിരുന്നു സന്ദർശനം. സംസ്ഥാന സെക്രട്ടറി എഎ റഹീം, പ്രസിഡന്‍റ് പ്രസിഡന്റ് എസ് സതീഷ്, കെ യു ജനീഷ്‌കുമാർ എംഎൽഎ, ഇടുക്കി ജില്ലാ സെക്രട്ടറി രമേശ് കൃഷ്ണൻ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
Recommended Video
മാധ്യമപ്രവര്‍ത്തകരുടെ ക്യാമറകൾ മടങ്ങിയതിനു പിന്നാലെ 'മിത്രങ്ങളും' സ്ഥലം കാലിയാക്കിയെന്നും രക്ഷാപ്രവര്‍ത്തനവുമായി ഡിവൈഎഫ്ഐ ഇപ്പോഴും സംഭവസ്ഥലത്തുണ്ടെന്നും സന്ദര്‍ശന ശേഷം എഎ റഹീം ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

മലമുകളിൽ ഉള്ളത് ഡിവൈഎഫ്ഐ മാത്രം
ക്യാമറകൾക്കൊപ്പം 'മിത്രങ്ങളും' മലയിറങ്ങി.
മലമുകളിൽ ഉള്ളത് ഡിവൈഎഫ്ഐ മാത്രം. മഞ്ഞു പെയ്യുന്ന മൂന്നാറിന്റെ മലനിരകൾ കണ്ണീരൊഴുക്കി നിൽക്കുന്നു. കുന്നിൻ ചെരുവിൽ മനുഷ്യരെ കൂട്ടമായി അടക്കം ചെയ്ത വലിയ കുഴിമാടങ്ങൾക്ക് അരികിൽ വന്ന് ആചാരങ്ങൾ നടത്തിയും അനുശോചിച്ചും മടങ്ങുന്നവർ...

58 മൃതദേഹങ്ങൾ
പെട്ടിമുടിയിലെ ദുരന്ത സ്ഥലത്തു ഇപ്പോഴും കാണാതായവർക്കായി തിരച്ചിൽ തുടരുന്നു. മനുഷ്യരുടെ മണം പിടിച്ചു പോലീസ് നായകൾ നടക്കുന്നു. അല്പം മുൻപാണ് നായകളിൽ ഒന്ന് മണം പിടിച്ചു മണം പിടിച്ചു രണ്ട് മൃതശരീരങ്ങൾക്കരികിലേക്ക് പോലീസിനെ എത്തിച്ചത്. അകെ ഇതു വരെ ലഭിച്ചത് 58 മൃതദേഹങ്ങൾ. ഇനി 12 പേരെ കൂടി കണ്ടുകിട്ടാനുണ്ട്.

ദുരന്ത ദിവസം മുതൽ
ഫയർഫോഴ്സും പോലീസും മറ്റ് വോളന്റിയർമാരും പെട്ടിമുടിയിൽ തന്നെയുണ്ട്. കണ്ടെത്തുന്ന മൃതശരീരങ്ങൾ അവിടെ വച്ചു തന്നെ പോസ്റ്റ്മോർട്ടം നടത്താൻ ഡോക്ടർമാരുടെ സംഘം ക്യാമ്പ് ചെയ്യുന്നു. ദുരന്ത ദിവസം മുതൽ ഇതുവരെ വിശ്രമ രഹിതമായ പ്രവർത്തനമാണ് അധികൃതരും സന്നദ്ധ പ്രവർത്തകരും നടത്തുന്നത്. അവരെല്ലാം ഇപ്പോഴും അവിടെ ശ്രമകരമായ ദൗത്യം തുടരുന്നു.

'മിത്രങ്ങളും' സ്ഥലം കാലിയാക്കി
മാധ്യമ പ്രവർത്തകർ മലയിറങ്ങി. ക്യാമറകൾ മടങ്ങിയതിനു പിന്നാലെ 'മിത്രങ്ങളും' സ്ഥലം കാലിയാക്കി. എന്തൊക്കെ ബഹളമായിരുന്നു. ചില നേതാക്കൾ തന്നെ എത്തി പോലീസിനോടും ഫയരർഫോഴ്സിനോടും തട്ടിക്കയറി. പക്ഷേ ടിവിയിലും ചിത്രങ്ങളിലും കണ്ട 'സംഘത്തിലെ' ഒരാളെ പോലും ക്യാമറകൾ മടങ്ങിപ്പോയ പെട്ടിമുടിയിൽ കാണ്മാനില്ല.

ഞങ്ങൾ എത്തുമ്പോഴും
ഇന്ന് ഞങ്ങൾ എത്തുമ്പോഴും അവിടെ ആ ദുരന്ത ഭൂമിയിൽ തിരച്ചിൽ നടത്തുന്ന അധികൃതർക്കൊപ്പം ഡിവൈഎഫ്ഐ വോളന്റിയർമാർ കർമ്മ നിരതരായി തുടരുന്നു. ഇന്നും 10 പേരടങ്ങുന്ന 6 സംഘങ്ങളായി തിരിഞ്ഞു 60 ഡിവൈഎഫ്ഐ പ്രവർത്തകർ തിരച്ചിൽ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു.

ആദ്യം സ്ഥലത്തെത്തി
ആദ്യം രക്ഷാ പ്രവർത്തനത്തിന്,പിന്നെ, മൃതശരീരങ്ങൾ മറവു ചെയ്യാൻ, ഇപ്പോഴും തുടരുന്ന തിരച്ചിൽ ദൗത്യത്തിന്റെ ഭാഗമായും ഡിവൈഎഫ്ഐ പ്രവർത്തകർ പെട്ടിമുടിയിൽ തന്നെയുണ്ട്. സംസ്ഥാന കമ്മിറ്റി അംഗം അഡ്വ എ രാജ സംഭവ ദിവസം രാജമലയിൽ ഉണ്ടായിരുന്നു. ആദ്യം സ്ഥലത്തെത്തി രക്ഷാ പ്രവർത്തനത്തിന്റെ ഭാഗമായത് മുതൽ ഇന്ന് വരെയും രാജയുടെയും മൂന്നാർ ബ്ലോക്ക് സെക്രട്ടറി പ്രവീൺ, പ്രസിഡന്റ് സെന്തിൽ എന്നിവരുടെയും നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തനം മാതൃകാപരമായി തുടരുന്നു.

ക്യാമറകൾ തേടിയല്ല
ക്യാമറകൾ തേടിയല്ല, തങ്ങളുടെ സഹോദരങ്ങളുടെ ശരീരം തേടിയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ അവിടെ തുടരുന്നത്. സാഹസിക പ്രവർത്തനങ്ങളിൽ ശാസ്ത്രീയമായ പരിശീലനം ലഭിച്ച വോളന്റിയർമാരാണ് സംഘത്തിൽ കൂടുതലും ഉള്ളത്. റിവർ ക്രോസ്സിങ്ങിൽ ഉൾപ്പെടെ മികവ് പുലർത്തുന്ന മിടുക്കരായ സഖാക്കൾ.അവർ നമുക്കാകെ അഭിമാനമാണ്.

സന്ദർശനം
ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റു പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലായിരുന്നു സന്ദർശനം. സംസ്ഥാന പ്രസിഡന്റ് എസ് സതീഷ്, കെ യു ജനീഷ്‌കുമാർ എംഎൽഎ, ഇടുക്കി ജില്ലാ സെക്രട്ടറി രമേശ് കൃഷ്ണൻ, പ്രസിഡന്റ് പി പി സുമേഷ് എന്നിവർ സന്ദർശനത്തിൽ ഉണ്ടായിരുന്നു
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications