Get Updates
Get notified of breaking news, exclusive insights, and must-see stories!

കാസർ​ഗോഡ് മുതൽ തിരുവനന്തപുരം വരെ മനുഷ്യച്ചങ്ങല തീർത്ത് ഡിവൈഎഫ്ഐ; ലക്ഷങ്ങൾ അണിനിരന്നു

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ അവ​ഗണനയ്ക്കെതിരെ മനുഷ്യച്ചങ്ങല തീർത്ത് ഡി വൈ എഫ് ഐ. കാസർ​ഗോഡ് മുതൽ തിരുവനന്തപുരം വരെയാണ് മനുഷ്യച്ചങ്ങല തീർത്ത് പ്രതിഷേധിച്ചത്. കാസർ​ഗോഡ് റെയിൽവേ സറ്റേഷൻ മുതൽ തലസ്ഥാനത്ത് രാജ്ഭവൻ വരെ ലക്ഷക്കണക്കിന് ആളുകളാണ് ഭാ​ഗമായത്. കാസർ​ഗോഡ് എ എ റഹീം എംപി ആ​ദ്യ കണ്ണിയായി.

തിരുവനന്തപുരത്ത് ഡി വൈ എഫ് ഐയുടെ ആദ്യ പ്രസിഡിന്റ് ഇ പി ജയരാജൻ അവസാന കണ്ണിയായി.വൈകീട്ട് നാലരയ്ക്ക് ട്രയൽച്ചങ്ങല തീർത്ത ശേഷം 5 ന് മനുഷ്യച്ചങ്ങല തീർത്ത് പ്രതിജ്ഞ എടുത്തു. തുടർന്ന് പ്രധാന കേന്ദ്രങ്ങളിൽ നടന്ന പെതു സമ്മേളനത്തിൽ നേതാക്കൽ ജനങ്ങളെ അഭി സംബോധന ചെയ്തു.

Manushya Changala

PC: Screengrab From Fb Live/ A A Rahim Fb Page

സി പി എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റി അം​ഗങ്ങളായ വിജയരാഘവൻ, എം എ ബേബി, തോമസ് ഐസക്, സംവിധായകൻ ആഷിഖ് അബു എന്നിവരുൾപ്പെടെ നിരവധി പേർ ചങ്ങലയുടെ ഭാ​ഗമായി. മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയനും മകൾ വീണ വിജയനും തലസ്ഥാനത്ത് രാജ്ഭവന് മുന്നിൽ ചങ്ങലിയിൽ ഭാ​ഗമായി.

തൃശൂർ കോർപ്പറേഷന് മുന്നിൽ കവി കെ സച്ചിദാനന്ദൻ, കരിവള്ളൂർ മുരളി, പ്രിയനന്ദനൻസ രാവുണ്ണി, അശോകൻ ചരുവിൽ, പി ബലചന്ദ്രൻ എം എൽ എ, സി പി സാരായണൻ, ​ഗ്രാമപ്രകാശ്,സി പി അബൂബക്കർ, സി എസ് ചന്ദ്രിക എന്നിവർ ചങ്ങലയുടെ ഭാ​ഗമായി. ഫാസിസ്റ്റ് സർക്കാരിനെതിരായ സമരത്തിൽ എല്ലാ സാംസ്ക്കിരക നായകന്മാരും പങ്കെടുക്കണമെന്നാണ് ആ​ഗ്രഹമെന്ന് സച്ചിദാനന്ദൻ പറഞ്ഞു.

മൂന്ന് മണിയോടെ തന്നെ നിരത്തുകളിൽ പ്രവർത്തകർ എത്തിത്തുടങ്ങിയിരുന്നു. കാസ്ർ​ഗോഡ് റെയിൽവേ സ്റ്റേഷൻ മുതൽ തിരുവനന്തപുരം രാജ്ഭവൻ വരെ 651 കിലോ മീറ്റർ ദൂരമാണ് ഡി വൈ എഫ് ഐ മനുഷ്യച്ചങ്ങല തീർത്തത്. വൈകീട്ട് നാലരയോടെ ട്രയൽ ആയി മനുഷ്യച്ചങ്ങല തീരർത്തു. അഞ്ചിന് മനുഷ്യച്ചങ്ങല തീർത്ത് പ്രതിജ്ഞ എടുത്തു

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+