മകനെ സ്‌കൂളിലാക്കി മടങ്ങുമ്പോള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വെട്ടി; സംഭവസ്ഥലത്ത് തോക്കെങ്ങനെ വന്നു?
തിരുവല്ലം ക്രൈസ്റ്റ് നഗര്‍ സ്‌കൂളില്‍ മകനെ വിട്ട ശേഷം മടങ്ങി വരവെയാണ് ഒരു സംഘം ആളുകള്‍ മനോജിനെ വെട്ടിയത്. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ മനോജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം: തിരുവനന്തപുരത്ത് പട്ടാപ്പകല്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു. പെരുന്താന്നി ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി മനോജിനെയാണ് അജ്ഞാത സംഘം വെട്ടി പരിക്കേല്‍പ്പിച്ചത്.
തിരുവല്ലം ക്രൈസ്റ്റ് നഗര്‍ സ്‌കൂളില്‍ മകനെ വിട്ട ശേഷം മടങ്ങി വരവെയാണ് ഒരു സംഘം ആളുകള്‍ മനോജിനെ വെട്ടിയത്. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ മനോജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് നിന്ന് പോലീസിന് ഒരു തോക്ക് ലഭിച്ചിട്ടുണ്ട്.

അക്രമമണത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് സിപിഎം ജില്ലാസെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ആരോപിച്ചു. അക്രമം നടത്തിയത് ആര്‍എസ്എസുകാരാണെന്നും ആനാവൂര്‍ പറഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications