കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഈഗോ, ജാതി ബോധം, മാടമ്പി മനസ്സ്....? മിസ്റ്റര്‍ മേനോന്‍ തങ്കള്‍ക്ക് കൊമ്പില്ല, ഇത് കേരളമാണ്'

Google Oneindia Malayalam News

ചലച്ചിത്ര താരം ബിനീഷ്‌ ബാസ്റ്റിനെ അപമാനിച്ച സംഭവം സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് ഡിവൈഎഫ്ഐ. ആത്മാഭിമാനത്തോടെ ജീവിക്കുക എന്നത് ഏതൊരു പൗരന്റെയും അവകാശമാണ്. അപമാനിച്ചു ഇറക്കിവിടാൻ ഒരാൾക്കും അവകാശമില്ല. അനിൽ രാധാകൃഷ്ണ മേനോന്റെ സമീപനം ഒരു പരിഷ്‌കൃത സമൂഹത്തിനു ചേർന്നതല്ലെന്നും സംഘടന അഭിപ്രായപ്പെട്ടു.

കോളേജ് പ്രിൻസിപ്പലിന്റെ സമീപനവും വിമർശന വിധേയമാണ്. കോളേജിൽ അതിഥികളായി എത്തുന്ന രണ്ടുപേരിൽ, ഒരാളുടെ സങ്കുചിത താല്പര്യത്തിനു ഒരു സർക്കാർ ഉദ്യോഗസ്ഥൻ കീഴ്പ്പെടാൻ പാടില്ലായിരുന്നു. കോളേജ് പ്രിന്സിപ്പലിനെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.

anilradha

അടിയന്തിരമായി അദ്ദേഹത്തോട് സർക്കാർ വിശദീകരണം തേടണം. ഒരു തരത്തിലുള്ള വിവേചനവും കേരളത്തിൽ അനുവദിക്കരുത്. കേരളം ഒറ്റക്കെട്ടായി ബിനീഷ് ബാസ്റ്റിനൊപ്പം അണിനിരക്കണം. ബിനീഷ് ബാസ്‌റ്റിന്‌ പൂർണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ഡിവൈഎഫ്ഐ വ്യക്തമാക്കി.

പ്രശാന്തിന്‍റെ വിജയത്തിന് പിന്നിലെ 10 മുഖ്യകാരണങ്ങള്‍; എന്‍എസ്എസ് വെല്ലുവിളി വിദഗ്ധമായി മറികടന്നുപ്രശാന്തിന്‍റെ വിജയത്തിന് പിന്നിലെ 10 മുഖ്യകാരണങ്ങള്‍; എന്‍എസ്എസ് വെല്ലുവിളി വിദഗ്ധമായി മറികടന്നു

'മിസ്റ്റര്‍ മേനോന്‍, താങ്കള്‍ക്ക് കൊമ്പില്ല' എന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് എഎ റഹീമും ഫേസ്ബുക്കില്‍ കുറിച്ചു. ബിനീഷ് ബാസ്റ്റിൻ, വേദിയിൽ ഉറക്കെ വിളിച്ചു പറഞ്ഞത് പ്രബുദ്ധമായ രാഷ്ട്രീയമാണെന്നും അദ്ദേഹം കുറിക്കുന്നു.

ബിനീഷ് ബാസ്റ്റിന്റെ സാന്നിദ്ധ്യം അനിൽ രാധാകൃഷ്ണമേനോനെ അസ്വസ്ഥപ്പെടുത്തിയത് എന്തുകൊണ്ടാകും?ഈഗോ, ജാതി ബോധം, മാടമ്പി മനസ്സ്....? ഇത് കേരളമാണ്. ഒരു വിവേചനവും അനുവദിക്കരുത്. ആരും വലുതല്ല ഒരാളും ചെറുതുമല്ല.

വിവേചനം മനസ്സിലേൽപ്പിക്കുന്ന മുറിവ്‌ ആഴമേറിയതാണ്. വൈകാരികമായ, മധുരമായ ബിനീഷിന്റെ പ്രതികരണം ഉചിതമായി.
നിശബ്ദമായി തലകുനിച്ചു മടങ്ങാതെ തലയുയർത്തി പ്രതികരിച്ചത് ഉചിതമായി. ഇനി പ്രതികരിക്കേണ്ടത് പ്രബുദ്ധ കേരളം.

കോളേജ് പ്രിൻസിപ്പാളിന്റെ സമീപനവും വിമർശന വിധേയമാണ്. ഇരുവരും കോളേജിന്റെ അതിഥികളാണ്. അതിൽ ഒരാളുടെ സങ്കുചിതമായ താല്പര്യത്തിനു കീഴടങ്ങിയത് മാപ്പർഹിക്കാത്ത തെറ്റാണ്. അദ്ദേഹത്തോട് സർക്കാർ വിശദീകരണം തേടണം. വിശദീകരണം തൃപ്തികരമല്ലെങ്കിൽ ശക്തമായ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

English summary
dyfi on bineesh bastin controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X