'പൊറോട്ട ബാനര്‍'വലിച്ചു കീറി കോൺഗ്രസ്, ഭാരത് ജോഡോ പോകും വഴിയിലെല്ലാം ഇനി ബാനറെന്ന് ഡിവൈഎഫ്ഐ
ഭാരത് ജോഡോ യാത്രയെ 'പരിഹസിച്ചുകൊണ്ട്' ഡി.വൈ.എഫ്.ഐ സ്ഥാപിച്ച ബാനര്‍ തകര്‍ത്ത് കോൺഗ്രസ് പ്രവർത്തകർ. യാത്രയെ 'പരിഹസിച്ചുകൊണ്ട്' ഡി.വൈ.എഫ്.ഐ സ്ഥാപിച്ച 'പോരാട്ടമാണ് ബദല്‍, പൊറോട്ടയല്ല'എന്നെഴുതിയ ബാനറാണ് പ്രവർത്തകർ തകർത്തത്.
കഴിഞ്ഞദിവസം തൃശൂര്‍ പുതുക്കാട് സെന്ററില്‍ സ്ഥാപിച്ച ബാനറാണ് ഭാരത് ജോഡോ യാത്ര കടന്നുപോയതിന് തൊട്ടുപിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊളിച്ചുനീക്കിയത്.രാഹുല്‍ ഗാന്ധിയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു ഡി.വൈ.എഫ്.ഐ ബാനർ സ്ഥാപിച്ചത്.

അതേസമയം ഇനി രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കടന്നുപോകുന്ന വഴിയിലെല്ലാം ഇത്തരത്തില്‍ ബാനര്‍ സ്ഥാപിക്കുമെന്നാണ് ഡി.വൈ.എഫ്.ഐയുടെ പ്രതികരണം.കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാനര്‍ പൊളിച്ചുനീക്കിയതിന് പിന്നാലെയാണ് യാത്രയുടെ വഴികളിലെല്ലാം ബാനര്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചതെന്ന് ഡി.വൈ.എഫ്.ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി എന്‍.വി വൈശാഖന്‍ പറഞ്ഞു.
ഇതിന്റെ ഭാഗമായി പുതിയ ബാനറുകള്‍ തൃശൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചുകഴിഞ്ഞു. "ഇന്നലെ ഡി.വൈ.എഫ്.ഐ പുതുക്കാട് സെന്ററില്‍ ഒരു ബാനര്‍ സ്ഥാപിച്ചു. ഇന്ന് ലുഡോ യാത്ര കടന്നുപോയപ്പോള്‍, ജാഥാംഗങ്ങള്‍ സമാധാനപരമായി അത് പൊളിച്ചുനീക്കി.ആ ബാനറില്‍ ജാഥയെ കുറിച്ചോ വയനാട് എം.പി.യെ കുറിച്ചോ ഒരു വാക്ക് പോലും എഴുതിയിട്ടില്ല.
എന്നിട്ടും ജാഥക്കാരെ അത് പ്രകോപിപ്പിച്ചു. പൊറോട്ട എന്ന വാക്ക് ഇത്രമേല്‍ പ്രകോപിപ്പിക്കാന്‍ എന്തായിരിക്കും കാരണം.ജനങ്ങള്‍ ഇനിയും ഇതിങ്ങനെ എഴുതികൊണ്ടേയിരിക്കും. ഒന്നുകില്‍ അയാള്‍ (രാഹുല്‍ ഗാന്ധി) രാഷ്ട്രീയം പറയണം. അല്ലെങ്കില്‍ ഈ പട്ടി ഷോ നിര്‍ത്തണം. അതുവരെ പറയും," എന്നാണ് കോണ്‍ഗ്രസുകാര്‍ ബാനര്‍ തകര്‍ത്ത സംഭവത്തില്‍ എന്‍.വി വൈശന്റെ ഫേസ്ബുക്കിലൂടെയുള്ള പ്രതികരിച്ചത്.












Click it and Unblock the Notifications