20 കോടി നൽകിയതിന് തെളിവ് നിരത്തി ഡിവൈഎഫ്ഐ, ഇനി പറ; കോൺഗ്രസിന്റെ ആപ്പ് എവിടെ? പിരിച്ച തുകയെത്ര?
വയനാട് ദുരന്ത സമയത്ത് രക്ഷാപ്രവർത്തനത്തിലും അതിന് ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുളള സംഭാവനയുടെ പേരിലും ഡിവൈഎഫ്ഐ വൻ കയ്യടി നേടിയിരുന്നു. വയനാട് ദുരന്തബാധിതർക്ക് വീടൊരുങ്ങുമ്പോൾ സമ്മാനമായി ടിവി നൽകിയും ഡിവൈഎഫ്ഐ വാർത്തകളിൽ നിറഞ്ഞു..
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 കോടി രൂപയാണ് ആക്രി പെറുക്കിയും കൂലിപ്പണി ചെയ്തും പായസ ചലഞ്ച് നടത്തിയുമൊക്കെ ഡിവൈഎഫ്ഐയുടെ യുവാക്കൾ നൽകിയത്. എന്നാൽ ഡിവൈഎഫ്ഐ പണം നൽകിയതിന് തെളിവ് ഇല്ലെന്നുളള വ്യാപക പ്രചാരണമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. തെളിവ് ചോദിച്ചവർക്ക് തെളിവുമായി ഡിവൈഎഫ്ഐ നേതൃത്വം രംഗത്ത് വന്നിരിക്കുകയാണ്. ഇനി കോൺഗ്രസും യൂത്ത് കോൺഗ്രസും പിരിച്ചതിന്റെ കണക്കും തെളിവും കാണിക്കാനും ഡിവൈഎഫ്ഐ വെല്ലുവിളിക്കുന്നു.
ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജിന്റെ കുറിപ്പ്: മുണ്ടക്കൈയിലും ചൂരൽ മലയിലും ആശയറ്റുപോയ ജീവിതങ്ങളെ ചൂണ്ടിക്കാട്ടി പണപ്പിരിവ് നടത്തിയിട്ട് അതിൻ്റെ കണക്ക് ചോദിച്ചാൽ കൈമലർത്തിക്കാണിക്കുന്ന ഒരു കൂട്ടരുണ്ട് ഇവിടെ. ജനങ്ങൾ താടിക്കിട്ട് തട്ടുമെന്നായപ്പോൾ ഏതോ ഒരു കാട്ടിൽ കല്ലിട്ട് തടി കഴിച്ചിലാക്കാൻ നോക്കുന്ന കോൺഗ്രസുകാർ. അവർക്കിപ്പോൾ ചില കണക്കുകളൊക്കെ കാണണമത്രെ!

മലയാളികളുട നന്മ മൊത്തം പെയ്തിറങ്ങിയ വയനാട് ടൗൺഷിപ്പിൽ 100 വീടുകളുടെ സ്പോൺസർഷിപ്പ് തുകയായി DYFI കൈമാറിയ 20 കോടി രൂപയുടെ കണക്കിലാണ് കോൺഗ്രസ് ലീഗ് സൈബർ കൂട്ടങ്ങൾക്ക് വല്ലാത്ത സംശയം. വയനാടിനായി പിരിച്ച പണം കനഗോലുവിന് കൊടുത്ത ടീമാണെങ്കിലും അവരുടെ സംശയങ്ങളൊക്കെ തീർത്തേക്കാം.
🛑1.CMDRFലേക്ക് നൽകിയ തുകയ്ക്ക് എന്തിന് PIU റസീറ്റ് എന്നാണ് ആദ്യചോദ്യം
വയനാട് പുനർനിർമ്മാണത്തിനായി പലതരത്തിലുള്ള സഹായങ്ങൾ സർക്കാർ പ്രതീക്ഷിച്ചിരുന്നു. ഏതൊരാൾക്കും ആ ഉദ്യമത്തിൽ പങ്കുചേരാനുള്ള ഏറ്റവും എളുപ്പമുള്ള മാർഗമായാണ് CMDRFലേക്കുള്ള സംഭാവനകൾ മാറുന്നത്. ആദ്യഘട്ടത്തിൽ CMDRF മുഖേന മാത്രമാണ് സഹായം സ്വീകരിച്ചിട്ടുള്ളതും. പുനരധിവാസം സംബന്ധിച്ച് ടൗൺഷിപ്പ് എന്ന ആശയം രൂപപ്പെട്ടതോടെ സ്പോൺസർഷിപ്പ് എന്ന ആശയവും പുതിയതായി ഉയർന്നുവന്നു. ഈ സാധ്യതകളെല്ലാം വിശദമായി പ്രതിപാദിച്ചാണ് 2025 ജനുവരി 15ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.
100 വീടുകൾ നിർമിക്കുന്നതിന് ആവശ്യമായ 20 കോടി രൂപ നൽകാൻ തയ്യാറായ DYFI ആ ഉത്തരവ് പ്രകാരം സ്പോൺസർ ആയി മാറി. ഒരു സ്പോൺസർ എങ്ങനെയാണ് ഈ പദ്ധതിയിൽ പണം മുടക്കേണ്ടത്. അത് വളരെ വ്യക്തമായി ഉത്തരവിൽ പറയുന്നുണ്ട്. സർക്കാർ ഉത്തരവിൽ പരാമർശിക്കുന്ന രീതിയിൽ ടൗൺഷിപ്പ് പദ്ധതിയുടെ സ്പെഷ്യൽ ഓഫിസറും നിർമാണം ഏറ്റെടുത്ത ഊരാളുങ്കൽ സൊസൈറ്റിയും DYFIഉം ചേർന്ന് ത്രികക്ഷി കരാറിൽ ഏർപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നതിൽ DYFI പങ്കാളികളായത്. ടൗൺഷിപ്പ് നിർമ്മാണത്തിനായി സർക്കാർ ഉത്തരവ് പ്രകാരം ആരംഭിച്ച ജില്ലാ കളക്ടറുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ് DYFI 20 കോടി കൈമാറിയത്. ഈ തുകയും അതിലെ ചെലവുകളും ഓഡിറ്റ് ചെയ്യാനുള്ള സംവിധാനവും ഈ ഉത്തരവിൽ പ്രത്യേകം പറയുന്നുണ്ട്. ആ കാര്യത്തിലും ഒരു സംശയം വേണ്ട.
🛑*2ചെക്ക് നൽകിയെങ്കിൽ അത് മാറിയോ എന്നാണ് അടുത്ത സംശയം*
ജില്ലാ കളക്ടറുടെ പേരിലുള്ള ടൗൺഷിപ്പ് പ്രോജക്ടിൻ്റെ അക്കൗണ്ടിൽ പണം ലഭിച്ചതിൻ്റെ രേഖകൾ കണ്ടാൽ ആ സംശയം തീരുമല്ലോ. അത് കണ്ടോളൂ. അടുത്ത സംശയം നൽകിയ തുകയാണോ നൽകാനുള്ള തുകയാണോ എന്നാണ്. അക്കൗണ്ടിലേക്ക് പണം കൈമാറിയ രേഖകൾ കണ്ട് തൃപ്തിയായ സ്ഥിതിക്ക് ഇതിൽ കൂടുതൽ മറുപടി വേണ്ടല്ലോ.
🛑3.കൃത്യം 20 കോടി എങ്ങനെ എന്നാണ് അടുത്ത ചോദ്യം.
20 ലക്ഷം രൂപ ഒരു വീടിന്റെ സ്പോൺസർഷിപ്പ് തുകയായി സർക്കാർ നിശ്ചയിച്ചിട്ടുള്ള പ്രൊജക്ടിൽ 100 വീടുകൾ നൽകുന്ന ഒരു സ്പോൺസർ 20 കോടി റൗണ്ടാക്കിത്തന്നെയല്ലേ നൽകേണ്ടത്. 20 കോടി എന്നത് ടൗൺഷിപ്പിലെ 100 വീടുകളുടെ സ്പോൺസർഷിപ്പ് തുക മാത്രമാണ്.
DYFI കണക്ക് കനഗോലു ടീമിനെ ബോധിപ്പിക്കാനല്ല, നിങ്ങൾ പെരും സതീശൻ (നുണ) വിതറി തെറ്റിധരിപ്പിക്കാൻ ലക്ഷ്യമിടുന്ന സാധാരണക്കാർക്ക് വേണ്ടി മാത്രമാണ്.... അല്ലെങ്കിലും നിങ്ങൾ കനഗോലു ടീമിനിത് ബോധ്യമാകുമെന്ന തോന്നലൊന്നും ഞങ്ങൾക്കില്ല.. നിങ്ങളിപ്പോഴും സർക്കാർ ഭൂമി തരാത്തതിനാൽ കോൺഗ്രസ് വീട് നിർമ്മാണം വൈകി എന്ന സിദ്ധാന്തക്കാരല്ലേ...? DYFI കണക്ക് പൊതു സമക്ഷത്തിലാണ് ഞങ്ങൾ ഓഡിറ്റ് ചെയ്യുന്നത്.
ഇനി പറ കോൺഗ്രസിന്റെ ആപ്പ് എവിടെ.....? പിരിച്ച തുകയെത്ര....? നിങ്ങൾ തറക്കല്ലിട്ട ( പണിയുമോ എന്ന് കാത്തിരുന്ന് കാണാം ) വീടുകളുടെ ഗുണഭോക്താക്കൾ ആരെല്ലാം....? യൂത്ത് കോൺഗ്രസ് പിരിച്ച തുകയെത്ര.....? നാട്ടുകാരെ ഓഡിറ്റ് ചെയ്യാനിറങ്ങിയ നിങ്ങൾ
നിങ്ങളെ കുറിച്ച് പറയാൻ അൽപ്പ സമയം നീക്കി വെക്കൂ..''
-
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗയും ആത്മപരിശോധന നടത്തണം; സിപിഎം -
ഗ്ലാസ് അല്ല ബക്കറ്റ്; കോഴിക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി 'പെട്ടു', അച്ചടിച്ച പോസ്റ്റര്‍ ഒഴിവാക്കേണ്ടി വരും -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
ഉള്ളുരുകിയ പ്രാര്‍ഥനയില്‍ എന്നുമുണ്ടാകും; മുസ്ലിം ലീഗിനോട് കടപ്പെട്ടിരിക്കുന്നു എന്ന് എംകെ മുനീര്‍ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്











Click it and Unblock the Notifications