Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ ലുക്കില്‍ മമ്മൂട്ടി; കൂടെ മുഹമ്മദ് റിയാസ്, ചിത്രം വൈറല്‍, കൂടിക്കാഴ്ച എന്തിന്?

കൊച്ചി: മലയാൡയുടെ ഇഷ്ടതാരം മമ്മൂട്ടിയുടെ പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയാണ്. താടി നീട്ടി വളര്‍ത്തിയുള്ള താരത്തിന്റെ പുതിയ ചിത്രങ്ങള്‍ വൈറലായിട്ടുണ്ട്. അമര്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടിയാണ് പുതിയ ലുക്കിലേക്ക് മാറിയതെന്ന് എന്നാണ് കരുതുന്നത്. ബിഗ് ബി രണ്ടാം ഭാഗത്തിന് മുമ്പ് മറ്റൊരു ചിത്രം വരുമെന്ന് കഴിഞ്ഞ ദിവസം സൗബിന്‍ ഷാഹിര്‍ പറഞ്ഞിരുന്നു. ഇതിനിടെയാണ് താടിക്കാരനായ മമ്മൂട്ടിക്കൊപ്പമുള്ള പുതിയ ചിത്രം ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസ് പങ്കുവച്ചിരിക്കുന്നത്.

m

Recommended Video

cmsvideo
    Director talks about Mammootty movie One

    പതിനായിരങ്ങള്‍ ഈ ചിത്രം ഏറ്റെടുത്തു കഴിഞ്ഞു. എവിടെ വച്ചായിരുന്നു ഇരുവരുടയും കൂടിക്കാഴ്ച എന്ന് വ്യക്തമല്ല. കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്തെന്നും അറിയാവിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ റിയാസ് പങ്കുവച്ച ചിത്രം പലവിധ ചര്‍ച്ചകള്‍ക്കും ഇടയാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനുമായി വളരെ അടുപ്പം പുലര്‍ത്തുന്ന താരമാണ് മമ്മൂട്ടി. അതിനിടെ മമ്മൂട്ടി ഭാര്യ സുല്‍ഫത്തിനൊപ്പം നില്‍ക്കുന്ന മറ്റൊരു ചിത്രവും പുറത്തുവന്നിട്ടുണ്ട്. രാഷ്ട്രീയ നേതാവായുള്ള വണ്‍, മഞ്ജുവാര്യര്‍ക്കൊപ്പമുള്ള പ്രീസ്റ്റ്, ന്യൂയോര്‍ക്ക് തുടങ്ങി നിരവധി ചിത്രങ്ങളാണ് ഈ വര്‍ഷം മമ്മൂട്ടിയുടേതായി പുറത്തുവരാനിരിക്കുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+