Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലി ആക്രമണത്തിന് കാസർകോട് മറുപടി!കേന്ദ്രമന്ത്രിക്കെതിരെ ഡിവൈഎഫ്ഐയുടെ കരിങ്കൊടി,പ്രതിഷേധം...

സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാനെത്തിയ മന്ത്രി വിദ്യാർത്ഥികൾക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ച ശേഷം സംസാരിക്കാൻ എഴുന്നേറ്റതോടെയാണ് സദസിൽ നിന്നും പ്രതിഷേധമുയർന്നത്.

കാസർകോട്: കേന്ദ്ര സർവകലാശാലയിൽ പൊതുപരിപാടിക്കെത്തിയ കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കറിനെതിരെ ഡിവൈഎഫ്ഐ പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. കാസർകോട് കേന്ദ്രസർവകലാശാലയുടെ പെരിയ ക്യാമ്പസിൽ രാവിലെ പതിനൊന്നു മണിയോടെയായിരുന്നു സംഭവം.

സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി. വിദ്യാർത്ഥികൾക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ച ശേഷം സംസാരിക്കാനായി മന്ത്രി എഴുന്നേറ്റതോടെയാണ് സദസിൽ നിന്നും പ്രതിഷേധമുയർന്നത്.

prakashjavaedkar

ഏഴോളം ഡിവൈഎഫ്ഐ പ്രവർത്തകരാണ് കേന്ദ്രമന്ത്രിക്കെതിരെയും ബിജെപി സർക്കാരിനെതിരെയും ആർഎസ്എസിനെതിരെയും മുദ്രാവാക്യങ്ങൾ മുഴക്കി കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്. കഴിഞ്ഞ ദിവസം ദില്ലി എകെജി ഭവനിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ചായിരുന്നു ഡിവൈഎഫ്ഐ പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം.

സദസിന്റെ പിൻനിരയിലുണ്ടായിരുന്ന പ്രവർത്തകർ കരിങ്കൊടി ഉയർത്തി മുദ്രാവാക്യം വിളികളുമായി വേദിയുടെ സമീപത്തേക്ക് എത്താൻ ശ്രമിച്ചെങ്കിലും പോലീസ് ഇടപെട്ട് തടയുകയായിരുന്നു. പിന്നീട് ഇവരെ പോലീസ് സ്ഥലത്ത് നിന്നും അറസ്റ്റ് ചെയ്ത് നീക്കി. സർവകലാശാലയിലുള്ളവരല്ല ഇവരെന്നും, പുറത്തുനിന്നെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്നും പോലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+