കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി ആക്രമണത്തിന് കാസർകോട് മറുപടി!കേന്ദ്രമന്ത്രിക്കെതിരെ ഡിവൈഎഫ്ഐയുടെ കരിങ്കൊടി,പ്രതിഷേധം...

സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാനെത്തിയ മന്ത്രി വിദ്യാർത്ഥികൾക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ച ശേഷം സംസാരിക്കാൻ എഴുന്നേറ്റതോടെയാണ് സദസിൽ നിന്നും പ്രതിഷേധമുയർന്നത്.

  • By ഡെന്നീസ്
Google Oneindia Malayalam News

കാസർകോട്: കേന്ദ്ര സർവകലാശാലയിൽ പൊതുപരിപാടിക്കെത്തിയ കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കറിനെതിരെ ഡിവൈഎഫ്ഐ പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. കാസർകോട് കേന്ദ്രസർവകലാശാലയുടെ പെരിയ ക്യാമ്പസിൽ രാവിലെ പതിനൊന്നു മണിയോടെയായിരുന്നു സംഭവം.

അമ്മയോടൊപ്പം കുളിക്കാനെത്തിയ പിഞ്ചുകുട്ടികളെ തെരുവുനായ കടിച്ചുകീറി,നായയെ നാട്ടുകാർ തല്ലിക്കൊന്നു...അമ്മയോടൊപ്പം കുളിക്കാനെത്തിയ പിഞ്ചുകുട്ടികളെ തെരുവുനായ കടിച്ചുകീറി,നായയെ നാട്ടുകാർ തല്ലിക്കൊന്നു...

മലപ്പുറത്ത് പ്ലസ് വൺ വിദ്യാർത്ഥിനിയെ റോഡിൽ വെച്ച് മാനഭംഗപ്പെടുത്താൻ ശ്രമം!2 യുപി സ്വദേശികൾ പിടിയിൽമലപ്പുറത്ത് പ്ലസ് വൺ വിദ്യാർത്ഥിനിയെ റോഡിൽ വെച്ച് മാനഭംഗപ്പെടുത്താൻ ശ്രമം!2 യുപി സ്വദേശികൾ പിടിയിൽ

സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി. വിദ്യാർത്ഥികൾക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ച ശേഷം സംസാരിക്കാനായി മന്ത്രി എഴുന്നേറ്റതോടെയാണ് സദസിൽ നിന്നും പ്രതിഷേധമുയർന്നത്.

prakashjavaedkar

ഏഴോളം ഡിവൈഎഫ്ഐ പ്രവർത്തകരാണ് കേന്ദ്രമന്ത്രിക്കെതിരെയും ബിജെപി സർക്കാരിനെതിരെയും ആർഎസ്എസിനെതിരെയും മുദ്രാവാക്യങ്ങൾ മുഴക്കി കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്. കഴിഞ്ഞ ദിവസം ദില്ലി എകെജി ഭവനിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ചായിരുന്നു ഡിവൈഎഫ്ഐ പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം.

സദസിന്റെ പിൻനിരയിലുണ്ടായിരുന്ന പ്രവർത്തകർ കരിങ്കൊടി ഉയർത്തി മുദ്രാവാക്യം വിളികളുമായി വേദിയുടെ സമീപത്തേക്ക് എത്താൻ ശ്രമിച്ചെങ്കിലും പോലീസ് ഇടപെട്ട് തടയുകയായിരുന്നു. പിന്നീട് ഇവരെ പോലീസ് സ്ഥലത്ത് നിന്നും അറസ്റ്റ് ചെയ്ത് നീക്കി. സർവകലാശാലയിലുള്ളവരല്ല ഇവരെന്നും, പുറത്തുനിന്നെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്നും പോലീസ് അറിയിച്ചു.

English summary
dyfi protest against union minister in kasargod central university.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X