Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ധന വില വര്‍ധനവിനെതിരെ ആള്‍ക്കൂട്ടമില്ലാതെ ആയിരങ്ങളുടെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ

തിരുവനന്തപുരം: കൊറോണ വൈറസ് ബാധ കാലത്ത് പെട്രോള്‍ - ഡീസല്‍ വില വര്‍ധിപ്പിച്ച് ജനത്തിന് 'ഇരുട്ടടി' നല്‍കിയ കേന്ദ്ര സര്‍ക്കാറിനെതിരെ വേറിട്ട പ്രതിഷേധവുമായി ഡിവൈഎഫ്ഐ. കോവിഡ്-19 മുൻകരുതലിന്റെ ഭാഗമായി ആൾകൂട്ടം സൃഷ്ടിക്കുന്ന പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നത് ശരിയുല്ലാത്തതിനാല്‍. ആൾക്കൂട്ടമില്ലാതെ ആയിരങ്ങളെ കേര പ്രതിഷേധത്തിന്‍റെ ഭാഗമായി അണിനിരത്താനാണ് ഡിവൈഎഫ്ഐയുടെ തീരുമാനം.

നാളെ വൈകീട്ട് 5 മുതല്‍ 530 വരെ കേരളത്തിലെ എല്ലാ പെട്രോൾ പമ്പുകൾക്ക് മുന്നിലും പ്രതിഷേധ ബാനറുകളുമായി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധം രേഖപ്പെടുത്തും. ബാനർ പിടിക്കാനുള്ള 2 മുതല്‍ 3 വരെ പ്രവര്‍ത്തകര്‍ മാത്രമേ പ്രതിഷേധത്തില്‍ പങ്കെടുക്കുകയുള്ളു. അതും മതിയായ അകലത്തില്‍ മാത്രമായിരിക്കുമെന്ന് ഡിവൈഎഎഫ് സംസ്ഥാന സെക്രട്ടറി എഎ റഹീം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിക്കുന്നു.

dyfi

എഎ റഹിമിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ഇന്ധന വിലവർദ്ധന:
ആൾക്കൂട്ടമില്ലാതെ,
ആയിരങ്ങൾ പ്രതിഷേധിക്കുന്നു.

കോവിഡ്=19 മഹാമാരി രാജ്യത്തു കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടയിൽ, ഇന്ധനവില വർധിപ്പിച്ച ബിജെപി സർക്കാർ നടപടി ദുരിതകാലത്തെ തീവെട്ടിക്കൊള്ളയാണ്. ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണ്. 20വർഷത്തിനിടയിൽ ആഗോള വിപണിയിൽ ക്രൂഡ്‌ ഓയിൽ വില ഏറ്റവും കുറഞ്ഞനിരക്കിൽ നിൽക്കുമ്പോഴാണ് മോദിസർക്കാർ രാജ്യത്തെ കൊള്ളയടിക്കുന്നത്. മാപ്പില്ലാത്ത ഈ ജനദ്രോഹത്തിനെതിരെ പ്രതിഷേധിച്ചേ മതിയാകൂ.

കോവിഡ്-19 മുൻകരുതലിന്റെ ഭാഗമായി ആൾകൂട്ടം സൃഷ്ടിക്കുന്ന പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നത് ശരിയുമല്ല.
അത്തരം പ്രതിഷേധങ്ങൾ സമൂഹത്തിൽ അപകടം ക്ഷണിച്ചുവരുത്തും.
പക്ഷേ, ഈ കൊള്ളയ്‌ക്കെതിരെ നമുക്ക്‌ ശബ്ദിക്കണം. വരൂ... ആൾക്കൂട്ടമില്ലാതെ നമ്മൾ ആയിരങ്ങൾ പ്രതിഷേധിക്കണം.

നാളെ (16/3) 5pm മുതൽ 5.30 pm വരെ കേരളത്തിലെ എല്ലാ പെട്രോൾ പമ്പുകൾക്ക് മുന്നിലും പ്രതിഷേധ ബാനറുകളുമായി നമുക്ക് പ്രതികരിക്കാം. പ്രതിഷേധം രേഖപ്പെടുത്തിയ ബാനർ, പിടിക്കാൻ 2-3 പ്രവർത്തകർ. അതും മതിയായ അകലത്തിൽ, കേരളത്തിലെ ആയിരക്കണക്കിന് വരുന്ന മുഴുവൻ പെട്രോൾ പമ്പുകൾക്കു മുന്നിലും ഒരേസമയം യുവജന പ്രതിഷേധം ഉയരും. ആൾക്കൂട്ടമില്ലാതെ ആയിരങ്ങൾ പ്രതിഷേധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+