കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ധന വില വര്‍ധനവിനെതിരെ ആള്‍ക്കൂട്ടമില്ലാതെ ആയിരങ്ങളുടെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ

Google Oneindia Malayalam News

തിരുവനന്തപുരം: കൊറോണ വൈറസ് ബാധ കാലത്ത് പെട്രോള്‍ - ഡീസല്‍ വില വര്‍ധിപ്പിച്ച് ജനത്തിന് 'ഇരുട്ടടി' നല്‍കിയ കേന്ദ്ര സര്‍ക്കാറിനെതിരെ വേറിട്ട പ്രതിഷേധവുമായി ഡിവൈഎഫ്ഐ. കോവിഡ്-19 മുൻകരുതലിന്റെ ഭാഗമായി ആൾകൂട്ടം സൃഷ്ടിക്കുന്ന പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നത് ശരിയുല്ലാത്തതിനാല്‍. ആൾക്കൂട്ടമില്ലാതെ ആയിരങ്ങളെ കേര പ്രതിഷേധത്തിന്‍റെ ഭാഗമായി അണിനിരത്താനാണ് ഡിവൈഎഫ്ഐയുടെ തീരുമാനം.

നാളെ വൈകീട്ട് 5 മുതല്‍ 530 വരെ കേരളത്തിലെ എല്ലാ പെട്രോൾ പമ്പുകൾക്ക് മുന്നിലും പ്രതിഷേധ ബാനറുകളുമായി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധം രേഖപ്പെടുത്തും. ബാനർ പിടിക്കാനുള്ള 2 മുതല്‍ 3 വരെ പ്രവര്‍ത്തകര്‍ മാത്രമേ പ്രതിഷേധത്തില്‍ പങ്കെടുക്കുകയുള്ളു. അതും മതിയായ അകലത്തില്‍ മാത്രമായിരിക്കുമെന്ന് ഡിവൈഎഎഫ് സംസ്ഥാന സെക്രട്ടറി എഎ റഹീം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിക്കുന്നു.

രജനീകാന്തിനെ കുറിച്ച് പറയണമെങ്കില്‍ 5 ലക്ഷം രൂപ കിട്ടണമെന്ന് ശരത് കുമാര്‍; പ്രതികരിച്ച് വടിവേലുവുംരജനീകാന്തിനെ കുറിച്ച് പറയണമെങ്കില്‍ 5 ലക്ഷം രൂപ കിട്ടണമെന്ന് ശരത് കുമാര്‍; പ്രതികരിച്ച് വടിവേലുവും

dyfi

എഎ റഹിമിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ഇന്ധന വിലവർദ്ധന:
ആൾക്കൂട്ടമില്ലാതെ,
ആയിരങ്ങൾ പ്രതിഷേധിക്കുന്നു.

കോവിഡ്=19 മഹാമാരി രാജ്യത്തു കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടയിൽ, ഇന്ധനവില വർധിപ്പിച്ച ബിജെപി സർക്കാർ നടപടി ദുരിതകാലത്തെ തീവെട്ടിക്കൊള്ളയാണ്. ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണ്. 20വർഷത്തിനിടയിൽ ആഗോള വിപണിയിൽ ക്രൂഡ്‌ ഓയിൽ വില ഏറ്റവും കുറഞ്ഞനിരക്കിൽ നിൽക്കുമ്പോഴാണ് മോദിസർക്കാർ രാജ്യത്തെ കൊള്ളയടിക്കുന്നത്. മാപ്പില്ലാത്ത ഈ ജനദ്രോഹത്തിനെതിരെ പ്രതിഷേധിച്ചേ മതിയാകൂ.

കോവിഡ് 19: ലോക്‌നാഥ് ബഹ്‌റയെ നിരീക്ഷണത്തില്‍ വച്ചുവോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം: മുല്ലപ്പള്ളികോവിഡ് 19: ലോക്‌നാഥ് ബഹ്‌റയെ നിരീക്ഷണത്തില്‍ വച്ചുവോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം: മുല്ലപ്പള്ളി

കോവിഡ്-19 മുൻകരുതലിന്റെ ഭാഗമായി ആൾകൂട്ടം സൃഷ്ടിക്കുന്ന പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നത് ശരിയുമല്ല.
അത്തരം പ്രതിഷേധങ്ങൾ സമൂഹത്തിൽ അപകടം ക്ഷണിച്ചുവരുത്തും.
പക്ഷേ, ഈ കൊള്ളയ്‌ക്കെതിരെ നമുക്ക്‌ ശബ്ദിക്കണം. വരൂ... ആൾക്കൂട്ടമില്ലാതെ നമ്മൾ ആയിരങ്ങൾ പ്രതിഷേധിക്കണം.

നാളെ (16/3) 5pm മുതൽ 5.30 pm വരെ കേരളത്തിലെ എല്ലാ പെട്രോൾ പമ്പുകൾക്ക് മുന്നിലും പ്രതിഷേധ ബാനറുകളുമായി നമുക്ക് പ്രതികരിക്കാം. പ്രതിഷേധം രേഖപ്പെടുത്തിയ ബാനർ, പിടിക്കാൻ 2-3 പ്രവർത്തകർ. അതും മതിയായ അകലത്തിൽ, കേരളത്തിലെ ആയിരക്കണക്കിന് വരുന്ന മുഴുവൻ പെട്രോൾ പമ്പുകൾക്കു മുന്നിലും ഒരേസമയം യുവജന പ്രതിഷേധം ഉയരും. ആൾക്കൂട്ടമില്ലാതെ ആയിരങ്ങൾ പ്രതിഷേധിക്കും.

'മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്‍റെ കളി കാത്തിരുന്ന് കണ്ടോളു; ഭൂരിപക്ഷം തെളിയിക്കുമെന്ന് ജയ്സ്വാള്‍'മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്‍റെ കളി കാത്തിരുന്ന് കണ്ടോളു; ഭൂരിപക്ഷം തെളിയിക്കുമെന്ന് ജയ്സ്വാള്‍

English summary
dyfi protest on Petrol Price hike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X