കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രം ഒഴിവാക്കിയ കേരളത്തിന്റെ ഫ്ലോട്ട് സ്ഥാപിച്ച് റിപ്പബ്ലിക് ദിനത്തിൽ പ്രതിഷേധിക്കാൻ ഡിവൈഎഫ്ഐ

Google Oneindia Malayalam News

തിരുവനന്തപുരം: ജനുവരി 26 റിപ്പബ്ലിക് ദിന പരേഡിൽ നിന്നും കേരളത്തിൻ്റെ ഫ്ലോട്ട് ഒഴിവാക്കിയ കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ ഫ്‌ളോട്ടുകൾ സ്ഥാപിക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. റിപ്പബ്ലിക് ദിനത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്. സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങളുടെ ഭാഗമായിട്ടാണ് ശ്രീനാരായണ ഗുരുവിന്റെ പ്രതിമ മുന്നിൽവെച്ചുള്ള കേരളത്തിന്റെ നിശ്‌ചല ദൃശ്യത്തിന്‌ കേന്ദ്രം അനുമതി നിഷേധിച്ചത് എന്ന് ഡിവൈഎഫ്ഐ കുറ്റപ്പെടുത്തി.

ദിലീപ് കേസ്: രാവിലെ 8ന് മുൻപ് ഞെട്ടിക്കുന്ന തീരുമാനം, നിർണായക നീക്കമുണ്ടാകുമെന്ന് ബൈജു കൊട്ടാരക്കരദിലീപ് കേസ്: രാവിലെ 8ന് മുൻപ് ഞെട്ടിക്കുന്ന തീരുമാനം, നിർണായക നീക്കമുണ്ടാകുമെന്ന് ബൈജു കൊട്ടാരക്കര

'കേന്ദ്ര സർക്കാരിന്റെ ഇടപെടലിനെത്തുടർന്ന് കേരളം റിപ്പബ്ലിക്‌ദിന പരേഡിൽനിന്ന്‌ പുറത്താകുകയും ചെയ്തു. ബോധപൂർവ്വമായ ഈ നീക്കം സാംസ്കാരിക കേരളത്തോടുള്ള വെല്ലുവിളിയാണ്. ഗുരുവിനെ അപമാനിക്കുന്നതിന് തുല്യമാണ് ഈ നടപടി. മനുഷ്യർക്കിടയിൽ വിഭജനം ഇളക്കിവിടുന്ന ജാതിചിന്തയ്‌ക്കും അനാചാരങ്ങൾക്കും വർഗീയവാദത്തിനുമെതിരെ ഗുരു പകർന്ന മാനവികതയുടെയും സാഹോദര്യത്തിന്റെയും ആശയങ്ങൾ കൂടുതൽ ജനങ്ങളിൽ എത്താനുള്ള അവസരമാണ് നിഷേധിക്കപ്പെട്ടിരിക്കുന്നത്'.

77

'രാജ്യത്ത്‌ നിലവിലുള്ളത്‌ മതനിരപേക്ഷ ജനാധിപത്യ ഭരണഘടനയാണ്‌. നൂറ്റാണ്ടുകൾക്കുമുമ്പ്‌ ചോദ്യങ്ങൾ നേരിട്ട ഫ്യൂഡൽ പാരമ്പര്യം പിന്തുടരുന്നതിനാലാണ് ഗുരുപ്രതിമ അടങ്ങിയ നിശ്ചല ദൃശ്യത്തിന് അനുമതി നിഷേധിക്കാൻ തയ്യാറായത് ‌. ലോകം കണ്ട മഹാനായ സാമൂഹ്യ പരിഷ്കർത്താവിനെ, തത്വചിന്തകനെ അവഹേളിച്ച മോദി സർക്കാർ പുരോഗമന സമൂഹത്തിന് അപമാനമാണെന്നും' ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

കേരളത്തിന്റെ ടാബ്ലോ ഒഴിവാക്കിയത്‌ അപലപനീയമെന്ന് എഎം ആരിഫ് എംപി പ്രതികരിച്ചു. ശ്രീനാരായണാ ഗുരുദേവന്റെ പ്രതിമ ഉൾപ്പെടുത്തി കേരളം സമർപ്പിച്ച ടാബ്ലോ റിപബ്ലിക്‌ ദിന പരേഡിൽ നിന്നും ഒഴിവാക്കിയ കേന്ദ്ര സർക്കാർ നടപടിയെ എംപി അപലപിച്ചു. ജാതിയുടെയും മതത്തിന്റെയും അതിർ വരമ്പുകളിലാതെ വിശ്വ സാഹോദര്യത്തിനായി നിലകൊണ്ട ഗുരുദേവ ദർശനങ്ങൾ അന്താരാഷ്‌ ട്ര തലത്തിൽ പോലും അംഗീകരിക്കപെട്ടവയാണ്‌ എന്നിരിക്കെ, സങ്കുചിതമായ രാഷ്‌ ട്രീയ താത്പര്യങ്ങൾക്കു വേണ്ടി കേരളത്തിന്റെ ടാബ്ലോ ഒഴിവാക്കിയ തീരുമാനം പിൻ വലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക്‌ എഎം ആരിഫ് അയച്ച കത്തിൽ ആവശ്യപ്പെട്ടു.

English summary
DYFI protest on Republic Day against rejecting Kerala'a tabluae in Parade
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X