കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്, അംഗീകരിക്കാനാവില്ല; പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധനയില്‍ ഡിവൈഎഫ്ഐ

Google Oneindia Malayalam News

തിരുവനന്തപുരം: രാജ്യത്തെ പെട്രോള്‍-ഡീസല്‍ വില തുടര്‍ച്ചയായി വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ രംഗത്ത്. ദുരിത കാലത്തെ തീവെട്ടി കൊള്ളയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ഈ നില തുടര്‍ന്നാല്‍ ഒറ്റ മാസത്തിനുളളില്‍ തന്നെ ഇന്ധനവില നാല് രൂപയില്‍ മുകളില്‍ ഉയരും. കോവിഡ് കാലത്ത് ദുരിതജീവിതം നയിക്കുന്ന ജനങ്ങള്‍ക്കുമേല്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കുന്നതാണ് ഈ ഇന്ധനവില വര്‍ദ്ധന ഡിവൈഎഫ്‌ഐ വ്യക്തമാക്കി.

dyfi

കേരളത്തിൽ ശിവസേനയുടെ വോട്ടുകൾ ആർക്ക് ? കോൺഗ്രസിനോ ബിജെപിക്കോ; ഒടുവിൽ നിലപാട് വ്യക്തമാക്കി നേതൃത്വംകേരളത്തിൽ ശിവസേനയുടെ വോട്ടുകൾ ആർക്ക് ? കോൺഗ്രസിനോ ബിജെപിക്കോ; ഒടുവിൽ നിലപാട് വ്യക്തമാക്കി നേതൃത്വം

രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില കുറഞ്ഞ നിരക്കില്‍ തുടരുമ്പോഴും രാജ്യത്ത് ഇന്ധനവില ക്രമാതീതമായി വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുകയാണ്. ക്രൂഡോയിലില്‍ ഉണ്ടായ വിലക്കുറവിന്റെ നേട്ടം ജനങ്ങള്‍ക്ക് നല്‍കാതെ എക്സൈസ് നികുതി കൂട്ടി ജനങ്ങളെ ദുരിതത്തിലാക്കുന്ന ഈ നിലപാട് അംഗീകരിക്കാനാകില്ല. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഡിവൈഎഫ്‌ഐ ആരോപിച്ചു

ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവന

കോവിഡിന്റെ ദുരിതത്തിനിടയിലും കഴിഞ്ഞ പതിനഞ്ചുദിവസം തുടര്‍ച്ചയായി ഇന്ധനവില വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. 15 ദിവസത്തിനുള്ളില്‍ പെട്രോളിന് ഒരു രൂപ 38 പൈസയും ഡീസലിന് 2 രൂപ 87 പൈസയും കൂട്ടി. പെട്രോളിന് ഒരു രൂപ 33 പൈസയും, ഡീസലിന് രണ്ടു രൂപ 10 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. ഇത് ദുരിത കാലത്തെ തീവെട്ടി കൊള്ളയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

ഈ നില തുടര്‍ന്നാല്‍ ഒറ്റ മാസത്തിനുളളില്‍ തന്നെ ഇന്ധനവില നാല് രൂപയില്‍ മുകളില്‍ ഉയരും. കോവിഡ് കാലത്ത് ദുരിതജീവിതം നയിക്കുന്ന ജനങ്ങള്‍ക്കുമേല്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കുന്നതാണ് ഈ ഇന്ധനവില വര്‍ദ്ധന. രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില കുറഞ്ഞ നിരക്കില്‍ തുടരുമ്പോഴും രാജ്യത്ത് ഇന്ധനവില ക്രമാതീതമായി വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുകയാണ്. ക്രൂഡോയിലില്‍ ഉണ്ടായ വിലക്കുറവിന്റെ നേട്ടം ജനങ്ങള്‍ക്ക് നല്‍കാതെ എക്സൈസ് നികുതി കൂട്ടി ജനങ്ങളെ ദുരിതത്തിലാക്കുന്ന ഈ നിലപാട് അംഗീകരിക്കാനാകില്ല. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ രാജ്യം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ സാധാരണക്കാരന്റെ ജീവിതഭാരം കൂട്ടുന്ന ഈ തീരുമാനം മനുഷ്യത്വരഹിതമാണ്. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി സാധാരണക്കാരന്റെ ജീവിതം ദുസഹമാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. പെട്രോള്‍ വില നിയന്ത്രണാധികാരം കോണ്‍ഗ്രസ് ഗവണ്‍മെന്റാണ് കമ്പനികള്‍ക്ക് വിട്ടുനല്‍കിയത്. പെട്രോളിന്റെയും ഡീസലിന്റെയും വില ഓരോ ദിവസവും കമ്പനികള്‍ക്ക് മാറ്റി നിശ്ചയിക്കാവുന്ന സ്ഥിതിയാക്കിയത് ബി.ജെ.പി സര്‍ക്കാരാണ്.

Recommended Video

cmsvideo
രാജ്യത്തെ നശിപ്പിക്കാന്‍ വേണ്ടി മാത്രം ജനിച്ച പ്രധാനമന്ത്രി | Oneindia Malayalam

കോവിഡിന്റെ കാലത്തുപോലും കോര്‍പ്പറേറ്റുകള്‍ക്ക് പകല്‍ കൊള്ള നടത്താന്‍ ഒത്താശ ചെയ്ത് കൊടുക്കുകയാണ് മോദി സര്‍ക്കാര്‍. ഇത് അത്യന്തം പ്രതിഷേധാര്‍ഹമാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധനവില്‍ പ്രതിഷേധിക്കാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും രംഗത്തിറങ്ങണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

ഭാരത ബന്ദ് ഇല്ലാത്ത കേരളം! മോദിയുടെ കോലവും കത്തിക്കില്ലേ? പതിവിന് വിപരീതം... കാരണം എന്ത്? ഉത്തരം സിംപിള്‍ഭാരത ബന്ദ് ഇല്ലാത്ത കേരളം! മോദിയുടെ കോലവും കത്തിക്കില്ലേ? പതിവിന് വിപരീതം... കാരണം എന്ത്? ഉത്തരം സിംപിള്‍

English summary
DYFI protests against central government over rising petrol and diesel prices
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X