കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാളയാർ കേസ്: സർക്കാരിന്റെ ഇച്ഛാശക്തിയുടെ വിജയം; കോടതി വിധി സ്വാഗതാർഹമെന്ന് ഡിവൈഎഫ്ഐ

Google Oneindia Malayalam News

കൊച്ചി: വാളയാര്‍ പീഡനക്കേസില്‍ പ്രതികളെ വെറുതെ വിട്ടുകൊണ്ടുളള വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരിക്കുകയാണ്. കേസില്‍ പുനര്‍വിചാരണ നടത്തണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ഹൈക്കോടതി ഉത്തരവിനെ ഡിവൈഎഫ്ഐ സ്വാഗതം ചെയ്തു. വാളയാർ കേസില്‍ സർക്കാർ അപ്പീൽ അംഗീകരിച്ച ഹൈക്കോടതി ഉത്തരവ് സ്വാഗതാർഹമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ്‌ പ്രസ്താവനയിൽ പറഞ്ഞു.

പ്രതികളെ വെറുതെ വിട്ട വിചാരണകോടതി വിധിയാണ് ഹൈക്കോടതി റദ്ദാക്കിയത്. കേസിൽ വീണ്ടും പുനർവിചാരണ നടത്തണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. പ്രതികളെ വെറുതെ വിട്ടതിനെ തുടര്‍ന്ന് നീതി ഉറപ്പാക്കുന്നതിന് അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട്‌ സര്‍ക്കാര്‍ ഹൈക്കോടതിയിൽ നൽകിയ അപ്പീലാണ് അംഗീകരിച്ചത്‌.

dyfi

വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ വിചാരണക്കോടതിയുടെ വിധിന്യായത്തില്‍ വന്നെന്നും നീതിനിര്‍വഹണത്തില്‍ കാര്യക്ഷമമായി ഇടപെട്ടിരുന്നെങ്കില്‍ കേസിന്റെ വിധി ഇങ്ങനെ ആവുമായിരുന്നില്ലെന്നുമുള്ള സര്‍ക്കാര്‍ നിലപാടിനുകൂടിയുള്ള അംഗീകരമാണ് ഹൈക്കോടതി ഉത്തരവിലൂടെ ലഭിച്ചിരിക്കുന്നത്. സർക്കാർ നൽകിയ അപ്പീൽ അംഗീകരിച്ച ഹൈക്കോടതി കേസിൽ പുനർവിചാരണ നടത്തണമെന്നും തുടരന്വേഷണം നടത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഈ രണ്ട് ആവശ്യങ്ങളാണ് സംസ്ഥാന സർക്കാർ പ്രധാനമായും അപ്പീലിൽ ഉന്നയിച്ചിരുന്നത്. രണ്ടും കോടതി അംഗീകരിച്ചു. ക്രിമിനൽ നീതിന്യായ നിർവഹണ ചരിത്രത്തിലെ അപൂർവമായ ഒരു വിധിയാണിത്. ഇത് സർക്കാരിന്റെ ഇച്ഛാശക്തിയുടെ വിജയമാണെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയറ്റ്‌ പ്രസ്താവനയിൽ പറഞ്ഞു.

English summary
DYFI reacts to the cancelation of trail court verdict by High Court in Valayar Case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X