കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗജന്യ രക്തദാനം; ഡിവൈഎഫ്ഐയുടെ മൊബൈല്‍ ആപ് വരുന്നു

Google Oneindia Malayalam News

തിരുവനന്തപുരം: രക്ത ദാനത്തിനായി മൊബൈല്‍ ആപ്പ് ഒരുക്കി യുവ ജന സംഘടനയായ ഡിവൈഎഫ്‌ഐ. അടിയന്തിരമായി രക്തം ആവശ്യം വരുന്ന ഏത് രക്ത ഗ്രൂപ്പില്‍പ്പെട്ട രോഗിയ്ക്കും രക്തം എത്തിയ്ക്കുന്നതിന് വേണ്ടിയാണ് ഡിവഐഎഫ്‌ഐ ആപ് ഒരുക്കുന്നത്. തികച്ചും സൗജന്യമായിട്ടാണ് രക്തം ലഭ്യമാക്കുന്നത്.

തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇത്തരമൊരു സേവനം ലഭ്യമാക്കുന്നത്. ഏത് ഗ്രൂപ്പായാലും രക്തദാതാവ് ഒരു മണിയ്ക്കൂറിനുള്ളില്‍ ആശുപത്രിയിലെത്തി സൗജന്യമായി രക്തം നല്‍കി മടങ്ങുന്നതാണ് പദ്ധതി. ഓരോ ഗ്രൂപ്പിലും രക്തം നല്‍കാന്‍ തയ്യാറായവരുടെ മൊബൈല്‍ നമ്പരും ഇ-മെയില്‍ വിലാസവും ആപ്പില്‍ ഉണ്ടാകും. രോഗിയുടെ ബന്ധുക്കള്‍ക്ക് ദാതാവുമായി നേരിട്ട് ഇടപെടാം.

DYFI

രോഗി ഏത് ആശുപത്രിയിലാണോ അതിന് തൊട്ടടുത്തുള്ള രക്തദാന സേനാംഗങ്ങളെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ച് ആപ് തന്നെ കണ്ടെത്തി തരും. ദാതാക്കളുടെ മൊബൈല്‍ ഓണ്‍ലൈന്‍ ആകണമെന്ന് മാത്രം. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിനാണ് ആപ് ലോഞ്ച് ചെയ്യുക. ഇതിന് മുന്നോടിയായി സേവന സന്നദ്ധരായ പതിനായിരം പേരെ കണ്ടെത്തി രക്തദാന സേന രൂപീകരിയ്ക്കുമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റെ പി ബിജുവും സെക്രട്ടറി ഐ സാജുവും പറഞ്ഞു.

ആപ്പിന്റെ പ്രചാരണാര്‍ത്ഥം 'രക്തം നല്‍കൂ ജീവന്‍ പകരൂ' എന്ന മുദ്രാവാക്യവുമായി ജില്ലയില്‍ പ്രചാരണം നടത്തും. ഒരിക്കല്‍ രക്തദാനം നടത്തുന്നായളുടെ പേര് അടുത്ത മൂന്ന് മാസത്തേയ്ക്ക് പട്ടികയില്‍ ഉണ്ടാകില്ല. രോഗമോ മറ്റോ മൂലം രക്തം നല്‍കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായാല്‍ അത്തരക്കാരേയും ഒഴിവാക്കാം. പദ്ധതിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അല്ലാത്തവര്‍ക്കും അംഗങ്ങളാകാം.

English summary
DYFI ready to launch mobile app for Free Blood Donation in Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X