കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫൈസല്‍ വധശ്രമകേസില്‍ അടൂര്‍ പ്രകാശിനെതിരെ ശബ്ദരേഖ പുറത്ത് വിട്ട് ഡിവൈഎഫ്‌ഐ

Google Oneindia Malayalam News

തിരുവനന്തപുരം: ഫൈസല്‍ വധശ്രമക്കേസില്‍ കേസില്‍ കോണ്‍ഗ്രസ് നേതാവ് അടൂര്‍ പ്രകാശിനെതിരെ ശബ്ദരേഖ പുറത്ത് വിട്ട് ഡിവൈഎഫ്‌ഐ. കേസില്‍ പൊലീസ് സ്റ്റേഷനില്ഡ വിളിച്ചതിന് തെളിവായാണ് ശബ്ദരേഖ പുറത്ത് വിട്ടത്. വെഞ്ഞാറമൂട് ഇരട്ടകൊലക്കേസ് പ്രതി ഷിജിത്തിന്റെ ശബ്ദരേഖയാണ് പുറത്ത് വിട്ടിട്ടുള്ളത്.

ഞായറാഴ്ച്ച വെഞ്ഞാറമൂടുള്ള ഇരട്ടകൊലപാതക കേസിലെ പ്രതികള്‍ക്ക് അടൂര്‍പ്രകാശുമായി ബന്ധമുണ്ടെന്ന് മന്ത്രി ഇപി ജയരാജന്‍ ആരോപിച്ചിച്ചിരുന്നു. കുറ്റകൃത്യത്തിന് ശേഷം പ്രതികള്‍ അടൂര്‍ പ്രകാശിനെ വിളിച്ചുവെന്നായിരുന്നു ഇപി ജയരാജന്റെ ആരോപണം. കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ അടൂരിന് പങ്കുണ്ടെന്നും അത് അന്വേഷിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പിന്നാലെയാണ് ഡിവൈഎഫ്‌ഐ ശബ്ദരേഖ പുറത്ത് വിട്ടത്.

adoor

എന്നാല്‍ തനിക്കെതിരെ ഇത്തരമൊരു ആരോപണം ഉന്നയിച്ചുണ്ടെങ്കില്‍ അത് തെളിയിക്കേണ്ട ബാധ്യത മന്ത്രിക്കുണ്ടെന്നായിരുന്നു അടൂരിന്റെ പ്രതികരണം. പ്രതികളാരും തന്നെ വിളിച്ചിട്ടില്ലെന്നും ന്യായമായ കാര്യങ്ങള്‍ക്കല്ലാതെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടില്ലെന്നും അടൂര്‍പ്രകാശ് പ്രതികരിച്ചു.

Recommended Video

cmsvideo
Pinarayi vijayan slaps congress in nh 66 issue

കേസില്‍ ഇന്ന് രണ്ട് പ്രതികള്‍ കൂടി പിടിയിലായിട്ടുണ്ട്. നേരിട്ട് പങ്കുള്ള അന്‍സാറും ഉണ്ണിയുമാണ് പിടിയിലായത്. കൊലപാതകത്തിന് പിന്നാലെ ഒളിവില്‍ പോല ഇവരെ പിടികൂടുന്നതിനായി പൊലീസ് ശക്തമായ തെരച്ചില്‍ നടത്തിയിരുന്നു. കേസില്‍ ഇന്ന് നാല് പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഷജിത്ത്, നജീബ്, അജിത്, സതി എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്.

കൊലപാതകത്തില്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ബന്ധം വ്യക്തമാക്കുന്ന എഫ്ഐആ പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കൊലപാതകം നടത്തണമെന്ന ഉദ്ദേശത്തില്‍ തന്നെ പ്രതികള്‍ ആയുധങ്ങളുമായെത്തി ഇവരെ ആക്രമിക്കുകയായിരുന്നുവെന്ന് എഫ്ഐആറില്‍ പറയുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പ്രതികള്‍ക്ക് ഡിവൈഎഫ്ഐ പ്രവര്‍ത്തകരോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും എഫ്ഐആറില്‍ പറയുന്നു.

ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശകൊട്ടില്‍ തുടങ്ങിയ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് എത്തിച്ചത് കലാശകൊട്ടിനിടെ സംഘര്‍ഷമുണ്ടായിരുന്നു. തുടര്‍ന്ന് പല ഇടങ്ങളിലായി നടന്ന അക്രമണങ്ങല്‍ ഇരുകൂട്ടര്‍ക്കുമെതിരെ നിരവധി കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വെഞ്ഞാറമൂട് കൊലപാതകത്തിന് പിന്നാലെ സംസ്ഥാനത്ത് പലയിടങ്ങളിലായി കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷം നടക്കുന്നുണ്ട്.

ബിജെപിയില്‍ ചേരാന്‍ ആറ് കൊലക്കേസുകളിലെ പ്രതി! സ്വീകരണത്തില്‍ സംസ്ഥാന പ്രസിഡന്റും! ഒടുക്കം...ബിജെപിയില്‍ ചേരാന്‍ ആറ് കൊലക്കേസുകളിലെ പ്രതി! സ്വീകരണത്തില്‍ സംസ്ഥാന പ്രസിഡന്റും! ഒടുക്കം...

 'പ്രകോപനം സൃഷ്ടിച്ച് കലാപത്തിന് കോപ്പ് കൂട്ടുന്നു, സംഘപരിവാര്‍ അജണ്ടയാണ് കോണ്‍ഗ്രസിനുള്ളത്' 'പ്രകോപനം സൃഷ്ടിച്ച് കലാപത്തിന് കോപ്പ് കൂട്ടുന്നു, സംഘപരിവാര്‍ അജണ്ടയാണ് കോണ്‍ഗ്രസിനുള്ളത്'

 വെഞ്ഞാറമൂട് കൊലപാതകം കോൺഗ്രസ് ആസൂത്രണം ചെയ്തത്; രക്തസാക്ഷികളെ അപമാനിക്കാൻ ശ്രമമെന്നും സിപിഎം വെഞ്ഞാറമൂട് കൊലപാതകം കോൺഗ്രസ് ആസൂത്രണം ചെയ്തത്; രക്തസാക്ഷികളെ അപമാനിക്കാൻ ശ്രമമെന്നും സിപിഎം

English summary
DYFI releases audio recording against Adoor Prakash in Faisal murder attempt case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X