Get Updates
Get notified of breaking news, exclusive insights, and must-see stories!

മാവേലിക്കരയില്‍ ആര്‍എസ്എസ് അടപ്പിച്ച ഇറച്ചിക്കട ഡിവൈഎഫ്ഐ തുറപ്പിച്ചു

മാവേലിക്കര: മാവേലിക്കരയില്‍ ആര്‍എസ്എസ് അടപ്പിച്ച ഇറച്ചിക്കട ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തുറപ്പിച്ചു. വഴുവാടി സ്വദേശി ജോയിയുടെ ഇറച്ചിക്കടയാണ് ആര്‍എസ്എസുകാര്‍ അടപ്പിച്ചത്. ഭക്ഷണ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണം അനുവദിയ്ക്കില്ലെന്ന് പറഞ്ഞാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കട തുറപ്പിച്ചത്.

ബുധനാഴ്ച രാവിലെ പത്തരയോടെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ജോയിയുടെ ഇറച്ചിക്കട അടപ്പിച്ചത്. പുതുവത്സരത്തിന്റെ തലേദിവസമായ വ്യാഴാഴ്ച ഒട്ടേറെപ്പേര്‍ ഇറച്ചി വാങ്ങാന്‍ എത്തിയിരുന്നു. കട തുറക്കാതിരുന്നതോടെ പലരും നിരാശരായി മടങ്ങി. സംഭവം അറിഞ്ഞ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കച്ചവടക്കാരനേയും കൂട്ടിയെത്തി കട തുറക്കുകയായിരുന്നു.

Beef

ഇറച്ചിക്കടയ്ക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സംരക്ഷണം നല്‍കുകയും ചെയ്തു. ആര്‍എസ്എസ് പോലുള്ള സംഘടനകള്‍ നടത്തുന്ന ഇത്തരം പ്രകോപനങ്ങളെ എന്ത് വില കൊടുത്തും ചെറുത്ത് തോല്‍പ്പിയ്ക്കുമെന്ന് ഡിവൈഎഫ്‌ഐ മാവേലിക്കര ഏരിയ കമ്മിറ്റിയും പ്രതിഷേധക്കുറിപ്പില്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+