• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇതാ പിണറായി സര്‍ക്കാറിന്‍റെ വികസന നേട്ടങ്ങള്‍, കണ്‍നിറയെ കാണുക; രാഹുലിന് മറുപടിയുമായി ഡിവൈഎഫ്ഐ

cmsvideo
  പിണറായി സര്‍ക്കാറിന്‍റെ വികസന നേട്ടങ്ങള്‍, മറുപടിയുമായി DYFI | Oneindia Malayalam

  കൊച്ചി: കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ രാഹുല്‍ഗാന്ധി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളായിരുന്നു ഉന്നയിച്ചത്. പ്രളയത്തെ ഒറ്റക്കെട്ടായി നേരിട്ട കേരളത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. സ്ത്രീകള്‍ക്കും ചെറുപ്പക്കാര്‍ക്കും കര്‍ഷകര്‍ക്കും വേണ്ടി നിങ്ങള്‍ എന്ത് ചെയ്തെന്നും രാഹുല്‍ ചോദിച്ചു.

  ദില്ലിയില്‍ താനിത് മോദിയോട് ചോദിച്ചതാണ്. അതു തന്നെയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനോടും ചോദിക്കുകയാണ്. നിങ്ങള്‍ പറഞ്ഞ മികച്ച ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും എവിടെയെന്നും രാഹുല്‍ ചോദിച്ചു. കേരള സര്‍ക്കാറിനെതിരായ രാഹുലിന്‍റെ ആരോപണങ്ങള്‍ക്ക് ഒരോ മേഖലയിലേയും വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടാണ് രാഹുല്‍ ഗാന്ധിക്ക് ഡിവൈഎഫ്ഐ മറുപടി നല്‍കുന്നത്. പിണറായി സര്‍ക്കാറിന് കീഴില്‍ പ്രധാനപ്പെട്ട 9 മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ ഡിവൈഎഫ്ഐ വിശദീകരിക്കുന്നത് ഇങ്ങനെ..

  പൊതുവിദ്യാഭ്യസം

  പൊതുവിദ്യാഭ്യസം

  ഒരു വര്‍ഷമാകുന്നു നമ്മുടെ വിദ്യാലയങ്ങള്‍ ഹൈടെക്കിലേക്ക് മാറി തുടങ്ങിയിട്ട്. 4,752 ഹൈസ്കൂളുകളില്‍ 45000 ക്സാസ് റൂമുകള്‍ ഹൈടെക് ആക്കുമെന്നായിരുന്നു ഒരു വര്‍ഷം മുമ്പുള്ള പ്രഖ്യാപനം. പ്രഖ്യാപനം പാലിച്ചെന്ന് അഭിമാനത്തോടെ പറയാനാകും.

  ആരോഗ്യമേഖല

  ആരോഗ്യമേഖല

  സാധാരണക്കാര്‍ക്ക് ഗുണകരമായി ആര്‍ദ്രം പദ്ധതി, 170 ഒളം പ്രൈമറി ഹെല്‍ത്ത് സെന്‍ററുകള്‍, എല്ലാ ജനറല്‍ ആശുപത്രികളിലും കാത്ത് ലാബ്, മെഡിക്കല്‍ കോളേജുകള്‍ നവീകരണം, കാന്‍സര്‍ ചികിത്സാരംഗത്തെ പ്രധാന സ്ഥാപനമായ ആര്‍സിസിസിയില്‍ ആധുനിക സംവിധാനങ്ങളോടെ പുതിയ കെട്ടിടം.

  പൊതുമേഖല

  പൊതുമേഖല

  23 വര്‍ഷത്തിനു ശേഷം പൊതുമേഖലാ സ്ഥാപനമായ ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് ലിമിറ്റ‍ഡ് ലാഭവിഹിതം പ്രഖ്യാപിച്ചിരിക്കുന്നു. അതും ചരിത്രത്തിലെ ഉയര്‍ന്ന ഉത്പാദന ക്ഷമതയോടെ. കമ്പനി ലാഭവിഹിതമായ 84 ലാഭ വിഹിതമായ 84 രൂപ ടിസിസിഎല്‍ സര്‍ക്കാരിന് കൈമാറി.

  ദേശീയ പാത വികസനം

  ദേശീയ പാത വികസനം

  ദേശീയ പാത വികസനം, ബൈപാസ് പോലുള്ള കാര്യങ്ങള്‍, മേല്‍പാലങ്ങള്‍ ഇതെല്ലാം മുന്‍പെങ്ങും ഇല്ലാത്തവിധം വേഗത്തില്‍ പണി പൂര്‍ത്തീകരിച്ച് നാടിന് സമര്‍പ്പിക്കുകയാണ്.

  വൈദ്യൂതി മേഖലയില്‍ മുന്നേറ്റം

  വൈദ്യൂതി മേഖലയില്‍ മുന്നേറ്റം

  സമ്പൂര്‍ വൈദ്യുതീകരണം. സംസ്ഥാനത്തെ വൈദ്യുതി മേഖലയില്‍ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കുന്ന ഇടമണ്‍-കൊച്ചി വൈദ്യുതി ലൈന്‍ നിര്‍മ്മാണം അവസാനഘട്ടത്തിലേക്ക്.

  ഭൂരഹിതര്‍ക്കം പട്ടയം

  ഭൂരഹിതര്‍ക്കം പട്ടയം

  സ്വന്തമാമയി ഒരു തുണ്ട് ഭൂമി എന്നത് സ്വപ്നം മാത്രമായിരുന്ന 102681 കുടുംബങ്ങള്‍ക്ക് ഇന്ന് ആ സ്വപ്നം സാക്ഷാത്ക്കാരത്തിലാണ്. അധികാരമേറ്റ് ആയിരും ദിവസങ്ങള്‍ക്കുള്ളില്‍ ഒരു ലക്ഷം പട്ടയം അര്‍ഹരായവര്‍ക്ക് വിതരണം ചെയ്തെന്ന റെക്കേര്‍ഡ് നേട്ടം സര്‍ക്കാര്‍ സ്വന്തമാക്കി.

  ഗെയില്‍

  ഗെയില്‍

  നടക്കില്ല എന്ന് കരുതി ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നു. സര്‍ക്കാര്‍ ആയിരം ദിവസം പൂര്‍ത്തിയാക്കുന്ന ദിനങ്ങള്‍ക്കുള്ളില്‍ ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തീകരിക്കപ്പെടുന്നു.

  കേരളത്തിന് മികവ്

  കേരളത്തിന് മികവ്

  കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം നിര്‍ദ്ദേശിച്ച അഞ്ച് മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി നീതി ആയോഗിന്‍റെ പരിശോധന റിപ്പോര്‍ട്ടനുസരിച്ചു വിദ്യഭ്യാസ രംഗത്തെ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പില്‍ കേരളം മികച്ച സംസ്ഥാനമായി മാറി.

  ഗതാഗതം

  ഗതാഗതം

  23 വര്‍ഷത്തിന് ശേഷം കെഎസ്ആര്‍ടിസി സ്വന്തം വരുമാനത്തില്‍ നിന്ന് ജീവനക്കാര്‍ക്ക് ശബളം നല്‍കി.

  വീഡിയോ

  രാഹുല്‍ ഗാന്ധിക്ക് മറുപടി നല്‍കുന്ന എഎ റഹീം

  English summary
  dyfi reply to rahul ghandhi's alligation
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X