ഏലസ്സൊന്നും ഒരു ഏലസ്സല്ല... കാണണമെങ്കില്‍ ഡിവൈഎഫ്‌ഐയുടെ ഗണപതിഹോമം കാണണം
കൊല്ലം: അന്ധവിശ്വാസങ്ങള്‍ക്കെതിരെ പോരാടുന്നവരാണ് ഡിവൈഎഫ്‌ഐക്കാര്‍ എന്നൊക്കെയാണ് പൊതുവേ പറയുന്നത്. എന്നാല്‍ അവര്‍ കടുത്ത ഈശ്വര വിശ്വാസികളെ പോലെ പെരുമാറിയാല്‍ എങ്ങനെയിരിക്കും.
കടുത്ത കമ്യൂണിസ്റ്റുകളേക്കാള്‍ നിരീശ്വരവാദം കാത്തുസൂക്ഷിയ്ക്കുന്ന ഡിവൈഎഫ്‌ഐക്കാര്‍ ക്ഷേത്രത്തില്‍ വഴിപാട് നടത്തുമോ എന്നൊന്നും ഇനി സംശയിക്കണ്ട. വൈരുദ്ധ്യാത്മക ഭൗതികവാദ പ്രകാരം വേണമെങ്കില്‍ വഴിപാടും നടത്തും.
സംഗതി ഇത്തിരി സീരിയസ് ആണ്. മഴ പെയ്യാതിരിക്കാന്‍ വേണ്ടി ഡിവൈഎഫ്‌ഐക്കാര്‍ ഗണപതിഹോമം നടത്തിയതിന്റെ വാര്‍ത്തയാണ് കൊല്ലത്ത് നിന്ന് വരുന്നത്. ഡിവൈഎഫ്‌ഐയുടെ മാവടി മേഖല കമ്മിറ്റിയ്ക്ക് വേണ്ടിയാണ് നേതാക്കള്‍ തിരുവമ്മന്‍കുന്ന് ഭഗവതി ക്ഷേത്രത്തില്‍ വഴിപാട് നടത്തിയത്.

കൊല്ലത്തെ ഡിവൈഎഫ്ഐ
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച കൊല്ലം ജില്ലയില്‍ നിന്നാണ് ഡിവൈഎഫ്‌ഐയുടെ 'വഴിപാട്' വാര്‍ത്ത വരുന്നത്. മാവടി മേഖല കമ്മിറ്റിയുടെ വകയായിരുന്നു ഇത്.

പ്രതിഭാസംഗമം
ഡിവൈഎഫ്‌ഐയുടെ മാവടി മേഖല പ്രതിഭ സമ്മേളനം താഴത്തുകുളക്കടയില്‍ ആയിരുന്നു നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ സമ്മേളനത്തിന് മുമ്പ് പെരും മഴ.

മഴ മാറ്റിവയ്ക്കാന്‍ പറ്റുമോ!!!
പരിപാടി എന്തായാലും മാറ്റി വയ്ക്കാന്‍ പറ്റില്ല. പിന്നെ മഴ മാറ്റിവയ്ക്കാന്‍ പറ്റുമോ!!! ഡിവൈഎഫ്‌ഐക്കാര്‍ പിന്നെ ഒന്നും ആലോചിച്ചില്ല.

ഗണപതിഹോമം
നേരെ തിരുവമ്മന്‍കുന്ന് ഭഗവതി ക്ഷേത്രത്തിലേയ്ക്ക് ചെന്നു. വിഘ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഭഗവതിയ്ക്ക് ഒരു ഗണപതി ഹോമവും പായസവും നേര്‍ത്തു. വഴിപാട് രസീതാക്കി.

വെറും നൂറ് രൂപ
പരിപാടി മാറ്റിവച്ചാല്‍ എന്തൊക്കെ ചെലവുകള്‍ വരും. ഇതിപ്പോള്‍ വെറും നൂറ് രൂപയ്ക്ക് കാര്യം സാധിച്ചു. വഴിപാട് ഫലിച്ചു, മഴ മാറി നിന്നു.

മന്ത്രിയെത്തി
ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയാണ് പ്രതിഭാസംഗമത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തത്. വഴിപാടിന്റെ കഥയൊക്കെ മന്ത്രി അറിഞ്ഞോ ആവോ... ഐഷ പോറ്റി എംഎല്‍എ പ്രതിഭകളെ ആദരിയ്ക്കുകയും ചെയ്തു.

വിശദീകരണം
ഗണപതി ഹോമം നടത്തിയ സംഭവത്തില്‍ ഡിവൈഎഫ്‌ഐ ഇതുവരെ വിശദീകരണമൊന്നും നല്‍കിയിട്ടില്ല. കമ്മിറ്റിയുടെ പേരില്‍ തന്നെ വഴിപാട് ശീട്ടാക്കിയത് കാരണം നിഷേധിയ്ക്കാനും പറ്റാത്ത സ്ഥിതിയാണ്.

കോടിയേരിയുടെ ഏലസ്സ്
കോടിയേരി ബാലകൃഷ്ണന്‍ ഏലസ്സ് ധരിച്ചു എന്ന വിവാദത്തിന് തൊട്ടുപിറകെയാണ് ഡിവൈഎഫ്‌ഐയുടെ ഗണപതിഹോമ വിവാദവും വരുന്നത്.

അത് ഏലസ്സ് അല്ല
കോടിയേരിയുടെ കൈയ്യില്‍ ഉണ്ടായിരുന്നത് ഏലസ്സ് അല്ലെന്ന് തെളിഞ്ഞുകഴിഞ്ഞു. ഇനിയിപ്പോള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയത് ഗണപതിഹോമം അല്ലെന്ന് കൂടി തെളിയുമോ ആവോ
വാര്‍ത്ത കാണാം
ഡിവൈഎഫ്‌ഐയുടെ ഗണപതിഹോമം മാതൃഭൂമി ന്യൂസ് വാര്‍ത്തയാക്കിയപ്പോള്‍.












Click it and Unblock the Notifications