മുസ്ലിങ്ങള്‍ ഹിന്ദുസ്ത്രീയെ നടുറോഡില്‍ കൊലപ്പെടുത്തി; ഡിവൈഎഫ്ഐ തെരുവ് നാടകം വാര്‍ത്തയാക്കി ചാനല്‍, വിവാദം

  • Posted By:
Subscribe to Oneindia Malayalam
മുസ്ലിങ്ങള്‍ ഹിന്ദുസ്ത്രീയെ നടുറോഡില്‍ കൊലപ്പെടുത്തി | Oneindia Malayalam

മലപ്പുറം: ഡിവൈഎഫ്‌ഐ നടത്തിയ തെരുവ് നാടകം തെറ്റായി ചിത്രീകരിച്ച് ചാനല്‍ വിവാദത്തിലായി. സീ ടിവിയാണ് തെരുവ് നാടക ദൃശ്യങ്ങള്‍ തെറ്റായി നല്‍കി പുലിവാല് പിടിച്ചിരിക്കുന്നത. മലപ്പുറം കാളികാവില്‍ അവതരിപ്പിച്ച തെരുവ് നാടകത്തിന്റെ ദൃശ്യങ്ങളാണ് തെറ്റായി ഉപയോഗിച്ചിരിക്കുന്നത്.

ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഡിവൈഎഫ്‌ഐ തെരുസവ് നാടകം അവതരിപ്പിച്ചത്. എന്നാല്‍ ഇതിന്റെ ദൃശ്യങ്ങളും വീഡിയോയും ഉപയേഗിച്ച് ഇടതുപക്ഷ മുസ്ലിംകള്‍ ആര്‍എസ്എസ് അനുഭാവിയായ ഹിന്ദു സ്ത്രീയെ നടുറോഡില്‍ കൊല്ലുന്നു എന്ന ഹെഡ്ഡിങ്ങിലാണ് വാര്‍ത്ത നല്‍കിയത്.

ഡിവൈഎഫ്‌ഐയുടെ തെരുവ് നാടകം

ഡിവൈഎഫ്‌ഐയുടെ തെരുവ് നാടകം

മലപ്പുറത്തെ കാളികാവില്‍ ഡിവൈഎഫ്‌ഐ അവതരിപ്പിച്ച തെരുവ് നാടകമാണ് ചാനല്‍ തെറ്റായി ചിത്രീകരിച്ചത്. തെരുവ് നാടകത്തിലെ ദൃശ്യം കൊലപാതകമായി ചിത്രീകരിക്കുകയായിരുന്നു.

 ഗൗരി ലങ്കേഷ് കൊല

ഗൗരി ലങ്കേഷ് കൊല

എഴുത്തുകാരി ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഡിവൈഎഫ്‌ഐ തെരുവ് നാടകം അവതരിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങളാണ് തെറ്റായി അവതരിപ്പിച്ചത്്.

 ഹിന്ദു സ്ത്രീയെ കൊലപ്പെടുത്തുന്നു

ഹിന്ദു സ്ത്രീയെ കൊലപ്പെടുത്തുന്നു

കേരളത്തിലെ ഇടത് പക്ഷ മുസ്ലീങ്ങള്‍ ആര്‍എസ്എസ് അനുഭാവിയായ ഹിന്ദു സ്ത്രീയെ നടു റോഡില്‍ കൊലപ്പെടുത്തുന്നുവെന്ന തലക്കെട്ടിലായിരുന്നു വാര്‍ത്ത പുറത്തു വന്നത്. ഇതാണ് വിവാദമായത്.

കാറില്‍ നിന്ന് വലിച്ചിറക്കി കൊലപ്പെടുത്തുന്നത്

കാറില്‍ നിന്ന് വലിച്ചിറക്കി കൊലപ്പെടുത്തുന്നത്

സ്ത്രീയെ കാറില്‍ നിന്ന് വലിച്ചിറക്കി വെടിവച്ച് കൊലപ്പെടുത്തുന്ന നാടകത്തിലെ ദൃശ്യങ്ങളാണ് തെറ്റായി ചിത്രീകരിച്ചിരിക്കുന്നത്. ഇതാണ് വിവാദരമായിരിക്കുന്നത്.

വിവാദത്തിലായിരിക്കുന്നത്

വിവാദത്തിലായിരിക്കുന്നത്

സീ ടിവിയാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ച് വിവാദത്തിലായിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ നിന്നാണ് ദൃശ്യങ്ങളെടുത്തിരിക്കുന്നതെന്നാണ് ചാനല്‍ നല്‍കുന്ന വിശദീകരണം.

 വാര്‍ത്ത മുക്കി

വാര്‍ത്ത മുക്കി

വിവാദമായതോടെ ചാനല്‍ വാര്‍ത്ത മുക്കി. എന്നാല്‍ ചാനലിനെതിരെ എംബി രാജേഷ് ഉള്‍പ്പെടെയുളളവര്‍ രംഗത്തെത്തിയിട്ടുണ്ട്.

ജെഎന്‍യുവിലെ വ്യാജ വീഡിയോ

ജെഎന്‍യുവിലെ വ്യാജ വീഡിയോ

ജെഎന്‍യുവിലെ ദേശ ദ്രോഹ മുദ്രാവാക്യത്തിന്റെ വ്യാജ വീഡിയോ നിര്‍മ്മിച്ചത് ഇതേ ചാനലാണെന്നാണ് എബി രാജേഷ് പറയുന്നത്. ചാനലിനെതിരെ ശക്തമായ നടപടി വേണമെന്നാണ് രാജേഷ് ആവശ്യപ്പെട്ടിരിക്കുന്നത്.

പിന്നില്‍ ആര്‍എസ്എസ്

പിന്നില്‍ ആര്‍എസ്എസ്

ഗൗരി ലങ്കഷിന്റേതുള്‍പ്പെടെയുള്ള എല്ലാ കൊലപാതകങ്ങള്‍ക്കും പിന്നില്‍ ആര്‍എസ്എസ് എന്ന് നാടകത്തില്‍ ആരോപിക്കുന്നുണ്ട്. ഇതിന്റെ ദൃശ്യങ്ങളും ചാനല്‍ ഉപയോഗിച്ചിട്ടുണ്ട്.

നിയമനടപടി

നിയമനടപടി

നാടകത്തിലെ പ്രധാന വേഷം അഭിനയിച്ചത് ഡിവൈഎഫ്‌ഐ കാളികാവ് മേഖലാ സെക്രട്ടറി സിടി സക്കറിയയാണ്. തെരുവ് നാടകത്തെ വളച്ചൊടിച്ച ടിവിക്കെതിരെ സംസ്ഥാന ദേശീയ നേതാക്കളുമായി കൂടിയാലോചിച്ച് നിയമ നടപടി സ്വീകരിക്കുമെന്ന് സക്കറിയ പറഞ്ഞു.

English summary
dyfi 's street drama reported as murder channel in controversy
Please Wait while comments are loading...