Get Updates
Get notified of breaking news, exclusive insights, and must-see stories!

'വ്യാജ വാര്‍ത്ത, അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം'; റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയുടെ പേരില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഓണ്‍ലൈന്‍ നല്‍കിയ വാര്‍ത്ത വ്യാജമാണെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു. മനോരമ ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ച ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജുമായുള്ള ദീര്‍ഘമായ അഭിമുഖത്തില്‍ നിന്നും ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്തു നിര്‍മ്മിച്ച വ്യാജ വാര്‍ത്ത വഴി ഡി വൈ എഫ് ഐ യെ അപകീര്‍ത്തിപ്പെടുത്താനുള്ള റിപ്പോര്‍ട്ടര്‍ ചാനലിന്റെ ശ്രമങ്ങള്‍ തള്ളിക്കളയണമെന്ന് ഡി വൈ എഫ് ഐ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

മദ്യവും ലഹരി മരുന്നും ഉപയോഗിക്കുന്നവര്‍ക്ക് അംഗത്വം കൊടുക്കില്ല എന്ന നിലപാടെടുക്കാന്‍ ഡി വൈ എഫ് ഐക്ക് കഴിയില്ല പ്രയോഗികമല്ല എന്ന തലക്കെട്ടിലാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഈ വാര്‍ത്തയ്‌ക്കെതിരെയാണ് ഇപ്പോള്‍ ഡി വൈ എഫ് ഐ രംഗത്തെത്തിയത്. പൊതു മധ്യത്തില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാനാണ് റിപ്പോര്‍ട്ടര്‍ ഓണ്‍ലൈന്‍ വ്യാജവാര്‍ത്ത ചമച്ചതെന്നും ഡി വൈ എഫ് ഐ അറിയിച്ചു. പ്രസ്താവനയുടെ പൂര്‍ണരൂപം.

dyfi

ഡി. വൈ. എഫ്. ഐ സംസ്ഥാന സെക്രട്ടറിയുടെ പേരില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടര്‍ ചാനലിന്റെ വ്യാജ വാര്‍ത്ത തള്ളിക്കളയുക
മനോരമ ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ച ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജുമായുള്ള ദീര്‍ഘമായ അഭിമുഖത്തില്‍ നിന്നും ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്തു നിര്‍മ്മിച്ച വ്യാജ വാര്‍ത്ത വഴി ഡി.വൈ.എഫ്.ഐ യെ അപകീര്‍ത്തിപ്പെടുത്താനുള്ള റിപ്പോര്‍ട്ടര്‍ ചാനലിന്റെ ശ്രമങ്ങള്‍ തള്ളിക്കളയുക.

'മദ്യവും ലഹരി മരുന്നും ഉപയോഗിക്കുന്നവര്‍ക്ക് അംഗത്വം കൊടുക്കില്ല എന്ന നിലപാട് എടുക്കാന്‍ കഴിയില്ലേ' എന്ന ചോദ്യത്തിന് മാസ്സ് മെമ്പര്‍ഷിപ്പ് ചെയ്യുന്ന ഒരു സംഘടനാ എന്ന നിലയില്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ സമയത്ത് അത്തരം പരിശോധനകള്‍ പ്രായോഗികമല്ല എന്നും എന്നാല്‍ സംഘടനയില്‍ അംഗമായി പ്രവര്‍ത്തകരായി കഴിഞ്ഞാല്‍ അത്തരം ശീലങ്ങള്‍ ഉള്ളവരെ തിരുത്തുന്ന നിലപാടാണ് ഡി.വൈ.എഫ്.ഐക്ക് ഉള്ളതെന്നുമാണ് സംസ്ഥാന സെക്രട്ടറി മറുപടി പറഞ്ഞത്. ഇതിനെയാണ് മദ്യവും ലഹരി മരുന്നും ഉപയോഗിക്കുന്നവര്‍ക്ക് അംഗത്വം കൊടുക്കുന്നതിന് തടസ്സമില്ല എന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു എന്ന തലക്കെട്ടോടെ റിപ്പോര്‍ട്ടര്‍ പ്രചരിപ്പിക്കുന്നത്.

സംസ്ഥാനത്തു മാസങ്ങളോളമായി 'ജനകീയ കവചം' എന്ന പേരില്‍ ക്യാമ്പയിനുകളും ' ലഹരിയാകാം കളിയിടങ്ങളോട് ' എന്ന പേരില്‍ കായിക മത്സരങ്ങളും സംഘടിപ്പിച്ചുകൊണ്ട് ല്‍ ലഹരിക്ക് എതിരെ ഡി.വൈ.എഫ് ഐ ശക്തമായി പ്രവര്‍ത്തിക്കുന്നുണ്ട് എന്നും ആ ചോദ്യത്തിനുള്ള മറുപടിയില്‍ പറഞ്ഞിരുന്നു.

അതായത് ലഹരി വ്യാപനത്തിനെതിരെയുള്ള ഡി.വൈ.എഫ്.ഐ യുടെ നിലപാട് യാതൊരു സംശയവും ഇല്ലാത്തവിധം വ്യക്തമാകുന്നതായിരുന്നു പ്രസ്തുത അഭിമുഖത്തിലെ മറുപടി. എന്നിട്ടും പൊതു മധ്യത്തില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാനാണ് റിപ്പോര്‍ട്ടര്‍ ഓണ്‍ലൈന്‍ വ്യാജവാര്‍ത്ത ചമച്ചത്. റേറ്റിംഗിന് വേണ്ടിയും രാഷ്ട്രീയ താല്‍പര്യം മുന്‍നിര്‍ത്തിയും വ്യാജ വാര്‍ത്തകള്‍ നിര്‍മ്മിച്ച് പ്രചരിപ്പിക്കുന്ന മാധ്യമ പ്രവര്‍ത്തനം സമൂഹത്തിന് അപകടമാണെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെകട്ടറിയേറ്റ് പ്രസ്ഥാവിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+