Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍എസ്എസിന്റെ അരമന നടത്തം കോഴിക്കൂട് ലക്ഷ്യം വെച്ചുള്ള കുറുക്കന്റെ നടത്തം: ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: കേരളത്തില്‍ വര്‍ഗീയ വിദ്വേഷ പ്രചരണങ്ങള്‍ സംഘടിപ്പിച്ചു കലാപ കലുഷിതമായ അന്തരീക്ഷത്തിലേക്ക് കൊണ്ടു പോകാന്‍ ഞടട ബി ജെ പി സംഘ പരിവാര്‍ ശക്തികള്‍ തുടര്‍ച്ചയായി പരിശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് ഡി വൈ എഫ് ഐ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇതിന്റെ ഭാഗമായിട്ടാണ് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ നടത്തിയിട്ടുള്ള പത്ര സമ്മേളനത്തില്‍ പറഞ്ഞ ചില കാര്യങ്ങള്‍ മുസ്ലിം സമം ഭീകരവാദി എന്ന തലത്തിലേക്കാണ് കൊണ്ടു പോവുന്നതെന്നും ഡി വൈ എഫ് ഐ പ്രസ്താവനയിലൂടെ അറിയിച്ചു.

ഇന്ത്യയിലും കേരളത്തിലും മതനിരപേക്ഷത ശക്തിപ്പെടുത്താന്‍ ഡി വൈ എഫ് ഐ നേതൃനിരയില്‍ പ്രവര്‍ത്തിച്ച മുഹമ്മദ് റിയാസിനെതിരെ ഹീനമായ ആക്ഷേപമാണ് നടത്തിയത്. ഒരു ജനപ്രതിനിധി കൂടിയായ അദ്ദേഹത്തെ മതം മാത്രം അടിസ്ഥാനപ്പടുത്തി ആക്ഷേപിക്കുന്ന ആര്‍ എസ് എസ് വര്‍ഗ്ഗീയത നവോത്ഥാന കേരളം അംഗീകരിക്കില്ല.

dyfi

ഇന്ത്യയിലാകെ ന്യൂനപക്ഷ വേട്ട നടത്തിയ സംഘ പരിവാര്‍ കേരളത്തിന്റെ സവിശേഷ സാഹചര്യത്തില്‍ ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളായി ക്രിസ്ത്യന്‍ ന്യൂനപക്ഷ പ്രേമവുമായി വന്നിരിക്കയാണ്. ആര്‍ എസ് എസ് മുഖമാസികയായ ഓര്‍ഗനൈസര്‍ ക്രിസ്തുമസ്സ് ആഘോഷത്തെ വിനാശകരമായ ആഘോഷം എന്നാണ് വിശേഷിപ്പിച്ചത്.

ലോകം മുഴുവന്‍ ബഹുമാനിച്ച മദര്‍ തെരേസയെ കള്ളപ്പണക്കാരിയെന്നും അവര്‍ക്ക് നല്‍കിയ ഭാരത രത്‌ന തിരിച്ചെടുക്കണമെന്നും ഇവര്‍ പറഞ്ഞിരുന്നു. കേരളത്തിലെ ക്രിസ്ത്യാനികളെ കുരിശ് കൃഷിക്കാരെന്ന് കെ സുരേന്ദ്രന്‍ മുമ്പ് വിശേഷിപ്പിച്ചിട്ടുണ്ട്. ഒളവണ്ണയില്‍ ഉള്‍പ്പെടെ ക്രിസ്ത്യന്‍ മത വിശ്വാസികള്‍ കേരളത്തിലും ആക്രമിക്കപ്പെട്ടു.

രാജ്യത്തുടനീളം 2022 ല്‍ മാത്രം 598 അക്രമങ്ങള്‍ ക്രിസ്ത്യന്‍ മതസ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും എതിരെ ഉണ്ടായിട്ടുണ്ട്.. ഇവരുടെ ഹീനമായ വര്‍ഗ്ഗീയ പ്രചരണങ്ങളെ പ്രബുദ്ധ കേരളം തുറന്ന് കാട്ടും. രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമങ്ങള്‍ തുറന്ന് കാട്ടാന്‍ ഓര്‍മ്മപ്പെടുത്തല്‍ എന്ന പേരില്‍ ഡി വൈ എഫ് ഐ പരിപാടി സംഘടിപ്പിക്കും.

ആര്‍ എസ് എസ്ിന്റെ അരമന ലക്ഷ്യം വെച്ചുള്ള നടത്തം കോഴിക്കൂട് ലക്ഷ്യം വെച്ചുള്ള കുറുക്കന്റെ നടത്തത്തിന് സമാനമാണ്. ആര്‍ എസ് എസിനെതിരെ പ്രതികരിക്കുന്ന മുസ്ലീം നാമധാരികളെ ഭീകരവാദികളാക്കി ചിത്രീകരിക്കുന്ന ഹീനമായ വര്‍ഗ്ഗീയത കേരളം തിരിച്ചറിയുകയും. ഇത്തരം വര്‍ഗ്ഗീയ പ്രചരണങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടും എന്നും ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും ഡി വൈ എഫ് ഐ സംസ്ഥാന ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+