ജയലക്ഷ്മിയുടെ കല്യാണത്തിനും മാണിസാറിന് കരിങ്കൊടി!
കല്‍പ്പറ്റ: ബാര്‍ കോഴ വിവാദത്തില്‍ ആരോപണ വിധേയനായ കെഎം മാണിയെ അദ്ദേഹത്തിന്റെ സ്വന്തം മണ്ഡലമായ പാലായില്‍ പോലും കാല് കുത്താന്‍ അനുവദിയ്ക്കില്ലെന്നായിരുന്നു ഡിവൈഎഫ്ഐക്കാരുടെ ഭീഷണി. എന്നാല്‍ മാണി ഇപ്പോഴും പാലായില്‍ പൊതുപരിപാടികളിലൊക്കെ പങ്കെടുക്കുന്നുണ്ട്.
എന്നാല്‍ പാലാ വിട്ട് വയനാട്ടിലെത്തിയപ്പോള്‍ ഡിവൈഎഫ്ഐക്കാരുടെ സ്വഭാവം മാറി. മന്ത്രിയെ ശക്തമായി തന്നെ വഴി തടഞ്ഞു. കരിങ്കൊടിയും കാട്ടി. ഇതിന്റെ പേരില്‍ 20 ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

മന്ത്രി പികെ ജയലക്ഷ്മിയുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തയതായിരുന്നു കെഎം മാണി. പൊതുപരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ പ്രതിഷേധിയ്ക്കുന്നതുപോലെ ആണോ ഒരു കല്യാണത്ത് പങ്കെടുമ്പോള്‍ എന്നൊന്നും ആരും ചോദിയക്കരുത്. പണ്ട് പീഡനകേസില്‍ പെട്ട ജഗതി ശ്രീകുമാറിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരം കൈമാറാന്‍ വിസമ്മതിച്ച സാക്ഷാല്‍ വിഎസ് അച്യുതാനന്ദനും സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും വരെ പങ്കെടുത്ത കല്യാണമാണ്. അവിടേയും മാണിയ്ക്ക് കരിങ്കൊടി .
മാണി രാജി വയ്ക്കണം എന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു ഡിവൈഎഫ്ഐയുടെ പ്രതിഷേധം . നടവയലില്‍ എത്തിയപ്പോഴായിരുന്നു കരിങ്കൊടിയുമായി ഒരു സംഘം റോഡിലെത്തിയത് .
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications