കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലക്ഷ്മിയുടെ കല്യാണത്തിനും മാണിസാറിന് കരിങ്കൊടി!

  • By Soorya Chandran
Google Oneindia Malayalam News

കല്‍പ്പറ്റ: ബാര്‍ കോഴ വിവാദത്തില്‍ ആരോപണ വിധേയനായ കെഎം മാണിയെ അദ്ദേഹത്തിന്റെ സ്വന്തം മണ്ഡലമായ പാലായില്‍ പോലും കാല് കുത്താന്‍ അനുവദിയ്ക്കില്ലെന്നായിരുന്നു ഡിവൈഎഫ്‌ഐക്കാരുടെ ഭീഷണി. എന്നാല്‍ മാണി ഇപ്പോഴും പാലായില്‍ പൊതുപരിപാടികളിലൊക്കെ പങ്കെടുക്കുന്നുണ്ട്.

എന്നാല്‍ പാലാ വിട്ട് വയനാട്ടിലെത്തിയപ്പോള്‍ ഡിവൈഎഫ്‌ഐക്കാരുടെ സ്വഭാവം മാറി. മന്ത്രിയെ ശക്തമായി തന്നെ വഴി തടഞ്ഞു. കരിങ്കൊടിയും കാട്ടി. ഇതിന്റെ പേരില്‍ 20 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

KM Mani

മന്ത്രി പികെ ജയലക്ഷ്മിയുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തയതായിരുന്നു കെഎം മാണി. പൊതുപരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ പ്രതിഷേധിയ്ക്കുന്നതുപോലെ ആണോ ഒരു കല്യാണത്ത് പങ്കെടുമ്പോള്‍ എന്നൊന്നും ആരും ചോദിയക്കരുത്. പണ്ട് പീഡനകേസില്‍ പെട്ട ജഗതി ശ്രീകുമാറിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം കൈമാറാന്‍ വിസമ്മതിച്ച സാക്ഷാല്‍ വിഎസ് അച്യുതാനന്ദനും സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും വരെ പങ്കെടുത്ത കല്യാണമാണ്. അവിടേയും മാണിയ്ക്ക് കരിങ്കൊടി .

മാണി രാജി വയ്ക്കണം എന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം . നടവയലില്‍ എത്തിയപ്പോഴായിരുന്നു കരിങ്കൊടിയുമായി ഒരു സംഘം റോഡിലെത്തിയത് .

English summary
DYFI staged black flag protest against KM Mani. KM Mani was in Wayanad to attend the marriage of Minister PK Jayalakshmi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X