കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിവൈഎഫ്‌ഐയ്ക്ക് പുതിയ ഭാരവാഹികള്‍... എഎ റഹീം സെക്രട്ടറി, എസ് സതീഷ് പ്രസിഡന്റ്, എസ്‌കെ സജീഷ് ട്രഷറര്‍

Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോട് നടക്കുന്ന ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. എഎ റഹീം ആണ് പുതിയ സംസ്ഥാന സെക്രട്ടറി. എസ് സതീഷിനെ സംസ്ഥാന പ്രസിഡന്റ് ആയും എസ്‌കെ സജീഷിനെ ട്രഷറര്‍ ആയും തിരഞ്ഞെടുത്തു.

ചിന്ത ജെറോം സംഘടനക്ക് ചീത്തപ്പേരുണ്ടാക്കുന്നു; സംസ്ഥാനസമ്മേളനത്തില്‍ ചിന്തക്കെതിരെ രൂക്ഷവിമര്‍ശനംചിന്ത ജെറോം സംഘടനക്ക് ചീത്തപ്പേരുണ്ടാക്കുന്നു; സംസ്ഥാനസമ്മേളനത്തില്‍ ചിന്തക്കെതിരെ രൂക്ഷവിമര്‍ശനം

പി നിഖില്‍, കെ രഫീഖ്, പിബി അനൂപ്, ചിന്ത ജെറോം, വികെ സനോജ് എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും മനു സി പുളിക്കല്‍, കെ പ്രേം കുമാര്‍, കെയു ജനീഷ് കുമാര്‍, എം വിജിന്‍ എന്നിവരെ വൈസ് പ്രസിഡന്റുമാരായും തിരഞ്ഞെടുത്തിട്ടുണ്ട്. ഭാരവാഹിത്വത്തില്‍ സ്ത്രീ സാന്നിധ്യമായി ചിന്ത ജെറോം മാത്രമേ ഉള്ളൂ.

DYFI

സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എഎ റഹീം ചാനല്‍ ചര്‍ച്ചകളിലെ സ്ഥിരം സാന്നിധ്യമാണ്. അഭിഭാഷകനായ റഹീം നിലവില്‍ ഡിവൈഎഫ്‌ഐ കേന്ദ്രക്കമ്മിറ്റി അംഗമാണ്. സംസ്ഥാന പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട എസ് സതീഷ് സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗമാണ്. ഡിവൈഎഫ്‌ഐ എറണാകുളം ജില്ലാ സെക്രട്ടറിയും സംസ്ഥാന ജോയിന്റ് സെക്രട്ടറിയും ആയിരുന്നു. യുവജനക്ഷേമ ബോര്‍ഡ് അംഗവും ആണ്.

ഡിവൈഎഫ്‌ഐയെ കണ്ടു പഠിക്കൂ.. സമ്മേളനത്തില്‍ പ്രതിനിധികളായി നാല് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്ഡിവൈഎഫ്‌ഐയെ കണ്ടു പഠിക്കൂ.. സമ്മേളനത്തില്‍ പ്രതിനിധികളായി നാല് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്

സിജെ സജിത്ത്, പികെ മുബഷീർ, ഡോ പ്രിൻസി കുര്യാക്കോസ്, രമേഷ് കൃഷ്ണൻ, സജേഷ് ശശി, എസ്ആർ അരുൺ ബാബു, കെപി പ്രമോഷ്, കെ ഷാജർ, ജെഎസ് ഷിജുഖാൻ, വി വസീഫ്, ജെയ്‌ക് സി തോമസ്, എസ് കവിത എന്നിവരാണ്‌ സെക്രട്ടറിയേറ്റ് അംഗങ്ങൾ. 90 അംഗ സംസ്ഥാന സമിതിയേയും തിരഞ്ഞെടുത്തിട്ടുണ്ട്.

English summary
DYFI state conference: New office bearers elected
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X