• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പീഡിപ്പിക്കാൻ കോൺഗ്രസ്സുകാർക്ക് അവകാശമുണ്ട് എന്ന് ആധികാരികമായി പ്രഖ്യാപിക്കുന്ന വാക്കുകൾ- എഎ റഹീം

തിരുവനന്തപുരം: വാർത്താ സമ്മേളനത്തിനിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ വിവാദ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം. ഡിവൈഎഫ്ഐക്കാർക്ക് മാത്രമേ പീഡിപ്പിക്കാൻ പറ്റൂ എന്ന് എവിടെയെങ്കിലും എഴുതിവച്ചിട്ടുണ്ടോ എന്നതായിരുന്നു ചെന്നിത്തലയുടെ വിവാദ പരാമർശം. തിരുവനന്തപുരത്ത് കോൺഗ്രസ് അനുകൂല സംഘടനയിലെ അംഗമായ ഹെൽത്ത് ഇൻസ്പെക്ടർ യുവതിയെ അതിക്രൂരമായി പീഡിപ്പിച്ചത് സംബന്ധിച്ച ചോദ്യത്തോടായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

'ഡിവൈഎഫ്‌ഐക്കാർക്കേ പീഡിപ്പിക്കാൻ പറ്റൂ എന്ന് എഴുതിവച്ചിട്ടുണ്ടോ'... വിവാദ പരാമര്‍ശവുമായി ചെന്നിത്തല

ചെന്നിത്തലയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീമും രംഗത്തെത്തിയിട്ടുണ്ട്. പീഡിപ്പിക്കാൻ കോൺഗ്രസ്സുകാർക്ക് അവകാശമുണ്ട് എന്ന് ആധികാരികമായി പ്രഖ്യാപിക്കുന്ന വാക്കുകളാണ് രമേശ് ചെന്നിത്തലയുടേത് എന്നാണ് എഎ റഹീം ഫേസ്ബുക്കിൽ എഴുതിയത്.

വഷളൻ ചിരിയുടെ അകന്പടിയോടെ

വഷളൻ ചിരിയുടെ അകന്പടിയോടെ

"ഡിവൈഎഫ്ഐ ക്കാർക്ക് മാത്രമേ പീഡിപ്പിക്കാൻ പറ്റൂ എന്ന്

എവിടെയെങ്കിലും എഴുതി വച്ചിട്ടുണ്ടോ?

വഷളൻ ചിരിയുടെ അകമ്പടിയോടെ പ്രതിപക്ഷ നേതാവ് കേരളത്തോടെ പറഞ്ഞതാണ് ഈ വാക്കുകൾ.

"പീഡിപ്പിക്കാൻ കോൺഗ്രസ്സുകാർക്ക് അവകാശമുണ്ട്"'എന്ന് ആധികാരികമായി പ്രഖ്യാപിക്കുന്ന വാക്കുകൾ. !!

ചോദ്യം ശരിവച്ചു

ചോദ്യം ശരിവച്ചു

മാത്രവുമല്ല, ഈ പ്രതികരണത്തിലൂടെ, പീഡനം

നടത്തിയ പ്രതിയുടെ രാഷ്ട്രീയ ബന്ധം സംബന്ധിച്ച മാധ്യമ പ്രവർത്തകന്റെ ചോദ്യം അദ്ദേഹം ശരി വയ്ക്കുകയാണ് ചെയ്തത്.

പീഡനത്തെ ലളിതവത്കരിച്ചു

പീഡനത്തെ ലളിതവത്കരിച്ചു

ഒരു യുവതി പീഡിപ്പിക്കപ്പെട്ട സംഭവം. അതിലെ പ്രതി കോൺഗ്രസ്സ് നേതൃത്വം നൽകുന്ന യൂണിയൻ അംഗം ആണ്. ഇതായിരുന്നു മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് ആധാരം. അതിന് അദ്ദേഹം പറഞ്ഞ മറുപടി എത്രമേൽ സ്ത്രീ വിരുദ്ധമാണ്. പീഡനത്തെ ലളിത വൽക്കരിക്കുകയാണ് അദ്ദേഹം.

ശക്തമായ പ്രതിഷേധം ഈ സ്ത്രീ വിരുദ്ധ പ്രതികരണത്തിനെതിരെ ഉയരണം.

പ്രതിപക്ഷ നേതാവ്

പ്രതിപക്ഷ നേതാവ്

പറയുന്നത് പ്രതിപക്ഷ നേതാവാണ്.

എത്ര നെഗറ്റീവ് ആയ പരാമർശം ആണ് ഇദ്ദേഹം ഓരോ ദിവസവും ആവർത്തിക്കുന്നത്. മറ്റുള്ളവരൊക്കെ പീഡിപ്പിക്കുന്നു അതുകൊണ്ട് ഞങ്ങൾക്കും ആകാം എന്ന് ഉത്തരവാദിത്തപ്പെട്ട കസേരയിൽ ഇരുന്ന് പറയുകയാണ് അദ്ദേഹം

ഡിവൈഎഫ്ഐയെ സംബന്ധിച്ച്

ഡിവൈഎഫ്ഐയെ സംബന്ധിച്ച്

ഡിവൈഎഫ്ഐയെ അദ്ദേഹം പരാമർശിച്ചതിനെ സംബന്ധിച്ച്::

രമേശ് ചെന്നിത്തല വഷളത്തരം പറഞ്ഞാൽ ഉടഞ്ഞു പോകുന്നതല്ല ഡിവൈഎഫ്ഐ യുടെ മഹത്വം. ത്യാഗ നിർഭരതയുടെ അടയാളമാണ് ചുവന്ന നക്ഷത്രവും ചുവന്ന അക്ഷരങ്ങളും പതിഞ്ഞ ഈ വെള്ളക്കൊടി.

cmsvideo
  Ramesh chennithala's black humour went wrong | Oneindia Malayalam
  ദുർഗന്ധമുള്ള പ്രതികരണങ്ങൾ

  ദുർഗന്ധമുള്ള പ്രതികരണങ്ങൾ

  കോൺഗ്രസ്സ് കൊന്നു തള്ളിയ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരുടെ ഖബറുകളിലെ മണ്ണിന്റെ നനവ് ഇപ്പോഴും

  വിട്ടു മാറിയിട്ടില്ല. ഉറ്റവരുടെ കണ്ണുകൾ തോർന്നിട്ടില്ല. രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ കൊന്നു തള്ളിയിട്ടും പകയടങ്ങാതെ ആ രണ്ട് ചെറുപ്പക്കാരെ തുടർച്ചയായി വ്യക്തി ഹത്യ നടത്താൻ ഉപയോഗിച്ച അതേ നാവിൽ നിന്നും ഇതിനേക്കാൾ ദുർഗന്ധമുള്ള പ്രതികരണങ്ങൾ മാത്രമേ ഇനിയും കേരളം പ്രതീക്ഷിക്കുന്നുള്ളൂ.കൊലയാളികളെപ്പോലെ ക്രൂരമായാണ് താങ്കളും സഹപ്രവർത്തകരും ആ കുടുംബത്തോട് പെരുമാറിയത്.

  പീഡിപ്പിച്ച പ്രതിയേക്കാൾ തരംതാഴരുത്

  ഇന്നത്തെ, താങ്കളുടെ പ്രതികരണം

  ഡിവൈഎഫ്ഐ യെ അല്ല,

  കേരളത്തിലെ സ്ത്രീത്വത്തിനെതിരായ അധിക്ഷേപമാണ്.

  പീഡിപ്പിച്ച പ്രതിയേക്കാൾ, താങ്കൾ തരം താഴരുത്. ഇരിക്കുന്നത് പ്രതിപക്ഷ നേതാവിന്റെ കസേരയിലാണ്. ഉണ്ണുന്നത്, ഉറങ്ങുന്നത്, ജനങ്ങളുടെ ചിലവിലാണ്. ഓർമ്മ വേണം.

  English summary
  DYFI State Secretary AA Rahim against Ramesh Chennithala's Misogynistic remarks
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X