Get Updates
Get notified of breaking news, exclusive insights, and must-see stories!

'സ്വന്തം മകനെ കുഴൽപ്പണം കടത്താൻ ഉപയോഗിച്ച സുരേന്ദ്രൻ ഉപദേശിക്കേണ്ട', മറുപടിയുമായി ഡിവൈഎഫ്ഐ

തിരുവനന്തപുരം: സിപിഎമ്മിന്റെ യുവജന സംഘടനയായ ഡിവൈഎഫ്‌ഐക്ക് എതിരെയുളള ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പരിഹാസത്തിന് മറുപടിയുമായി സംഘടനയുടെ സംസ്ഥാന സെക്രട്ടറി വികെ സനോജ്. ഡിവൈഎഫ്‌ഐ പ്രധാനമന്ത്രിയോട് 100 ചോദ്യങ്ങള്‍ ചോദിച്ചതിന്റെ പേരിലാണ് ഈ അവഹേളനമെന്ന് വികെ സനോജ് പ്രതികരിച്ചു.

വികെ സനോജിന്റെ ഫേസ്ബുക്ക് കുറിപ്പ്: ' രാജ്യം നേരിടുന്ന ഗുരുതരമായ വിഷയങ്ങൾ ഉയർത്തി പ്രധാനമന്ത്രിയോട് നൂറ് ചോദ്യങ്ങൾ ചോദിച്ച ഡിവൈഎഫ്ഐയെ അവഹേളിക്കാനാണ് വഷളൻ പ്രസ്ഥാവനകൾ ഇറക്കി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ശ്രമിക്കുന്നത്. കേരളത്തിലെ ആശുപത്രികളിൽ ഡിവൈഎഫ്ഐ നേതൃത്വത്തിൽ നടക്കുന്ന ഹൃദയപൂർവ്വം ഭക്ഷണ വിതരണ പരിപാടിയെ തീറ്റ മത്സരം എന്നാണ് സുരേന്ദ്രൻ വിശേഷിപ്പിച്ചത്.

vk sanoj

ജാതിമത രാഷ്ട്രീയ ഭേദമന്യേ ലക്ഷക്കണക്കിന് സാധാരണക്കാരായ രോഗികളും കൂട്ടിരിപ്പുകാർക്കും ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് ആശ്വാസമാണ്.
കെ സുരേന്ദ്രന്റെ അവഹേളനം ഈ സാധാരണക്കാരോടുള്ള വെല്ലുവിളിയാണ്.
രാജ്യത്ത് ബി ജെ പി ജനങ്ങളുടെ ഭക്ഷണം മുടക്കി ആഗോള പട്ടിണി സൂചികയിൽ നൂറ്റിയേഴാം സ്ഥാനത്ത് എത്തിച്ചു. എന്നാൽ ഡി വൈ എഫ് ഐ ജനങ്ങൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നു.

സ്വന്തം മകനെ കുഴൽപ്പണം കടത്താൻ ഉപയോഗിക്കുകയും പിൻവാതിൽ വഴി കേന്ദ്ര ഗവൺമെൻറ് സ്ഥാപനത്തിൽ അനധികൃത നിയമനം സമ്പാദിക്കുകയും ചെയ്ത സുരേന്ദ്രൻ ഡിവൈഎഫ്ഐയെ സമരം ചെയ്യാൻ ഉപദേശിക്കേണ്ട. കേരളത്തിൽ പ്രധാനമന്ത്രി എത്തുമ്പോൾ ഇന്ത്യയിലെ രൂക്ഷമായ തൊഴിലില്ലായ്മയ്ക്കെതിരെയും റെയിൽവേയിലെ ഒഴിവുകൾ നികത്താത്തതിനെതിരെയും തിരുവനന്തപുരം വിമാനത്താവളം വിൽപ്പന നടത്തിയതിനെതിരെയും ബിഎസ്എൻഎൽ തകർത്തതിനെതിരെയും കരാർവത്ക്കരണത്തിനെതിരെയും ഉൾപ്പെടെ നിരവധി വിഷയങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ട് സമരം ചെയ്യാൻ യുവമോർച്ചയെ ഉപദേശിക്കുകയാണ് കെ.സുരേന്ദ്രൻ ചെയ്യേണ്ടത്'.

വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും കെ സുരേന്ദ്രന് പരോക്ഷ മറുപടിയുമായി രംഗത്ത് വന്നിട്ടുണ്ട്. ലോകലഹരി വിരുദ്ധ ദിനത്തിൽ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ട് എഎ റഹീം പങ്കുവെച്ച പോസ്റ്റർ ആണ് വി ശിവൻ കുട്ടി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചുമ്മാതല്ല ഡിവൈഎഫ്ഐക്കാരോട് ഇത്ര കലിപ്പ് എന്നും മന്ത്രി പരിഹാസരൂപേണ കുറിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന യുവം പരിപാടിയെ കുറിച്ച് വിശദീകരിക്കാന്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് കെ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐയെ അധിക്ഷേപിച്ചത്. ഡിവൈഎഫ്‌ഐ ഇപ്പോള്‍ ചെയ്യുന്ന സാമൂഹിക പ്രവര്‍ത്തനങ്ങള്‍ തീറ്റമത്സരവും കമ്പവലിയും മാത്രമാണ് എന്നാണ് കെ സുരേന്ദ്രന്‍ പറഞ്ഞത്.

യുവം പരിപാടിക്ക് എതിരെ എന്തോ ചെയ്യാന്‍ പോകുന്നുവെന്ന് പറയുന്ന ഡിവൈഎഫ്‌ഐ ആദ്യം പിണറായി വിജയനെ കണ്ട് കേരളത്തില്‍ നടക്കുന്ന അഴിമതിയെ കുറിച്ചും യുവജന കമ്മീഷന്‍ അടക്കം നടത്തുന്ന കൊള്ളകളെ കുറിച്ചും പിന്‍വാതില്‍ നിയമനത്തിന് എതിരെയും നിവേദനം നല്‍കുകയാണ്. അതിന് അവര്‍ക്ക് മുട്ടിടിക്കും. ഡിവൈഎഫ്‌ഐ ഇപ്പോള്‍ കുറേ സ്ഥലങ്ങളില്‍ ചോറ് കൊടുക്കുന്നുവെന്ന് പറയുന്നു, തീറ്റമത്സരവും കമ്പ വലിയും സംഘടിപ്പിക്കുന്നു. ഇതല്ലാതെ വേറെ എന്തെങ്കിലും സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ ഡിവൈഎഫ്‌ഐ ചെയ്യുന്നുണ്ടോ എന്ന് കെ സുരേന്ദ്രന്‍ പരിഹസിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+