Get Updates
Get notified of breaking news, exclusive insights, and must-see stories!

'യൂത്ത് കോൺഗ്രസ് ജീവനോടെയുണ്ടെന്ന് തെളിയിക്കാനുള്ള പെടാപ്പാട്', കെ റെയിൽ സമരത്തിനെതിരെ വികെ സനോജ്

കണ്ണൂർ: യൂത്ത് കോൺഗ്രസിന്റെ കെ റെയിൽ വിരുദ്ധ സമരത്തിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് രംഗത്ത്. കൊല്ലത്തും കോഴിക്കോടും അടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ കെ.റെയിൽ അതിരടയാള കുറ്റികൾ പറിച്ച് സമരം നടത്തിയിരുന്നു. ചത്ത അവസ്ഥയിലുളള യൂത്ത് കോൺഗ്രസുകാർ കെ.റെയിന്റെ കുറ്റിപറിച്ച് ശ്വാസമുണ്ടെന്നു തെളിയിക്കാനുള്ള ശ്രമമാണെങ്കിൽ ജനങ്ങൾ അവർക്ക് റീത്ത് സമർപ്പിക്കുന്ന ജോലി കൂടി ഏറ്റെടുക്കുമെന്ന് വികെ സനോജ് പ്രതികരിച്ചു.

വികെ സനോജിന്റെ ഫേസ്ബുക്ക് കുറിപ്പ്: '' യൂത്ത് കോൺഗ്രസിന്റെ സിൽവർ ലൈൻ വിരുദ്ധ സമരാഭാസം സംഘടന ജീവനോടെയുണ്ടെന്ന് തെളിയിക്കാനുള്ള പെടാപ്പാടിന്റെ പ്രതിഫലനം മാത്രമാണ്. കേരളത്തിന്റെ ഭാവി വികസനത്തിന്റെ ദിശാ സൂചകമായി മാറാൻ പോകുന്ന സിൽവർ ലൈൻ പദ്ധതിയെ സങ്കുചിത രാഷ്‌ട്രീയ ലക്ഷ്യത്തോടെ തകർക്കാനുള്ള ശ്രമം കേരളം ഒറ്റക്കെട്ടായി നേരിടും. കോൺഗ്രസ് നേതാവും എം.പിയുമായ കൊടിക്കുന്നിൽ സുരേഷാണ് യൂത്ത് കോൺഗ്രസ് എന്നൊരു സംഘടന ഇന്ന് ജീവിച്ചിരിപ്പില്ല എന്ന് പ്രസ്താവന നടത്തിയത്.

vk

ചത്ത അവസ്ഥയിലാണെന്ന് കോൺഗ്രസ്സ് നേതാക്കൾ തന്നെ സാക്ഷ്യം പറഞ്ഞ യൂത്ത് കോൺഗ്രസുകാർ കെ.റെയിന്റെ കുറ്റിപറിച്ച് ശ്വാസമുണ്ടെന്നു തെളിയിക്കാനുള്ള ശ്രമമാണെങ്കിൽ ജനങ്ങൾ അവർക്ക് റീത്ത് സമർപ്പിക്കുന്ന ജോലി കൂടി ഏറ്റെടുക്കും.
കെ.റെയിൽ അതിരടയാള കുറ്റികൾ പറിച്ചെറിയുന്ന യൂത്ത് കോൺഗ്രസുകാർ കുറ്റി തിരികെ സ്ഥാപിക്കാനുള്ള ചെലവുകൾക്കായി പണപ്പിരിവുമായി ഉടനെ ഇറങ്ങേണ്ടി വരും. തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്ത് ജനങ്ങളുടെ അംഗീകാരം ലഭിച്ച സിൽവർ ലൈൻ പദ്ധതി ഈ നാടിനായി നടപ്പിലാക്കുക എന്നത് ഇടതുപക്ഷ സർക്കാറിന്റെ ചുമതലയാണ്. നാടിന്റെ വികസനത്തിനായുള്ള പദ്ധതികൾക്ക് പിന്തുണ നൽകുക എന്നതും ജനങ്ങളുടെ ആശങ്കകൾ ദൂരീകരിക്കുക എന്നതുമാണ് ഉത്തരവാദിത്വമുള്ള ഒരു യുവജന സംഘടന ചെയ്യേണ്ടത്.

പദ്ധതിക്കായി സ്ഥലം വിട്ടു കൊടുക്കുന്ന ജനങ്ങൾക്ക് വൈകാരികമായ എതിർപ്പുകൾ ഉണ്ടാകുക സ്വാഭാവികമാണ്. അവരുടെ ആശങ്കകളും വികാരങ്ങളും പരിഗണിക്കുക എന്നതും കൃത്യമായ നഷ്ടപരിഹാരം ലഭിക്കുക എന്നതും പരമപ്രധാനവുമാണ്. അക്കാര്യം സർക്കാർ ആവർത്തിച്ച് ഉറപ്പ് നൽകിയ കാര്യമാണ്. ചർച്ചയ്ക്ക് സർക്കാർ തന്നെ മുൻകൈ എടുക്കുകയും ചെയ്യുന്നു. എന്നാൽ ജനങ്ങളുടെ ആശങ്കയും വികാരവും മുതലെടുത്ത് നാടിനെ കലാപാന്തരീക്ഷത്തിലേക്ക് തള്ളി വിട്ട് പദ്ധതിയെ തകർക്കാനും തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യം നേടാനുമാണ് യൂത്ത് കോൺഗ്രസ് ശ്രമിക്കുന്നത്. അതിനായി ഏത് വർഗ്ഗീയ ശക്തികളുടേയും കൈ പിടിക്കുന്ന യൂത്ത് കോൺഗ്രസ് നിലപാട് അങ്ങേയറ്റം ജനാധിപത്യ വിരുദ്ധവും അപകടകരവുമാണ്.

തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ കൂടെയുള്ളവരുടെ പല്ല് പറിച്ചു ശക്തി പ്രകടനം നടത്തുന്ന യൂത്ത് കോൺഗ്രസുകാർ ആ ഓർമ്മയിൽ കെ.റെയിൽ കല്ലുകൾ പറിക്കാനിറങ്ങിയാൽ നാടിന്റെ പുരോഗതിയും വികസനവും ഉറപ്പാക്കാൻ നാട്ടുകാർ മുന്നിട്ടിറങ്ങുമെന്ന് ഓർമിപ്പിക്കുന്നു. കേരളത്തിന്റെ വികസനത്തെ തുരങ്കം വെക്കുന്നവർക്ക് അപ്പോൾ കുറ്റിയും പറിച്ച് ഓടേണ്ടി വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+