'ഇനിയും ആവർത്തിച്ചാൽ കൈയും കെട്ടി നോക്കിയിരിക്കില്ല'; ആർഎസ്എസിന് ഡിവൈഎഫ്ഐയുടെ മുന്നറിയിപ്പ്
സിപിഐഎം തിരുവനന്തപുരം ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തില്‍ കടുത്ത പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ. നാടിന്റെ സമാധാനന്തരീക്ഷം തകര്‍ക്കാനാണ് ആര്‍എസ്എസ് പദ്ധതി.ഇനിയും അക്രമം ആവര്‍ത്തിക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ കൈയ്യും കെട്ടി നോക്കിയിരിക്കില്ലന്നും ഡിവൈഎഫ്‌ഐ ജില്ല കമ്മിറ്റി വ്യക്തമാക്കി.
ഡിവൈഎഫ്ഐ ജില്ല കമ്മിറ്റിയുടെ പ്രസ്താവന: 'തുടര്‍ച്ചയായ അക്രമങ്ങളിലൂടെ അത്യന്തം പ്രകോപനപരമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ആര്‍എസ്എസ്. പുരോഗമന പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകര്‍ക്കു നേരെ കായികാക്രമണം നടത്തിയും പുരോഗമന പ്രസ്ഥാനങ്ങളുടെ ഓഫീസിനും നേതാക്കളുടെ വീടിന് നേരെയും അക്രമം അഴിച്ചു വിട്ടും നാടിന്റെ സമാധാനന്തരീക്ഷം തകര്‍ക്കാനാണ് ആര്‍എസ്എസ് പദ്ധതി. ഇനിയും അക്രമം ആവര്‍ത്തിക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ കൈയ്യും കെട്ടി നോക്കിയിരിക്കില്ലെന്നും ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരുമെന്നു ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി വ്യക്തമാക്കി'.

'സിപിഐഎം ജില്ല കമ്മിറ്റി ഓഫീസിനെതിരെ നടന്ന അതിക്രമത്തിന്റെ തുടര്‍ച്ചയായിട്ടാണ് ആനാവൂര്‍ നാഗപ്പന്റെ വീടിന് നേര്‍ക്കും ആക്രമണം നടത്തിയത്. ഇത് അതീവ ഗൗരവമുള്ള വിഷയമാണ്. ജില്ലയിലെ മതനിരപേക്ഷ-ജനാധിപത്യ വിശ്വാസികളുടെ മുഴുവന്‍ സമാദരണീയനായ നേതാവാണ് ആനാവൂര്‍ നാഗപ്പന്‍. വര്‍ഗീയ ശക്തികള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന ജനനേതാവാണ് അദ്ദേഹം.'

സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തെ എതിര്‍ക്കുന്നവരെ ആക്രമിക്കുക എന്ന പതിവ് രീതിയാണ് ഇവിടെയും അവര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് ഡിവൈഎഫ്‌ഐ പ്രസ്താവനയില്‍ പറഞ്ഞു.ആനാവൂര്‍ നാഗപ്പന്റെ വീടിന് നേരെ അതിക്രമം നടത്തിയ ക്രിമിനലുകള്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ഷിജൂഖാന്‍, പ്രസിഡന്റ് വി. അനൂപ് എന്നിവര്‍ ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു മേട്ടുക്കടയിലുള്ള ജില്ലാ കമ്മിറ്റി ഓഫീസിന് നേകെ ആക്രമണം നടന്നത്.

മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം ഓഫീസിന് നേരെ കല്ലെറിയുകയായിരുന്നു. ആക്രമണത്തില്‍ ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന ജില്ലാ സെക്രട്ടറിയുടെ കാറിന് കേടുപാടുണ്ടായി. അക്രമികള്‍ ബൈക്ക് നിർത്താതെ കല്ലെറിഞ്ഞ് മേട്ടുക്കട ഭാഗത്തേക്ക് പോയി എന്നാണ് ഓഫീസ് ജീവനക്കാർ പറയുന്നത്. മൂന്ന് ബൈക്കിൽ ആറ് പേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നത്.

ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ രണ്ട് പോലീസുകാര്‍ കാവൽ ഉണ്ടായിരുന്നു. അക്രമികളെ പിടിക്കാന്‍ പോലീസുകാർ പിന്നാലെ ഓടിയെങ്കിലും രക്ഷപെടുകയായിരുന്നു. ഇതിന് തൊട്ടുപിന്നാലെ ശനിയാഴ്ച രാത്രിയാണ് നെയ്യാറ്റിന്‍കരയ്ക്ക് സമീപം ആനാവൂർ നാഗപ്പന്റെ വീടിന് നേരെ ഒരു സംഘം കല്ലേറ് നടത്തിയത്. വാഹനത്തിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്.കല്ലേറില്‍ വീടിന്റെ ജനല്‍ചില്ലുകള്‍ക്കും മുന്‍വശത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിനും കേടുപാടുണ്ടായി. സംഭവത്തില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധിച്ചു.
ക്യൂട്ട് മീര... പുത്തൻ ഫോട്ടോഷൂട്ടിൽ സുന്ദരിയായി മീര നന്ദൻ ... കാണാം ചിത്രങ്ങൾ












Click it and Unblock the Notifications