പരപ്പനങ്ങാടിയിലെ സദാചാര പോലീസുകാര്‍ക്കെതിരെ ഡിവൈഎഫ്ഐയുടെ 'ചായകുടിസമരം'
പരപ്പനങ്ങാടി: പരപ്പനങ്ങാടിയിലെ സദാചാര പോലീസുകാര്‍ക്കെതിരെ ഡിവൈഎഫ്ഐ നേരിട്ട് രംഗത്തെത്തുന്നു. ചായകുടിസമരം എന്ന കൂട്ടായ്മയൊരുക്കിയാണ് ഡിവൈഎഫ്ഐ പ്രതിഷേധിക്കുന്നത്.
ഹോട്ടലില്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ച യുവാവിനേയും യുവതിയേയും ഒരു സംഘം കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവത്തിനോടുള്ള പ്രതിഷേധമായിട്ടാണ് ഈ പരിപാടി. ടീ ഓഫ് ഫ്രണ്ട്ഷിപ്പ് എന്നാണ് പരിപാടിക്ക് പേരിട്ടിരിക്കുന്നത്.

പരപ്പനങ്ങാടിയിലെ ഒരു ഹോട്ടലിന് മുന്നില്‍ വച്ചായിരുന്നു സദാചാര പോലീസുകാരുടെ അഴിഞ്ഞാട്ടം. മുസ്ലീം സമുദായത്തില്‍ പെട്ട യുവതി ഹിന്ദു സമുദായത്തില്‍ പെട്ട യുവാവിനൊപ്പം ബൈക്കില്‍ എത്തി ഒരുമിച്ച് ഭക്ഷണം കഴിച്ചതായിരുന്നു സദാചാര പോലീസുകാരെ ചൊടിപ്പിച്ചത്.
അക്രമം നടന്ന ഹോട്ടലിന് മുന്നില്‍ വച്ച് തന്നെയാണ് ഡിവൈഎഫ്ഐയുടെ ചായകുടി കൂട്ടായ്മയും നടത്തുന്നത്. നവംബര്‍ 29 ശനിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെ പരിപാടി തുടങ്ങും. വിവിധ മതേതര യുവജന സംഘടനകളേയും സാംസ്കാരിക പ്രവര്‍ത്തകരേയും പങ്കെടുപ്പിച്ചുകൊണ്ടായിരിക്കും പരിപാടി.
വിവിധ ജാതി-മതങ്ങളില്‍ നിന്നുള്ള പുരുഷന്മാരും സ്ത്രീകളും ഒരുമിച്ചിരുന്ന് ചായകുടിച്ചുകൊണ്ടാണ് പ്രതിഷേധിക്കുക. സാംസ്കാരിക പരിപാടികളും ഉണ്ടാകും.
വ്യത്യസ്ത സമുദായങ്ങളില്‍ പെട്ട പുരുഷനും സ്ത്രീക്കും സ്വതന്ത്രമായി സംസാരിക്കാന്‍ പോലും സാധിക്കാത്ത സാഹചര്യമാണ് ഇവിടെ സൃഷ്ടിക്കപ്പെടുന്നത് എന്നാണ് ഡിവൈഎഫ്ഐ പറയുന്നത്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications