കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരപ്പനങ്ങാടിയിലെ സദാചാര പോലീസുകാര്‍ക്കെതിരെ ഡിവൈഎഫ്‌ഐയുടെ 'ചായകുടിസമരം'

  • By Soorya Chandran
Google Oneindia Malayalam News

പരപ്പനങ്ങാടി: പരപ്പനങ്ങാടിയിലെ സദാചാര പോലീസുകാര്‍ക്കെതിരെ ഡിവൈഎഫ്‌ഐ നേരിട്ട് രംഗത്തെത്തുന്നു. ചായകുടിസമരം എന്ന കൂട്ടായ്മയൊരുക്കിയാണ് ഡിവൈഎഫ്‌ഐ പ്രതിഷേധിക്കുന്നത്.

<strong>Read More: അന്യമതസ്ഥനൊപ്പം ചായകുടിച്ചതിന് യുവതിക്ക് അസഭ്യവര്‍ഷം, പരപ്പനങ്ങാടിയിലെ സദാചാര പോലീസ്</strong>Read More: അന്യമതസ്ഥനൊപ്പം ചായകുടിച്ചതിന് യുവതിക്ക് അസഭ്യവര്‍ഷം, പരപ്പനങ്ങാടിയിലെ സദാചാര പോലീസ്

ഹോട്ടലില്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ച യുവാവിനേയും യുവതിയേയും ഒരു സംഘം കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവത്തിനോടുള്ള പ്രതിഷേധമായിട്ടാണ് ഈ പരിപാടി. ടീ ഓഫ് ഫ്രണ്ട്ഷിപ്പ് എന്നാണ് പരിപാടിക്ക് പേരിട്ടിരിക്കുന്നത്.

DYFI Moral Police

പരപ്പനങ്ങാടിയിലെ ഒരു ഹോട്ടലിന് മുന്നില്‍ വച്ചായിരുന്നു സദാചാര പോലീസുകാരുടെ അഴിഞ്ഞാട്ടം. മുസ്ലീം സമുദായത്തില്‍ പെട്ട യുവതി ഹിന്ദു സമുദായത്തില്‍ പെട്ട യുവാവിനൊപ്പം ബൈക്കില്‍ എത്തി ഒരുമിച്ച് ഭക്ഷണം കഴിച്ചതായിരുന്നു സദാചാര പോലീസുകാരെ ചൊടിപ്പിച്ചത്.

അക്രമം നടന്ന ഹോട്ടലിന് മുന്നില്‍ വച്ച് തന്നെയാണ് ഡിവൈഎഫ്‌ഐയുടെ ചായകുടി കൂട്ടായ്മയും നടത്തുന്നത്. നവംബര്‍ 29 ശനിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെ പരിപാടി തുടങ്ങും. വിവിധ മതേതര യുവജന സംഘടനകളേയും സാംസ്‌കാരിക പ്രവര്‍ത്തകരേയും പങ്കെടുപ്പിച്ചുകൊണ്ടായിരിക്കും പരിപാടി.

വിവിധ ജാതി-മതങ്ങളില്‍ നിന്നുള്ള പുരുഷന്‍മാരും സ്ത്രീകളും ഒരുമിച്ചിരുന്ന് ചായകുടിച്ചുകൊണ്ടാണ് പ്രതിഷേധിക്കുക. സാംസ്‌കാരിക പരിപാടികളും ഉണ്ടാകും.

വ്യത്യസ്ത സമുദായങ്ങളില്‍ പെട്ട പുരുഷനും സ്ത്രീക്കും സ്വതന്ത്രമായി സംസാരിക്കാന്‍ പോലും സാധിക്കാത്ത സാഹചര്യമാണ് ഇവിടെ സൃഷ്ടിക്കപ്പെടുന്നത് എന്നാണ് ഡിവൈഎഫ്‌ഐ പറയുന്നത്.

English summary
DYFI to organise Tea of Friendship against Moral Policing at Parappanangadi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X