Get Updates
Get notified of breaking news, exclusive insights, and must-see stories!

'രാം കെ നാം' എവിടേയും പ്രദർശിപ്പിക്കും: തടയാൻ ചുണയുള്ള സംഘ് പ്രചാരകർക്ക് സ്വാഗതമെന്ന് ഡിവൈഎഫ്ഐ

കോട്ടയം കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘപരിവാർ പ്രദർശനം തടസപ്പെടുത്തിയ ആനന്ദ് പട് വർദ്ധൻ്റെ രാം കേ നാം ഡോക്യുമെൻ്ററി
ഡി വൈ എഫ് ഐ നേതൃത്വത്തിൽ കേരളത്തിലാകെ പ്രദർശിപ്പിക്കും. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ സംഘടിപ്പിച്ച പ്രശസ്ത ഡോക്യുമെന്ററി രാം കേ നാമിന്റെ പ്രദർശനത്തിൽ അതിക്രമം കാണിച്ച ആർ എസ് എസ് നടപടി ഹീനവും പ്രതിഷേധാർഹവുമാണെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, പ്രസിഡന്റ് വി വസീഫ് എന്നിവർ വാർത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

വിഖ്യാത ചലച്ചിത്രകാരൻ ആനന്ദ് പട്‌വര്‍ദ്ധൻ 1992 ൽ പുറത്തിറക്കിയ രാം കെ നാം എന്ന ഡോക്യുമെന്ററി അയോധ്യയിൽ രാമക്ഷേത്രം നിര്‍മ്മിക്കുകയെന്ന ഉദ്ദേശത്തോടെ വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ പ്രചാരണവും അതിന്റെ പരിണിത ഫലങ്ങളും ഇത് കൊളുത്തിവിട്ട വര്‍ഗീയ സംഘര്‍ഷങ്ങളുമാണ് പ്രമേയമാക്കിയത്.

അയോധ്യയിൽ ബാബ്‌രി പള്ളിയുമായി ബന്ധപ്പെട്ട ഇരുവാദങ്ങളെയും സമഗ്രമായി വിലയിരുത്തുന്നതാണ് ഡോക്യുമെന്ററി. ബാബറി മസ്ജിദുമായ ബന്ധപ്പെട്ട അയോധ്യയിലെ തർക്കത്തിൽ നിരവധി വസ്തുതകൾ വെളിപ്പെടുത്തുന്ന ഈ ഡോക്യുമെൻററി വളരെയേറെ ചർച്ച ചെയ്യപ്പെട്ടതും ഒട്ടേറെ അംഗീകാരങ്ങൾ നേടിയതുമാണെന്നും ഡി വൈ എഫ് ഐ നേതാക്കള്‍ പറഞ്ഞു.

ram-ke-nam

മികച്ച അന്വേഷണാത്മക ഡോക്യുമെന്ററിക്കുള്ള 1992 ലെ
ദേശീയ ചലച്ചിത്ര അവാർഡും ഫിലിം ഫെയർ അവാർഡും നേടിയ രാം കേ നാം വിവിധ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
ബാബറി മസ്ജിദ് വിഷയത്തിൽ വസ്തുനിഷ്ഠമായ അന്വേഷണം നടത്തി തയ്യാറാക്കിയ ഈ ഡോക്യുമെന്ററിയിലെ വസ്തുതകൾ ചർച്ച ചെയ്യപ്പെടുന്നതിൽ സംഘപരിവാറിന്റെ അസഹിഷ്ണുത നേരത്തെ തന്നെ പ്രകടമാണ്.

ആ നിലയിലാണ് ആർ എസ് എസ് കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അതിക്രമം നടത്തിയിരിക്കുന്നത്. ആർ എസ് എസ് അതിക്രമത്തെ അതിജീവിച്ച് വിദ്യാർത്ഥികൾ ക്യാമ്പസിൽ രാം കേ നാം പ്രദർശിപ്പിക്കുകയുണ്ടായി.

രാം കെ നാം പോലെ വലിയ അംഗീകാരം നേടിയിട്ടുള്ള കൃത്യവും വ്യക്തവുമായ വിവരങ്ങൾ അടങ്ങുന്ന ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിനെതിരെ കേരളത്തിൽ ഇത്തരത്തിൽ ഒരു അതിക്രമം ഉണ്ടായാൽ അത് ചെറുത്തു തോല്പിക്കുക തന്നെ ചെയ്യും. ഒരു തരത്തിലുമുള്ള സംഘപരിവാർ തിട്ടൂരത്തിനും കേരളം വഴങ്ങുകയില്ല . രാം കേ നാം സിനിമ കാണുവാനും പ്രദർശിപ്പിക്കുവാനും കേരളത്തിൽ എല്ലാവർക്കും അവകാശമുണ്ട്. ഇത്തരത്തിലുള്ള സർഗാത്മക സൃഷ്ടികളെ ആക്രമിക്കുന്ന പ്രവണത യുവജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും ഡി വൈ എഫ് ഐ നേതാക്കള്‍ പറഞ്ഞു.

അതേസമയം, കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുന്നിലും ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് ജെയ്ക്ക് സി തോമസും വ്യക്തമാക്കി. "രാം കെ നാം എവിടെയും പ്രദർശിപ്പിക്കും..!കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുന്നിലും അത് പ്രദർശിപ്പിക്കും. ഡി വൈ എഫ് ഐയുടെ പതാകകൾ അതിന് കാവൽ നില്ക്കും. സ്ഥലവും അറിയിപ്പും പറഞ്ഞ സ്ഥിതിക്ക്‌, തടയാൻ ചുണയുള്ള സംഘ് പ്രചാരകർക്ക് സ്വാഗതം" അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+